Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നടി ഭാവനയുടെ അഭിമുഖം ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്തില്ല; പിന്നിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ..?

10 SEPTEMBER 2017 02:13 PM IST
മലയാളി വാര്‍ത്ത

നടി ഭാവനയുടെ അഭിമുഖം കഴിഞ്ഞ ദിവസം പ്രധാന വാര്‍ത്താന ചാനലുകളില്‍ എല്ലാം വന്നിരുന്നു. എന്നാല്‍ വിശദമായ അഭിമുഖം ഭാവന ആദ്യം നല്‍കിയിരുന്നത് ഏഷ്യാനെറ്റ് ന്യൂസിന് ആയിരുന്നു. പക്ഷേ, ഏഷ്യാനെറ്റ് ന്യൂസ് ആ അഭിമുഖം പൂര്‍ണമായി സംപ്രേഷണം ചെയ്തില്ല. ഭാവനയുടെ അഭ്യര്‍ത്ഥന പ്രകാരം ആയിരുന്നു അഭിമുഖത്തിന്റെ സംപ്രേഷണം ഉപേക്ഷിച്ചത്. ഇതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുന്നത്. ശക്തമായ പ്രതികരണങ്ങളാണ് ഭാവന അഭിമുഖത്തില്‍ നടത്തിയിട്ടുള്ളത് എന്നാണ് സൂചന. കലുഷിതമായ മലയാള സിനിമ ലോകത്ത് അത് കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കും എന്ന് കരുതിയായിരിക്കാം ഭാവന അഭിമുഖം സംപ്രേഷണം ചെയ്യരുത് എന്ന് ആവശ്യപ്പെട്ടത്.

ഏഷ്യാനെറ്റ് ന്യൂസ്, മാതൃഭൂമി ന്യൂസ്, മനോരമ ന്യൂസ്, കൈരളി ടിവി എന്നിവര്‍ക്കാണ് ഭാവന അഭിമുഖം അനുവദിച്ചിരുന്നത്. ഇവരെല്ലാവരും അഭിമുഖം തയ്യാറാക്കുകയും ചെയ്തു. റിപ്പോര്‍ട്ടര്‍ ടിവിയ്ക്കും അഭിമുഖം അനുവദിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ അവസാന നിമിഷം അതില്‍ നിന്ന് പിന്‍മാറിയതായും റിപ്പോര്‍ട്ടുകളുണ്ട്.

മാതൃഭൂമിയും മനോരമയും കൈരളി ടിവിയും എല്ലാം ഭാവനയുടെ അഭിമുഖം സംപ്രേഷണം ചെയ്തു. എന്നാല്‍ ഏഷ്യാനെറ്റ് ന്യൂസ് മാത്രം അത് പൂര്‍ണമായി സംപ്രേഷണം ചെയ്തില്ല. അഭിമുഖം പൂര്‍ണമായി സംപ്രേഷണം ചെയ്യരുത് എന്ന് ഭാവന അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. അതുകൊണ്ട് ഭാവനയുടെ എഡിറ്റ് ചെയ്യപ്പെട്ട പ്രതികരണങ്ങള്‍ ഉള്‍പ്പെടുത്തി ഒരു വാര്‍ത്ത മാത്രമായി നല്‍കുകയായിരുന്നു.

എന്തുകൊണ്ടാണ് ഭാവനയുടെ അഭിമുഖത്തിന്റെ പൂര്‍ണരൂപം സംപ്രേഷണം ചെയ്യാത്തത് എന്ന് ഏഷ്യാനെറ്റ് ന്യൂസ് തന്നെ വ്യക്തമാക്കി. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയായ സിന്ധു സൂര്യകുമാര്‍ ഇക്കാര്യം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

മലയാള സിനിമ ലോകത്തെ തന്നെ ഞെട്ടിപ്പിക്കുന്ന എന്തെങ്കിലും കാര്യങ്ങള്‍ ഭാവന പറഞ്ഞിരുന്നോ എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. എന്തായാലും അത് ചില സിനിമാക്കാര്‍ക്ക് തീരെ താത്പര്യം ഉണ്ടാകാന്‍ വഴിയില്ലാച്ച ചിലതാണെന്ന് ഉറപ്പിക്കാം.

ഇഷ്ടമില്ലാത്തവരെ ഒതുക്കുന്ന രീതി മലയാള സിനിമയില്‍ ഉണ്ട് എന്നും ഭാവന ആക്ഷേപം ഉന്നയിച്ചു. തനിക്കും അത്തരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നാണ് ഭാവന പറഞ്ഞത്. ആര് വിചാരിച്ചാലും തന്നെ തോല്‍പിക്കാന്‍ ആവില്ല എന്നും ഭാവന പറഞ്ഞു. ജീവിതം തകരണം എന്ന് താന്‍ ആഗ്രഹിച്ചാലല്ലാതെ തന്നെ തകര്‍ക്കാന്‍ ആര്‍ക്കും സാധിക്കില്ല എന്നാണ് ഭാവന വ്യക്തമാക്കുന്നത്.

സിനിമ തന്റെ തൊഴില്‍ മാത്രമാണ്. സിനിമയില്‍ നിന്ന് ഇല്ലാതായാല്‍ തന്റെ ജീവിതത്തിന് ഒന്നും സംഭവിക്കില്ല. ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണ് സിനിമ. അല്ലാതെ സിനിമയുടെ ഭാഗമല്ല തന്റെ ജീവിതം എന്നും ഭാവന വ്യക്തമാക്കുന്നുണ്ട്. കന്നഡ നിര്‍മാതാവ് നവീനുമായി ഭാവനയുടെ വിവാഹ നിശ്ചയം കഴിഞ്ഞിട്ടുണ്ട്. വിവാഹം ഉടന്‍ ഉണ്ടാകും എന്നും ഭാവന പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് അതിക്രമത്തില്‍ കേന്ദ്ര സര്‍ക്കാരിനും പൊലീസിനും നോട്ടീസയച്ച് ഹൈക്കോടതി  (7 minutes ago)

അഖില യു കെ വടംവലി മത്സരത്തിൽ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി ടൺബ്രിഡ്‌ജ് വെൽസ് ടസ്‌കേഴ്‌സ് കെന്റ് ടീം; മത്സരം സംഘടിപ്പിച്ചത് ഒരുമ ബ്ലാക്ക്ബേൺ മലയാളി കൂട്ടായ്മ  (19 minutes ago)

ബത്തേരിയില്‍ അനധികൃതമായി മദ്യവില്‍പ്പന നടത്തിയയാള്‍ എക്‌സൈസ് പിടിയില്‍  (1 hour ago)

പ്രധാനമന്ത്രിയുടെ വസതിക്കു മുന്നില്‍ കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ കെപിസിസി ഓഫിസിലേക്കു മാര്‍ച്ച് നടത്തി  (1 hour ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അനുഭവം പങ്കുവച്ച് നീറ്റ് പുനഃപരീക്ഷയിലെ രണ്ടാം റാങ്കുകാരന്‍  (1 hour ago)

ആര്‍എസ്എസ് നേതാവിന്റെ വീട് ആക്രമിച്ച് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത  (2 hours ago)

വെമ്പായം ബാറിലെ തീവയ്പില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവും മരിച്ചു  (3 hours ago)

നാല് ദിവസങ്ങൾക്ക് ശേഷം കോഴിക്കോട് വടകരയിലെ വിലങ്ങാട് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (4 hours ago)

ഇന്ത്യയും സിംബാബ്‌വേയും തമ്മിലുള്ള മൂന്ന് ട്വന്റി-20കളുടെ പരമ്പരയ്ക്ക് നാളെ തുടക്കം...  (5 hours ago)

പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ ബലപ്രയോഗത്തിലും അതിക്രമത്തിലും സ്വമേധയാ കേസെടുക്കില്ലെന്ന് സുപ്രീം കോടതി  (5 hours ago)

പ്രതീക്ഷയോടെ ഇന്ത്യയും.... കോമൺവെൽത്ത് ഗെയിംസിന് വ്യാഴാഴ്ച സ്‌കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ തുടക്കമാകും  (5 hours ago)

റാ​ഗിങ് തടയാൻ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ...വിദ്യാർഥികൾക്ക് ആപ് വഴി പരാതി നൽകാം  (5 hours ago)

റോഡ് സുരക്ഷയ്ക്കായി വലിയൊരു ഗതാഗത സാക്ഷരതാ യജ്ഞം ആരംഭിക്കേണ്ട സമയമായി.... സംസ്ഥാനത്ത് ഗതാഗത നയത്തിന് രൂപം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ  (6 hours ago)

സെൻസെക്സ് 600 പോയിന്റ് ഇടിഞ്ഞു  (6 hours ago)

Malayali Vartha Recommends