Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിവിധ ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ മനസ് തുറന്ന് ഭാവന

10 SEPTEMBER 2017 09:10 AM IST
മലയാളി വാര്‍ത്ത

സിനിമകള്‍ തെരഞ്ഞെടുക്കുന്നതില്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യക്കുറവുണ്ടെന്ന് നടി ഭാവന. വിമന്‍ ഇന്‍ സിനിമാ കളക്ടീവ് നടിമാര്‍ക്ക് തങ്ങളുടെ പ്രശ്‌നങ്ങള്‍ തുറന്നു പറയാനുള്ള വേദിയായി മാറുകയാണെന്നും ഭാവന പറഞ്ഞു. വിവിധ ചാനലുകള്‍ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഭാവന ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഓണച്ചിത്രമായ ആദം ജോണിന്റെ വിശേഷങ്ങള്‍ പങ്കുവെക്കാനാണ് ചാനലുകളില്‍ ഭാവന എത്തിയത്. തന്റെ ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തതിലെ സന്തോഷവും ഭാവന പങ്കുവച്ചു.

ഏഷ്യാനെറ്റ് ന്യൂസാണ് ഭാവനയുടെ അഭിമുഖം വൈകിട്ട് ആറരയ്ക്ക് പ്രക്ഷേപണം ചെയ്യുമെന്ന് ആദ്യം അറിയിച്ചത്. എന്നാല്‍ നടി ആവശ്യപ്പെട്ടതനുസരിച്ച് അഭിമുഖം കാണിക്കുന്നില്ലെന്ന് പിന്നീട് അറിയിച്ചു. അതേസമയം മനോരമയും മാതൃഭൂമിയും അഭിമുഖം സംപ്രേഷണം ചെയ്യുകയും ചെയ്തു.

സിനിമയിലായാലും ജീവിതത്തിലായാലും തിരിച്ചടികള്‍ വന്നപ്പോള്‍ താന്‍ തന്നെയാണ് സ്വയം കരുത്തായതെന്നും അതൊടൊപ്പം കുടുംബവും അടുത്ത സുഹൃത്തുക്കളും പൊതു സമൂഹവും കൂടെ നിന്നെന്നും ഭാവന പറഞ്ഞു. ‘തിരിച്ചടികള്‍ വന്നപ്പോള്‍ ഞാന്‍ തന്നെയാണ് എനിക്ക് കരുത്തായത്. പക്ഷെ ഞാന്‍ ഒറ്റയ്ക്കായിരുന്നില്ല. പരിചയം പോലുമില്ലാത്ത ഒരുപാട് പേര്‍ കൂടെ നിന്നു. അടുത്ത സുഹൃത്തുക്കളും കുടുംബവും പൊതു സമൂഹവും ഒപ്പം നിന്നു’, ഭാവന തുറന്നു പറയുന്നു. ‘സിനിമ ഒരു പാട് മാറി. പക്ഷെ നല്ല രീതിയിലുള്ള മാറ്റമാണുണ്ടായത്. പുതിയ സംവിധായകരും കലാകാരന്‍മാരും രംഗത്ത് വന്നു. സൂപ്പര്‍ സ്റ്റാര്‍ പദവികളില്‍ നിന്ന് അഭിനേതാക്കളിലേക്കുള്ള മാറ്റവും മലയാള സിനിമയില്‍ ഉണ്ടായി’.ഈ മാറ്റം ശുഭസൂചനയാണെന്നും ഭാവന പറഞ്ഞു.

സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യക്കുറവുണ്ടെന്നും നായകന്മാര്‍ക്കുള്ള സാറ്റലൈറ്റ് സ്വീകാര്യതയും നായികമാര്‍ക്കില്ലെന്നും ഭാവന പ്രതികരിച്ചു. നായികയുടെ സ്ഥാനം രണ്ടാമതാണെന്നും നായിക അത്യാവശ്യമല്ലെന്നതാണ് പരമാര്‍ഥം. ഒരു സിനിമയുടെ വിജയം കൊണ്ട് എനിക്കാരും ശമ്പളം കൂട്ടിത്തന്നിട്ടില്ലെന്നു ഭാവന വ്യക്തമാക്കി. വിവാഹം കഴിഞ്ഞാലും അഭിനയ രംഗത്ത് തുടരും. തന്റെ ഭാവി വരനും അതിനോട് യോജിപ്പാണെന്നും ഭാവന പറയുന്നു.

പൃഥ്വിരാജ് നല്ല സുഹൃത്താണെന്നും പൃഥ്വിയോട് ബഹുമാനം മാത്രമാണെന്നും വിവാഹംകഴിഞ്ഞാലും താന്‍ സിനിമയില്‍ തുടരുമെന്നും ഭാവന വ്യക്തമാക്കി. പതിനഞ്ചാംവയസില്‍ സിനിമയില്‍ എത്തിയതാണെന്നും സ്ത്രീകളെ ബഹുമാനിക്കുകയും അവസരം നല്‍കുകയും ചെയ്യുന്നയാളാണ് തന്റെ വരനെന്നും പ്രേക്ഷകരോട് എല്ലാത്തിനും നന്ദിയുണ്ടെന്നും ഭാവന വ്യക്തമാക്കി.

സിനിമ എനിക്ക് എന്നും ഇഷ്ടം. എന്റെ അച്ഛന്‍ സിനിമയിലുള്ള വ്യക്തിയായിരുന്നു. സിനിമയോടുള്ള പ്രണയം എപ്പോഴുമുണ്ട്. പതിനഞ്ചാം വയസ്സിലാണ് ഞാന്‍ സിനിമയിലെത്തിയത്. അത് എന്റെ പ്രൊഫഷനാണ്. അത് എന്നും തുടരുമെന്നും ഭാവന പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് അതിക്രമത്തില്‍ കേന്ദ്ര സര്‍ക്കാരിനും പൊലീസിനും നോട്ടീസയച്ച് ഹൈക്കോടതി  (8 minutes ago)

അഖില യു കെ വടംവലി മത്സരത്തിൽ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി ടൺബ്രിഡ്‌ജ് വെൽസ് ടസ്‌കേഴ്‌സ് കെന്റ് ടീം; മത്സരം സംഘടിപ്പിച്ചത് ഒരുമ ബ്ലാക്ക്ബേൺ മലയാളി കൂട്ടായ്മ  (20 minutes ago)

ബത്തേരിയില്‍ അനധികൃതമായി മദ്യവില്‍പ്പന നടത്തിയയാള്‍ എക്‌സൈസ് പിടിയില്‍  (1 hour ago)

പ്രധാനമന്ത്രിയുടെ വസതിക്കു മുന്നില്‍ കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ കെപിസിസി ഓഫിസിലേക്കു മാര്‍ച്ച് നടത്തി  (1 hour ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അനുഭവം പങ്കുവച്ച് നീറ്റ് പുനഃപരീക്ഷയിലെ രണ്ടാം റാങ്കുകാരന്‍  (1 hour ago)

ആര്‍എസ്എസ് നേതാവിന്റെ വീട് ആക്രമിച്ച് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത  (2 hours ago)

വെമ്പായം ബാറിലെ തീവയ്പില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവും മരിച്ചു  (3 hours ago)

നാല് ദിവസങ്ങൾക്ക് ശേഷം കോഴിക്കോട് വടകരയിലെ വിലങ്ങാട് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (4 hours ago)

ഇന്ത്യയും സിംബാബ്‌വേയും തമ്മിലുള്ള മൂന്ന് ട്വന്റി-20കളുടെ പരമ്പരയ്ക്ക് നാളെ തുടക്കം...  (5 hours ago)

പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ ബലപ്രയോഗത്തിലും അതിക്രമത്തിലും സ്വമേധയാ കേസെടുക്കില്ലെന്ന് സുപ്രീം കോടതി  (5 hours ago)

പ്രതീക്ഷയോടെ ഇന്ത്യയും.... കോമൺവെൽത്ത് ഗെയിംസിന് വ്യാഴാഴ്ച സ്‌കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ തുടക്കമാകും  (5 hours ago)

റാ​ഗിങ് തടയാൻ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ...വിദ്യാർഥികൾക്ക് ആപ് വഴി പരാതി നൽകാം  (5 hours ago)

റോഡ് സുരക്ഷയ്ക്കായി വലിയൊരു ഗതാഗത സാക്ഷരതാ യജ്ഞം ആരംഭിക്കേണ്ട സമയമായി.... സംസ്ഥാനത്ത് ഗതാഗത നയത്തിന് രൂപം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ  (6 hours ago)

സെൻസെക്സ് 600 പോയിന്റ് ഇടിഞ്ഞു  (6 hours ago)

Malayali Vartha Recommends