ദിലീപിന് ഇനി നല്ല കാലം... കഷ്ടകാലം മാറിയെന്ന് ജോത്സ്യന്‍, ദിലീപ് സൂപ്പര്‍സ്റ്റാറാകുമെന്ന് പ്രവചിച്ച അതേ ജോത്സ്യന്റെ പ്രവചനമാണിതും

നടന്‍ ദിലീപിന് കഷ്ടകാലം മാറി. ഇനി നല്ല കാലമെന്ന് ജോത്സ്യന്റെ പ്രവചനം. ഇത് സത്യമാകുമോ ഇല്ലയോ എന്നതാണ് ആരാധകര്‍ ആക്ഷാംഷയോടെ കാത്തിരിക്കുന്നത്.ദിലീപ് ചിത്രം രാമലീല വിജയിച്ചതും സമയം തെളിയുന്നതിന്റെ ഭാഗമാണെന്നാണ് പ്രവചനം. ഈ ജോത്സ്യന്റെ മുന്‍കാല പ്രവചനങ്ങളും ദിലീപിന്റെ കാര്യത്തില്‍ കിറുകൃത്യമായിരുന്നു എന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ഇതോടെ ദിലീപിനു ജാമ്യം ലഭിക്കുമെന്ന വിശ്വാസത്തിലാണു കുടുംബാഗങ്ങളും ആരാധകരും. സൂപ്പര്‍ താരങ്ങള്‍ മലയാള സിനിമ അടക്കിവാണ സമയത്തു ദിലീപ് സൂപ്പര്‍സ്റ്റാര്‍ ആകും എന്നു പ്രവചിച്ച അതേ ജോത്സ്യനാണ് ഈ പ്രവചനവും നടത്തിരിക്കുന്നത് എന്നാണു അറിയുന്നത്.
2000 ലായിരുന്നു ദിലീപ് സൂപ്പര്‍സ്റ്റാര്‍ ആകുമെന്നു ജോത്സ്യന്‍ പ്രവചിച്ചത്. മീശമാധവന്‍ സൂപ്പര്‍ഹിറ്റ് ആയതോടെ ഇത് യാഥാര്‍ത്ഥ്യമായി എന്ന് ദിലീപിനോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.
ദിലീപിന്റെ ഉയര്‍ച്ചകള്‍ക്കൊപ്പം ഉണ്ടാകാനിടയുള്ള വീഴ്ചകളും ജോത്സ്യന്‍ പ്രവചിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതോടെ ഇത് യാഥാര്‍ത്ഥ്യമായി. തുടര്‍ന്ന് കുറച്ചു നാളുകള്‍ക്ക് മുമ്പ് ഇതേ ജോത്സ്യനെ ദിലീപിന്റെ കുടുംബം വീണ്ടും സമീപിക്കുകയായിരുന്നു എന്നാണു റിപ്പോര്‍ട്ട്. ജാതകവും നാളും വിശദമായി പരിശോധിച്ച ശേഷമായിരുന്നു ജോത്സ്യന്റെ വെളിപ്പെടുത്തല്‍. ശനിമാറാന്‍ സമയം എടുക്കും എന്നും അതുവരെ മൗനം പാലിക്കും എന്നും ജോത്സ്യന്‍ പറഞ്ഞതായി പറയുന്നു.
ഈ മാസം 25 ന് ശനി മാറുമെന്നും അതിനു ശേഷം സിനിമ റിലീസ് ചെയ്യണം എന്നുമായിരുന്നു ജോത്സ്യന്റെ നിര്‍ദേശം എന്നും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.
https://www.facebook.com/Malayalivartha