Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..


രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...


തിരുവോണാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം ചൊവ്വാഴ്ച


വാഹനങ്ങളിലെ മോഡിഫിക്കേഷൻ..പൂട്ടിട്ട് ഹൈക്കോടതി..നിയമലംഘനങ്ങൾ ഉണ്ടെങ്കിൽ ഓരോന്നിനും 5000 രൂപ പിഴ ഈടാക്കും.. വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ നടപടി..


യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ പുഴയിൽ കണ്ടെത്തിയ സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ...പകയ്ക്കുള്ള കാരണം ഭാര്യ ജോലിക്ക് പോകുന്നത്..

രമ്യാ കൃഷ്ണന്‍ മനസുതുറക്കുന്നു...

30 APRIL 2017 09:15 AM IST
മലയാളി വാര്‍ത്ത

തെന്നിന്ത്യയിലെ മറ്റ് ഭാഷകളിലെ പോലെ തന്നെ മലയാളികള്‍ക്കും ഏറെ പ്രിയങ്കരിയായ രമ്യാ കൃഷ്ണന്‍ വീണ്ടും സിനിമാ ലോകത്ത് ശക്തയായ സാന്നിദ്ധ്യമായി മാറിയിരിക്കുകയാണ്. ബാഹുബലിയാണ് വിസ്മൃതിയിലേക്ക് ആഴ്ന്നു പോവുമായിരുന്ന രമ്യയ്ക്ക് ഒരു മികച്ച തിരിച്ചുവരവ് സമ്മാനിച്ചത്. ഇതുവരെ പടയപ്പയിലെ നീലാംബരിയായി അറിയപ്പെട്ടിരുന്ന താരം ബാഹുബലി ഒന്നാം ഭാഗം ഇറങ്ങിയതോടെ പ്രേക്ഷകമനസ്സില്‍ ശിവകാമിയായി തീരുകയായിരുന്നു.

നീലാംബരിയേക്കാള്‍ ഇപ്പോള്‍ ആളുകള്‍ സംസാരിക്കുന്നത് ശിവകാമിയെക്കുറിച്ചാണെന്ന് രമ്യാ കൃഷ്ണനും സമ്മതിക്കുന്നു. എങ്ങനെ നോക്കിയാലും നീലാംബരിയേക്കാള്‍ ഒരുപടി മുന്നില്‍ത്തന്നെയാണ് ശിവകാമി. പടയപ്പയ്ക്കു ശേഷം ജനങ്ങള്‍ ഇത്രയേറെ സ്വീകരിച്ച മറ്റൊരു കഥാപാത്രം ബാഹുബലിയിലേതാണ്. നീലാംബരി എന്നു വിളിച്ച് സ്‌നേഹം പങ്കുവയ്ക്കാന്‍ എത്തിയിരുന്നവര്‍ ഇപ്പോള്‍ ശിവകാമി എന്നാണ് വിളിക്കുന്നത്. ചിത്രം റിലീസായതു മുതല്‍ മൊബൈല്‍ ഫോണിന് വിശ്രമമില്ല. എല്ലാവരും അഭിനന്ദനം മൂടുകയാണ്. സന്തോഷം. ആ സ്നേഹത്തിന് നന്ദി രമ്യാ കൃഷ്ണന്‍ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു.

രണ്ടു ഭാഗങ്ങള്‍ക്കുമായി ഏകദേശം നാലു വര്‍ഷമാണ് ബാഹുബലിക്കു വേണ്ടി മാറ്റിവച്ചത്. ശിവകാമി എന്ന കഥാപാത്രമായി അത്രത്തോളം ഇഴുകി ചേരേണ്ടി വന്നു. നാലു വര്‍ഷം അക്ഷരാര്‍ഥത്തില്‍ രാജ്ഞിയെപ്പോലെ പെരുമാറേണ്ടി വരുന്നതു തന്നെ എത്ര ബുദ്ധിമുട്ടാണെന്നു ചിന്തിച്ചു നോക്കൂ. ചിത്രീകരണത്തിനു വേണ്ടി ആയുധങ്ങള്‍ ഉപയോഗിക്കുന്നതിനിടെ നിരവധി തവണ പരുക്കേറ്റു. ഡബ്ബിങ് ആയിരുന്നു മറ്റൊരു വെല്ലുവിളി. സ്വന്തം ശബ്ദം ഉപയോഗിക്കണമെന്ന് സംവിധായകന്‍ രാജമൗലിക്ക് നിര്‍ബന്ധമായിരുന്നു. 

തമിഴിവും തെലുങ്കിലും ഞാന്‍ തന്നെ ഡബ് ചെയ്തു. പടയപ്പയില്‍ പോലും ഞാന്‍ ഡബ് ചെയ്തിരുന്നില്ല. വെല്ലുവിളിയായിരുന്നു. പക്ഷേ ആസ്വദിച്ചാണ് ചെയ്തതെന്നും ബാഹുബലിക്കായി ചിത്രീകരണ വേളയില്‍ നേരിട്ട കഷ്ടപ്പാടുകളുടെ കുറിച്ച് രമ്യ വാചാലയാവുന്നു. നാല്‍പ്പത്തിയെട്ടിന്റെ ചെറുപ്പത്തിലും രമ്യ ഇന്ന് പ്രേകഷകര്‍ക്ക് താര റാണി തന്നെയാണ്. ആരാധകര്‍ ബാഹുബലിയുടെ സൃഷ്ടാവ് രാജമൗലിയെ നന്ദിയോടെ സ്മരിക്കുകയാവാം. വീണ്ടും പഴയ ചുറുചുറുക്കോടെ രമ്യാ കൃഷ്ണനെ തിരിച്ചു നല്‍കിയതിന്. ഒന്നാം ഭാഗത്തേക്കാള്‍ ബാഹുബലി രണ്ടാം ഭാഗത്തില്‍ അവന്തികയേയും ദേവസേനയേയും പിന്നിലാക്കുന്ന പ്രാധാന്യമാണ് രമ്യാ കൃഷ്ണന്റെ ശിവകാമിക്ക് ലഭിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (22 minutes ago)

തിരുവോണാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം ചൊവ്വാഴ്ച  (1 hour ago)

CHENNAI സി.സി.ടി.വിയിൽ നിർണായക ദൃശ്യങ്ങൾ  (1 hour ago)

കർശന നടപടിക്ക് ഹൈക്കോടതി നിർദേശം  (1 hour ago)

മഴ മുന്നറിയിപ്പിൽ മാറ്റം.... സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്രാപിക്കുന്നു.... വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു  (1 hour ago)

TIRUR ഒരു ചെറിയ പകയുടെ പേരിൽ ക്രൂരത  (1 hour ago)

13കാരിയെ വിശദമായി ചോദ്യം ചെയ്യും  (2 hours ago)

അടുത്ത മാസം മുതൽ ഇന്ത്യൻ വിമാനത്താവളങ്ങളിൽ നിർബന്ധമായിരുന്ന ബോർഡിങ് പാസ് സീൽ പതിപ്പിക്കൽ ഇനി വേണ്ട...  (2 hours ago)

MV GOVINDHAN എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും  (2 hours ago)

സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോർഡ് വഴിയുള്ള പെൻഷൻ വിതരണം ചെയ്യുന്നതിന് 32 കോടി രൂപ അനുവദിച്ച് ധനവകുപ്പ്...  (2 hours ago)

ഗൾഫിൽ ജോലി തേടിയെത്തിയിട്ട് വെറും ഒരു മാസം മാത്രം.... കണ്ണൂർ സ്വദേശിയായ യുവാവ് ഖത്തറിൽ മുങ്ങി മരിച്ചു  (2 hours ago)

ഓണം പ്രളയത്തിൽ മുങ്ങും..?  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല...  (2 hours ago)

പിണറായി വിജയനെ സി പി ഐ കൈവിട്ടു.  (4 hours ago)

കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം  (4 hours ago)

Malayali Vartha Recommends