Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദിലീപിന് എവിടെയാണ് പിഴച്ചത്... ദിലീപിനെതിരെ അഞ്ച് പേരുടെ നിര്‍ണായക മൊഴികളുണ്ടെന്ന് റിപ്പോര്‍ട്ട്

21 SEPTEMBER 2017 08:24 AM IST
മലയാളി വാര്‍ത്ത

മലയാളത്തിന്റെ പ്രിയനടനായിരുന്ന ദിലീപിന് എവിടെയാണ് പിഴച്ചത്. മഞ്ജുവുമായുള്ള ബന്ധം പിരിഞ്ഞതോ അതോ നടി കാവ്യ മാധവനെ വിവാഹം ചെയ്തതോ. മഞ്ജു വാര്യര്‍ ദിലീപിന്റെ ജീവിതത്തില്‍ എത്തിയതോടെ വച്ചടികയറ്റമായിരുന്നു. 
എന്നാല്‍ കാവ്യയെ വിവാഹം ചെയ്തതോടെ പരാജയങ്ങളും പ്രശ്‌നങ്ങളും ദിലീപിനെ തേടിയെത്തുകയായിരുന്നു. ദിലീപ് പുറംലോകം കാണുമോ എന്നതാണ് മലയാളികളുടെ ഇപ്പോഴത്തെ ചോദ്യം. ദിലീപിനെതിരെ ശക്തമായ തെളിവുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. പോലീസ് വ്യാജതെളിവുകള്‍ ഉണ്ടാക്കിയെടുക്കുകയാണെന്നാണ് ദിലീപിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നത്.
നിരവധി തെളിവുകളാണ് പോലീസ് ഇപ്പോള്‍ ഹാജരാക്കുന്നത്. കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് തവണ ഹൈക്കോടതിയിലും രണ്ട് തവണ മജിസ്‌ട്രേറ്റ് കോടതിയിലും ജാമ്യാപേക്ഷ നല്‍കിയ ദിലീപിന് തിരിച്ചടി നേരിട്ടിരുന്നു.
ദിലീപിന് ഇനി ജാമ്യം കിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ദിലീപിനെതിരേ അഞ്ച് പേരുടെ നിര്‍ണായക മൊഴികളുണ്ടെന്ന റിപ്പോര്‍ട്ട് വരുന്നത്. പോലീസിനെ ഉദ്ധരിച്ച് മംഗളമാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.ദിലീപിനെതിരേ നല്‍കിയെന്ന് പറയുന്ന നിര്‍ണായക സാക്ഷി മൊഴികളാണ് പോലീസിന്റെ തുറുപ്പുചീട്ട്. 
സിനിമാ രംഗത്തുള്ളവുരേടെത് ഉള്‍പ്പെടെയാണ് ഈ സാക്ഷി മൊഴികള്‍. കേസില്‍ ദിലീപിന്റെ പങ്ക് വ്യക്തമാക്കുന്ന സാക്ഷിമൊഴികളാണ് ഇവയെല്ലാമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കേസിലെ പ്രധാന തെളിവായ മൊബൈല്‍ ഇല്ലാതെ തന്നെ കുറ്റപത്രം തയ്യാറാക്കാന്‍ പോലീസിനെ പ്രേരിപ്പിക്കുന്ന ഘടകം ഇതാണ്.സുനിക്ക് ക്വട്ടേഷന്‍ നല്‍കിയതു മുതലുള്ള സാക്ഷിമൊഴികള്‍ പോലീസിന്റെ പക്കലുണ്ട്. 
അതുകൊണ്ട് തന്നെ ദിലീപ് ജാമ്യത്തിനായി ഏത് കോടതിയെ സമീപിച്ചാലും അനുകൂല തീരുമാനമുണ്ടാകില്ലെന്നും അന്വേഷണ സംഘം പറയുന്നു.സാക്ഷിമൊഴികള്‍ മാത്രമല്ല പോലീസിന്റെ കൈവശം. നിരവധി ശാസ്ത്രീയ തെളിവുകളുമുണ്ട്. കേസില്‍ ഇനി ആരെയും ചോദ്യം ചെയ്യേണ്ട ആവശ്യം പോലീസിനില്ല. 
പക്ഷേ ചിലപ്പോള്‍ രുണ്ടുപേരെ കൂടി ചോദ്യം ചെയ്‌തേക്കും.ദിലീപിന്റെ ഭാര്യ കാവ്യാമാധവന്‍, സംവിധായകനും സുഹൃത്തുമായ നാദിര്‍ഷ എന്നിവരെ ഒരുതവണ കൂടി ചോദ്യം ചെയ്യണമെന്ന ആലോചനയും പോലീസിനുണ്ട്. ഇക്കാര്യം അന്വേഷണത്തിന്റെ പുരോഗതി പരിശോധിച്ചാകും തീരുമാനിക്കുക.
ദിലീപ് ഒടുവില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ തനിക്കെതിരേ സാക്ഷിമൊഴികള്‍ ഇല്ലെന്ന് ബോധിപ്പിച്ചിരുന്നു. ആക്രമണത്തിന് ഇരയായ നടിയും തനിക്കെതിരേ ഒന്നും പറഞ്ഞിട്ടില്ലെന്നും ദീലിപ് വ്യക്തമാക്കിയിട്ടുണ്ട്.കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതോടെ അഭ്യൂഹങ്ങള്‍ക്കെല്ലാം അറുതിയാകും. നിര്‍ണായക മൊഴി നല്‍കിയത് ആരെല്ലാമാണെന്ന് പോലീസ് കുറ്റപത്രത്തില്‍ വിശദീകരിക്കും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫിഫ ലോകകപ്പ്... ഖത്തർ ഇന്ന് സ്വിറ്റ്സർലൻഡിനെ നേരിടും  (41 minutes ago)

മന്ത്രിസഭായോഗത്തിൽ നിന്നും മുരളി മാറിനിന്നതെന്തിന്? സ്മാർട്ട് ക്രിയേഷൻസ് വക്കീൽ തെറിക്കും?  (1 hour ago)

കണ്ണീർക്കാഴ്ചയായി... അമ്മയുടെ മടിയിലിരിക്കെ തെങ്ങിൽ നിന്ന് തേങ്ങ തലയിൽ വീണ് ഒന്നര വയസ്സുള്ള കുഞ്ഞിന് ദാരുണാന്ത്യം...  (1 hour ago)

ദേവസ്വം ബോര്‍ഡിലെ സ്‌പെഷല്‍ ഗവ പ്ലീഡറായി നിയമിച്ച കെ.ബി. പ്രദീപ് രാജിവച്ചു... മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി....  (1 hour ago)

യു.എ.ഇയിൽ ഇന്ത്യൻ എംബസിക്ക് വേണ്ടി പാസ്പോർട്ട്, വിസാ സേവനങ്ങൾ ലഭ്യമാക്കുന്ന ബി.എൽ.എസ് ഇന്‍റർനാഷനലിന്‍റെ സേവനം ഈമാസം 30 ന് അവസാനിക്കും....  (1 hour ago)

'നീറ്റ് യു.ജി 2026' പുനഃപരീക്ഷയുടെ സമയക്രമത്തിൽ നിർണ്ണായക മാറ്റങ്ങളുമായി നാഷണൽ ടെസ്റ്റിങ് ഏജൻസി...  (2 hours ago)

അടിയന്തര ലാൻഡിങ്ങ്....കോഴിക്കോട്ടേക്ക് ഷാർജയിൽ നിന്ന് പുറപ്പെട്ട എയർ അറേബ്യ വിമാനം കൊച്ചി വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് നടത്തി  (2 hours ago)

ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കടുത്ത നാശനഷ്ടം വിതച്ചുകൊണ്ട് ശക്തമായ പൊടിക്കാറ്റും ഇടിമിന്നലോട് കൂടിയ കനത്ത മഴയും  (3 hours ago)

വീണാ വിജയന് മുന്നിലുള്ളത് മൂന്നു വഴികൾ ; മുൻ മുഖ്യമന്ത്രിയിടെ മകൾ നിയമത്തിനു കീഴിൽ തന്നെ; ഉടൻ അറസ്റ്റിലേക്ക്  (3 hours ago)

എസ്‌ഐടിക്കു മുന്നിൽ ഹാജരാകണം... ശബരിമല സ്വർണപ്പാളി കൈമാറ്റത്തിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിന് നോട്ടീസ്  (3 hours ago)

അയ്യപ്പനെ തൊട്ട് 100-ാം ദിവസം രക്തം ഛർദിച്ച് മുരാരി ബാബു മരിച്ചു...!ക്യാൻസർ 4-ാം സ്റ്റേജിൽ 'എല്ലാം അയ്യപ്പന്‍ തന്ന ശിക്ഷ' സാറേ..!  (3 hours ago)

കേരള ക്രിക്കറ്റ് അണ്ടർ 19 ക്യാപ്റ്റനും വിക്കറ്റ് കീപ്പർ ബാറ്ററുമായ മാനവ് കൃഷ്ണ ഇന്ത്യൻ അണ്ടർ-19 ക്രിക്കറ്റ് ടീമിൽ ഇടംനേടി...  (4 hours ago)

ഡൽഹിയിൽ മൂന്നുദിവസത്തെ സന്ദർശനത്തിനായെത്തിയ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ധനമന്ത്രി നിർമല സീതാരാമനുമായും കൂടിക്കാഴ്ച നടത്തി...  (4 hours ago)

മുഖ്യമന്ത്രി വി ഡി സതീശനും കുടുംബത്തിനുമെതിരെ വധഭീഷണി നടത്തിയയാൾ അറസ്റ്റിൽ....  (4 hours ago)

ഇരട്ട ചക്രവാതച്ചുഴി....സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്  (4 hours ago)

Malayali Vartha Recommends