Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'ഹോട്ടലാണെന്ന് കരുതി ബാര്‍ബര്‍ഷോപ്പില്‍' ഈ ഡയലോഗ് ശ്രീനിവാസന്‍ എഴുതിയതല്ല; പിന്നെയാര്...

21 JUNE 2017 03:49 PM IST
മലയാളി വാര്‍ത്ത

ഹോട്ടലാണെന്ന് കരുതി ബാര്‍ബര്‍ ഷോപ്പില്‍ കയറിയയാള്‍- ' എന്തുണ്ട്?', അപ്പോള്‍ ബാര്‍ബര്‍- ' കട്ടിംഗും ഷേവിംഗും'. ' എന്നാല്‍ രണ്ടും ഓരോ പ്ളേറ്റ് പോരട്ടെ' മലയാള സിനിമയിലെ എക്കാലത്തെയും ക്ലാസായ ഡയലോഗാണിത്. ശ്രീനിവാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത് പ്രധാനകഥാപാത്രമായി അഭിനയിച്ച വടക്ക്നോക്കിയന്ത്രം എന്ന സിനിമയിലെ സംഭാഷണമാണിത്. പക്ഷെ, ഇത് എഴുതിയത് ശ്രീനിവാസനല്ല. നായക കഥപാത്രമായ തളത്തില്‍ ദിനേശന്‍ ഭാര്യ ശോഭയെ വീട്ടിലെ വാഴതോപ്പിലേക്ക് വിളിച്ച് നിര്‍ത്തി പറയുന്ന സീനിലെ ഡയലോഗ് ഒരുപാട് ആലോചിച്ച് എഴുതിയിട്ടും ശ്രീനിവാസന് തൃപ്തി വന്നില്ല. 

അങ്ങനെ ഇരുന്നപ്പോള്‍ ഒരിക്കല്‍ മുകേഷ് പറഞ്ഞ സംഭവം ഓര്‍മവന്നു. മുകേഷ് കൊല്ലം എസ്.എന്‍ കോളജില്‍ പഠിക്കുന്ന കാലം. മനോരമ ആഴ്ചപ്പതിപ്പില്‍ ഫലിതബിന്ദുക്കള്‍ എന്ന കോളമുണ്ട്. മുകേഷും കൂട്ടുകാരും അത് മുടങ്ങാതെ വയിക്കും. ഒരു ദിവസം വൈകുന്നേരം ഒത്ത് കൂടിയപ്പോള്‍ മുകേഷ് കൂട്ടുകാരോട് പറഞ്ഞു, ഫലിതബിന്ദുക്കളിലേക്ക് അയച്ച് കൊടുക്കാന്‍ ഒരു സാധനം തയ്യാറാക്കിയിട്ടുണ്ടെന്ന് പറഞ്ഞു. വായിക്കെന്ന് കൂട്ടുകാര്‍. അങ്ങനെ മുകേഷ് വായിച്ചു, ഹോട്ടലാണെന്ന് കരുതി ബാര്‍ബര്‍ ഷോപ്പില്‍ കയറിയയാള്‍- ' എന്തുണ്ട്?', അപ്പോള്‍ ബാര്‍ബര്‍- ' കട്ടിംഗും ഷേവിംഗും'. ' എന്നാല്‍ രണ്ടും ഓരോ പ്ളേറ്റ് പോരട്ടെ'. ഇത് കേട്ടപ്പോഴേ... സുഹൃത്ത് സ്റ്റീഫന്‍ പറഞ്ഞ് അയ്യേ... ഇത് കൊള്ളൂല, ചളം കേസാണ്. അതോടെ മുകേഷിന്റെ കോണ്‍ഫിഡന്‍സ് പോയി. മറ്റ് സുഹൃത്തുക്കളും ഇതേ അഭിപ്രായം പറഞ്ഞു.

അടുത്തയാഴ്ച മനോരമ ആഴ്ചപ്പതിപ്പ് ഇറങ്ങിയപ്പോള്‍ പതിവ് പോലെ മുകേഷ് ഫലിതബിന്ദുക്കള്‍ വായിച്ചു. അപ്പോഴതാ കിടക്കുന്നു, ഹോട്ടലാണെന്ന് കരുതി ബാര്‍ബര്‍ ഷോപ്പില്‍ കയറിയയാള്‍- ' എന്തുണ്ട്?', അപ്പോള്‍ ബാര്‍ബര്‍- ' കട്ടിംഗും ഷേവിംഗും'. ' എന്നാല്‍ രണ്ടും ഓരോ പ്ളേറ്റ് പോരട്ടെ'. മുകേഷ് ഞെട്ടി, തന്റെ ഫലിതം. വീണ്ടും നോക്കിയപ്പോള്‍ എഴുതിയത് സ്റ്റീഫന്‍ കടപ്പാക്കട. അതൂടെ കണ്ടതോടെ വീണ്ടും ഞെട്ടി! മുകേഷിന് പറ്റിയ അമളി അറിയാവുന്ന ശ്രീനിവാസന്‍ താരത്തെ വിളിച്ചു. എന്റെ സിനിമയിലേക്ക് ഈ ഡയലോഗ് എടുക്കുകയാണെന്ന് പറഞ്ഞു. സിനിമയുടെ തുടക്കം മുകേഷിന് കടപ്പാടും നല്‍കി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്  (1 minute ago)

വിജയ്- സംഗീത വിവാഹമോചന കേസ് ഒത്തുതീര്‍പ്പിലേക്ക്  (13 minutes ago)

ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയില്‍ നടക്കും  (23 minutes ago)

കേന്ദ്ര സര്‍ക്കാരിനെതിരെ ജെന്‍ സികളെ അണിനിരത്തി പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്  (28 minutes ago)

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും  (37 minutes ago)

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (46 minutes ago)

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (2 hours ago)

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (2 hours ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (2 hours ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (2 hours ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (2 hours ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (3 hours ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (3 hours ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (3 hours ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (4 hours ago)

Malayali Vartha Recommends