ദൈവങ്ങള്‍ ദിലീപിന്റെ വിളി കേള്‍ക്കില്ല...ദിലീപിന് ജാമ്യം ലഭിക്കാനായുള്ള പൂജകളും നേര്‍ച്ചകളും വെറുതെ

നടന്‍ ദിലീപിന് ജാമ്യം ലഭിക്കുമോ ഇല്ലയോ എന്നറിയാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. സിനിമലോകവും മലയാളിസമൂഹവും ഒന്നടങ്കം പറയുന്നത് ഒന്ന് മാത്രം. ദിലീപിന് ഇനി ജാമ്യം കിട്ടാന്‍ സാധ്യതയില്ലെന്നാണ്. ദിലീപ് എന്ന നടന്റെ മനസ് ഇത്രയ്ക്ക് കറുത്തതാണോ എന്നാണ് മലയാളികള്‍ ചോദിക്കുന്നത്.സോഷ്യല്‍ മീഡിയയില്‍ ദിലീപ് ഇപ്പോള്‍ വലിയ തോതില്‍ ആക്രമിക്കപ്പെടുന്നു.
മറുഭാഗത്ത് പ്രതിരോധവും മുറയ്ക്ക് നടക്കുന്നു.ഫേസ്ബുക്ക് പേജുകളാണ് താരത്തിന് വേണ്ടി പോരടിക്കുന്നത്.അതിനിടെ ദിലീപിന് നീതി ലഭിക്കാന്‍ വേണ്ടി ഹൈക്കോടതിയിലേക്ക് കൂട്ടമാര്‍ച്ചിന് ആഹ്വാനം ചെയ്യുകയുണ്ടായി. മഹാജാമ്യ സമ്മേളനം ദിലീപിന്റെ നാലാമത്തെ ജാമ്യഹര്‍ജി അങ്കമാലി കോടതി തള്ളിയതോട് കൂടി നടന്‍ ഹൈക്കോടതിയെ വീണ്ടും സമീപിച്ചിരിക്കുകയാണ്.
ഈ സാഹചര്യത്തിലാണ് ഫെയ്‌സ്ബുക്കില്‍ മഹാജാമ്യ സമ്മേളനത്തിന് ആഹ്വാനം പ്രത്യക്ഷപ്പെട്ടത്. ദിലീപിനെ നടിയുടെ കേസില്‍ കുടുക്കിയതാണ് എന്നാണ് ആരാധകരുടെ ആരോപണമുണ്ട്. ജനപ്രീതി തിരികെ പിടിക്കാന്‍ നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായതോടെ ഇടിഞ്ഞ ജനപ്രിയന്റെ ജനപ്രീതി തിരിച്ച് പിടിക്കാന്‍ ഫാന്‍സുകാര്‍ വല്ലാതെ പാടുപെടുന്നുണ്ട്.
ദിലീപിന് വേണ്ടി ആരാധകര്‍ ക്ഷേത്രങ്ങളില്‍ പൂജയും വഴിപാടുകളും വരെ നടത്തുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൈക്കോടതി മാര്‍ച്ച് ഡാങ്ക് മീംസ് മലയാളം എന്ന ഗ്രൂപ്പാണ് സമ്മേളനം വിളിച്ച് കൂട്ടുന്നതായി പ്രചാരണം നടക്കുന്നത്. ഹൈക്കോടതി പരിസരത്ത് സംഘടിച്ച് പ്രതിഷേധിക്കാനാണ് ആഹ്വാനം നടത്തിയത്. ജസ്റ്റിസ് ഫോര്‍ ജനപ്രിയന്‍ എന്ന ഹാഷ്ടാഗും പ്രചരിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha