മമ്മൂട്ടിക്ക് വേണ്ടി തിലകനെ തള്ളിപ്പറഞ്ഞ ദിലീപിന്റെ മുഖവും പുറത്ത്!!

സംഘടനയുടെ തീരുമാനം വകവെയ്ക്കാതെ സിനിമയില്‍ അഭിനയിച്ചതിനെ തുടര്‍ന്നായിരുന്നു താര സംഘടനയായ അമ്മയും നടന്‍ തിലകനും അങ്കം കുറിച്ചത് . താരസംഘടനയായ അമ്മയില്‍ നിന്നു തിലകനെ പുറത്താക്കിയ അന്നു സംഭവിച്ചത് ഇങ്ങനെയാണ്. സംഘടനയുടെ തീരുമാനം വകവയ്ക്കാതെ സിനിമയില്‍ അഭിനയിച്ചതിനായിരുന്നു താരസംഘടനയായ അമ്മയും തിലകനും തമ്മില്‍ തെറ്റിയത്. തിലകന്റെ പ്രവര്‍ത്തനത്തില്‍ മനംനൊന്ത മമ്മൂട്ടി അന്നത്തെ ജനറല്‍ ബോഡിയില്‍ കരഞ്ഞു കൊണ്ടു തിലകനോട് പറഞ്ഞു. നിങ്ങളുടെ മക്കളാണു ഞങ്ങള്‍, ഞങ്ങള്‍ക്കൊപ്പം നിങ്ങള്‍ നില്‍ക്കണം.
എന്നാല്‍ തിലകന്‍ വീട്ടുകൊടുക്കാന്‍ തയാറായില്ല. മമ്മൂട്ടി ഒഴുക്കുന്നത് കള്ളക്കണ്ണീര്‍ ആണ് എന്നായിരുന്നു തിലകന്‍ പറഞ്ഞത്. തിലകന്റെ വാക്കുകള്‍ മമ്മൂട്ടിയെ വേദനിപ്പിച്ചു എന്നു മനസിലാക്കിയ ദിലീപ് ഇരുന്ന സീറ്റില്‍ നിന്നു ചാടി എഴുന്നേറ്റു. നിങ്ങളാണു തെറ്റുകാരന്‍ എന്നു രൂക്ഷമായ ഭാഷയില്‍ തിലകന്റെ നേര്‍ക്കു പൊട്ടിത്തെറിക്കുകയായിരുന്നു. ആ ജനറല്‍ ബോഡിയോഗത്തിലാണു തിലകനെ അമ്മയില്‍ നിന്നു പറുത്താക്കിയത്.
https://www.facebook.com/Malayalivartha