Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചെമ്മീനിൽ കറുത്തമ്മ കൈവിട്ട ഭാഗ്യം എൺപതാം വയസ്സിൽ മലയാള സിനിമ റാബിയബിവിയെ തേടി വീണ്ടും

12 SEPTEMBER 2017 09:41 AM IST
മലയാളി വാര്‍ത്ത

ചെമ്മീനിൽ കറുത്തമ്മയായി സിനിമാ ലോകത്ത് എത്തേണ്ടിയിരുന്നയാളാണ് റാബിയബീവി. എന്നാൽ അന്ന് കൈവിട്ട ഭാഗ്യം 80 വയസ്സിൽ റാബിയബിവിയെ തേടി വീണ്ടും എത്തിയിരിക്കുകയാണ്. സിനിമാ പരസ്യ സംവിധായകനായ ആദിയാണ് റാബിയ ബീഗത്തെ വെ‍ളളിത്തിരയിൽ എത്തിക്കുന്നത്.

ആദിയുടെ രണ്ടാമത്തെ സിനിമയായ പന്തിലെ പ്രധാന കഥാപാത്രമാണ് റാബിയ. ചെമ്മീനിലെ കറുത്തമ്മയാകാന്‍ രാമുകാര്യാട്ടും, നടന്‍ സത്യനും ആദ്യം കണ്ടെത്തിയത് അന്ന് കോഴിക്കോടന്‍ നാടകവേദിയിലെ പ്രതിഭയായ ബീഗം റാബിയബീഗത്തെയായിരുന്നു.

എന്നാല്‍ ചരിത്രത്തിലേക്കുള്ള ആ ക്ഷണം യാഥാസ്ഥിതിക എതിര്‍പ്പുകളെ ഭയന്ന് റാബിയ വേണ്ടെന്ന് വച്ച് ഗായികയും ആകാശവാണി ആര്‍ട്ടിസ്റ്റുമായി കലാ ലോകത്ത് അധികമാരുമറിയാതെ ജീവിച്ചു. എന്നാൽ കോ‍ഴിക്കോട്ടെ ഒരുപരസ്യപരിപാടിയിൽ പങ്കെടുക്കാനെത്തിയ മഞ്ജു വാര്യരെ കെട്ടിപ്പിടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് റാബിയ വീണ്ടും വാർത്തകളിൽ നിറയുന്നത്.

മഞ്ജു വാര്യരുടെ കടുത്ത ആരാധികയായ റാബിയയുടെ സിനിമാ പ്രേമം മനസ്സിലാക്കിയ സംവിധായകൻ ആദി തന്‍റെ പുതിയ ചിത്രത്തിലേക്ക് അവസരമൊരുക്കുകയായിരുന്നു. ചെറുപ്പത്തിൽ നഷ്ടമായ സൗഭാഗ്യത്തെ ഇപ്പോൾ സന്തോഷത്തോടെ സ്വീകരിക്കുകയാണ് താനെന്ന് റാബിയ പറയുന്നു. ഫുട്ബോളിനെ ഏറെ സ്നേഹിക്കുന്ന കഥാപാത്രമായാണ് റാബിയാ ബീഗം വെളളിത്തിരയിലെത്തുന്നത്.

ആദി രചനയും സംവിധാനവും നിര്‍വഹിക്കുന്ന പന്തിന്റെ ചിത്രീകരണം ഈ മാസം 15 മുതല്‍ പൊന്നാനിയിലും പരിസരപ്രദേശങ്ങളിലും ആരംഭിക്കും. അപ്പോജി ഫിലീംസിന്റെ ബാനറില്‍ ഷാജി ചങ്ങരംകുളമാണ് നിര്‍മാണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് അതിക്രമത്തില്‍ കേന്ദ്ര സര്‍ക്കാരിനും പൊലീസിനും നോട്ടീസയച്ച് ഹൈക്കോടതി  (6 minutes ago)

അഖില യു കെ വടംവലി മത്സരത്തിൽ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി ടൺബ്രിഡ്‌ജ് വെൽസ് ടസ്‌കേഴ്‌സ് കെന്റ് ടീം; മത്സരം സംഘടിപ്പിച്ചത് ഒരുമ ബ്ലാക്ക്ബേൺ മലയാളി കൂട്ടായ്മ  (18 minutes ago)

ബത്തേരിയില്‍ അനധികൃതമായി മദ്യവില്‍പ്പന നടത്തിയയാള്‍ എക്‌സൈസ് പിടിയില്‍  (1 hour ago)

പ്രധാനമന്ത്രിയുടെ വസതിക്കു മുന്നില്‍ കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ കെപിസിസി ഓഫിസിലേക്കു മാര്‍ച്ച് നടത്തി  (1 hour ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അനുഭവം പങ്കുവച്ച് നീറ്റ് പുനഃപരീക്ഷയിലെ രണ്ടാം റാങ്കുകാരന്‍  (1 hour ago)

ആര്‍എസ്എസ് നേതാവിന്റെ വീട് ആക്രമിച്ച് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത  (2 hours ago)

വെമ്പായം ബാറിലെ തീവയ്പില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവും മരിച്ചു  (3 hours ago)

നാല് ദിവസങ്ങൾക്ക് ശേഷം കോഴിക്കോട് വടകരയിലെ വിലങ്ങാട് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (4 hours ago)

ഇന്ത്യയും സിംബാബ്‌വേയും തമ്മിലുള്ള മൂന്ന് ട്വന്റി-20കളുടെ പരമ്പരയ്ക്ക് നാളെ തുടക്കം...  (5 hours ago)

പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ ബലപ്രയോഗത്തിലും അതിക്രമത്തിലും സ്വമേധയാ കേസെടുക്കില്ലെന്ന് സുപ്രീം കോടതി  (5 hours ago)

പ്രതീക്ഷയോടെ ഇന്ത്യയും.... കോമൺവെൽത്ത് ഗെയിംസിന് വ്യാഴാഴ്ച സ്‌കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ തുടക്കമാകും  (5 hours ago)

റാ​ഗിങ് തടയാൻ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ...വിദ്യാർഥികൾക്ക് ആപ് വഴി പരാതി നൽകാം  (5 hours ago)

റോഡ് സുരക്ഷയ്ക്കായി വലിയൊരു ഗതാഗത സാക്ഷരതാ യജ്ഞം ആരംഭിക്കേണ്ട സമയമായി.... സംസ്ഥാനത്ത് ഗതാഗത നയത്തിന് രൂപം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ  (6 hours ago)

സെൻസെക്സ് 600 പോയിന്റ് ഇടിഞ്ഞു  (6 hours ago)

Malayali Vartha Recommends