Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പറവയെക്കുറിച്ച് പാർവതിക്ക് പറയാനുള്ളത്..

23 SEPTEMBER 2017 10:09 AM IST
മലയാളി വാര്‍ത്ത

പ്രേമം സിനിമയിലൂടെ പിടി മാഷായി എത്തിയ സൗബിനെ മലയാളികൾ മറക്കില്ല. സിദ്ദിഖിന്റെ ക്രോണിക് ബാച്ചിലറില്‍ സഹസംവിധായകനാണ് സൗബിന്‍ തന്റെ സിനിമാജീവിതം ആരംഭിച്ചത്. മുന്‍നിര സംവിധായകരുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന സൗബിന്‍ അഭിനയിച്ച സിനിമകളെല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അന്നയും റസൂലുമായിരുന്നു സൗബിന്റെ ആദ്യചിത്രം. രസകരമായ വേഷങ്ങളിലൂടെ ശ്രദ്ധേയനായ സൗബിൻ ഷാഹിർ ആദ്യമായി സംവിധായകനായ ചിത്രമാണ് പറവ.

പ്രാവു പറത്തല്‍ ഹരമായ കുറേ ആളുകളിലൂടെയുളള സിനിമ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. സിനിമ പ്രവർത്തകർ പോലും പറവയെ വാനോളം പുകഴ്ത്തുകയാണ്. പറവയെ കുറിച്ച് അഭിനേത്രിയും സാമൂഹിക പ്രവർത്തകയുമായ പാർവ്വതി തന്റെ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്;

പറവ കണ്ടു. ഇന്നലെ രാത്രി തന്നെ fb യിൽ ഒരു കമൻറുമിട്ടു. നേരം വെളുത്തിട്ടും ഉച്ചയാകാറായിട്ടും ഇച്ചാപ്പിയും(Amal Shah) ഹസീബും (Govinel Pai) മനസ്സിൽ നിന്ന് മായുന്നില്ല. ഇച്ചാപ്പിയും ഉമ്മയും, ഇച്ചാപ്പിയുടെ ഒമ്പതാം ക്ലാസ്സിലെ ടീച്ചറും, സുറുമിയും സുറുമിയുടെ ഇടവും വലവും കാവൽ നിൽക്കുന്ന കൂട്ടുകാരികളും, ,Six four മട്ടാഞ്ചേരി ടീമും. ഇവരോടൊപ്പം സമയം ചിലവഴിച്ച് മതിയായില്ല. 2 മണിക്കൂർ 27 മിനിറ്റിൽ അവരുടെ ലോകത്തേക്കുള്ള ജാലകം സൗബിൻ അടച്ച് കളഞ്ഞു. മതി കണ്ടത് എന്ന് പറഞ്ഞത് പോലെ! കണ്ട് മതിയായില്ല. ഇനിയും ജീവിക്കണം അവരുടെ ലോകത്തിൽ.

സൗബിൻ.. "ഈ പറവ പൊളിയാണ്". പിള്ളേരെല്ലാം കൂടെ ചുമ്മാ പൊളിച്ചടുക്കിയിട്ടുണ്ട്. ലിറ്റിൽ സ്വയമ്പേ നീ ലിറ്റിൽ അല്ല ബിഗ് സ്വയമ്പാണ്. സിനിമയിൽ Sync Sound മാത്രമേ ചെയ്യാവു എന്ന് ഈ സിനിമ കണ്ടപ്പോ ഒന്നും കൂടെ ബോദ്ധ്യപ്പെട്ടു.എസിറ്റിംഗും ( പ്രവീൺ പ്രഭാകർ) ആർട്ടും സൗണ്ടും എന്ന് വേണ്ട എല്ലാം കലക്കി.DQ.. Shane Nigam, Siddique Shine Tom Chacko ,Sreenath Bhas,i Srinda ,Harisree Ashokan ,Indrans, Jaffar Idukki തുടങ്ങി അവസാനം പട്ടികുട്ടിയെ കെട്ടിപ്പിടിച്ചുമ്മ കൊടുത്ത ആ അമ്മ വരെ മനസ്സിൽ നിറഞ്ഞ് നിൽക്കുന്നു. Thank you Soubin. Thank you Anvar Rasheed.
Brilliant movie IMDB Rating 8.9/10.

സംവിധായകൻ ആഷിഖ് അബു സൗബിൻ സാഹിറിനെ കുറിച്ച് ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ;

ചെയ്യുന്ന കാര്യങ്ങളോടും പറയുന്ന വാക്കുകളോടും അപാരമായ സത്യന്ധത പുലർത്തുന്നവരാണ് കൊച്ചിക്കാർ. അവരിലൊരാളാണ് സൗബിൻ ഷാഹിർ . അതുപോലൊന്നാണ് പറവയും.''

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആര്‍എസ്എസ് നേതാവിന്റെ വീട് ആക്രമിച്ച് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു  (18 minutes ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത  (28 minutes ago)

വെമ്പായം ബാറിലെ തീവയ്പില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവും മരിച്ചു  (1 hour ago)

നാല് ദിവസങ്ങൾക്ക് ശേഷം കോഴിക്കോട് വടകരയിലെ വിലങ്ങാട് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (2 hours ago)

ഇന്ത്യയും സിംബാബ്‌വേയും തമ്മിലുള്ള മൂന്ന് ട്വന്റി-20കളുടെ പരമ്പരയ്ക്ക് നാളെ തുടക്കം...  (3 hours ago)

പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ ബലപ്രയോഗത്തിലും അതിക്രമത്തിലും സ്വമേധയാ കേസെടുക്കില്ലെന്ന് സുപ്രീം കോടതി  (3 hours ago)

പ്രതീക്ഷയോടെ ഇന്ത്യയും.... കോമൺവെൽത്ത് ഗെയിംസിന് വ്യാഴാഴ്ച സ്‌കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ തുടക്കമാകും  (3 hours ago)

റാ​ഗിങ് തടയാൻ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ...വിദ്യാർഥികൾക്ക് ആപ് വഴി പരാതി നൽകാം  (3 hours ago)

റോഡ് സുരക്ഷയ്ക്കായി വലിയൊരു ഗതാഗത സാക്ഷരതാ യജ്ഞം ആരംഭിക്കേണ്ട സമയമായി.... സംസ്ഥാനത്ത് ഗതാഗത നയത്തിന് രൂപം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ  (4 hours ago)

സെൻസെക്സ് 600 പോയിന്റ് ഇടിഞ്ഞു  (4 hours ago)

സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷണർ, ഗവ. പ്ലീഡർ നിയമനങ്ങളിൽ തന്റെ നിലപാട് മാറ്റാൻ തയ്യാറാകാത്തതോടെ മുഖ്യമന്ത്രി വി ഡി സതീശന്റെ ക്യാമ്പിലേക്ക് പ്രവർത്തകർ ഒഴുകിയെത്തുന്നു.  (4 hours ago)

സ്വർണവിലയിൽ കുതിപ്പ് ..  (4 hours ago)

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇടത്തരം മഴയ്ക്കും കാറ്റിനും സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (5 hours ago)

അങ്കമാലി തുറവൂരിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവിന് ദാരുണാന്ത്യം...  (5 hours ago)

കൈവിലങ്ങ് ഉപയോഗിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ പുറത്തിറക്കി പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ  (5 hours ago)

Malayali Vartha Recommends