നസ്രിയയുടെ സെല്‍ഫികള്‍ ... വൈറലാകുന്നു

വിവാഹത്തിന് ശേഷം സിനിമാ ലോകത്ത് നിന്ന് അകലം പാലിച്ചു കഴിയുകയാണെങ്കിലും നസ്‌റിയ നസീമിന്റെ താരമൂല്യത്തിനൊന്നും ഒരു ഇടിവും സംഭവിച്ചിട്ടില്ല. നസ്‌റിയ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്ന ഫോട്ടോകള്‍ക്കെല്ലാം വലിയ സ്വീകരണം ലഭിക്കാറുണ്ട്. ഇപ്പോഴിതാ നസ്‌റിയ പോസ്റ്റ് ചെയ്ത പുതിയ ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.മെലിഞ്ഞ് സുന്ദരിയായി നില്‍ക്കുന്ന ഫോട്ടോകളാണ് നസ്‌റിയ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്. ടിയാന്‍ മരിയ ഡിസൈന്‍ ചെയ്ത വേഷത്തില്‍ നില്‍ക്കുന്ന സെല്‍ഫി ചിത്രങ്ങള്‍ക്ക് ലൈക്കുകളും കമന്റുകളും കൂടുകയാണ്.
പണ്ടത്തെ പോലെ അല്ലെങ്കിലും, നസ്‌റിയ ഫേസ്ബുക്ക് ട്വിറ്റര്‍ പേജുകളില്‍ ഇപ്പോഴും സജീവമാണ്. തന്റെ തന്നെ സെല്‍ഫി ഫോട്ടോകളും ഭര്‍ത്താവിന്റെ സിനിമാ ചിത്രങ്ങളും നസ്‌റിയ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യാറുണ്ട്. വിവാഹത്തിന് ശേഷം നസ്‌റിയ നസീം തടിച്ചു, സൗന്ദര്യം പോയി എന്നൊക്കെ പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ നസ്‌റിയ തന്റെ ഫേ്‌സബുക്ക് പേജില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളിലെല്ലാം പഴയതിലും സുന്ദരിയായിരുന്നു. നസ്‌റിയ നസീം സിനിമയിലേക്ക് മടങ്ങിവരുമോ എന്ന ചോദ്യത്തിന് പ്രതീക്ഷയുള്ള മറുപടി തന്നെയാണ് എല്ലാ അഭിമുഖത്തിലും ഫഹദ് നല്‍കാറുള്ളത്. നല്ല തിരക്കഥ കിട്ടിയാല്‍ നസ്‌റിയ തിരിച്ചെത്തും എന്ന് ഫഹദ് ഫാസിലും നസ്‌റിയയും പറയുന്നു.
https://www.facebook.com/Malayalivartha
























