Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിഗ്ഗ് വയ്ക്കാതെ താൻ പുറത്തിറങ്ങാത്തതിന്റെ കാരണം തുറന്ന് പറഞ്ഞ് മോഹൻലാൽ...

03 OCTOBER 2017 12:20 PM IST
മലയാളി വാര്‍ത്ത

മലയാളത്തിലെ സൂപ്പര്‍സ്റ്റാര്‍... വെള്ളിത്തിരയിലെ താര രാജാവ്.... മലയാളികളുടെ മോഹന്‍ലാല്‍...ആരാധകരുടെ ലാലേട്ടന്‍....സ്‌ക്രീനില്‍ കാണുന്ന മോഹന്‍ലാല്‍ അല്ല യഥാര്‍ത്ഥ ജീവിതത്തില്‍. മോഹന്‍ലാല്‍ വിഗ്ഗ് ഉപയോഗിക്കുന്ന കാര്യം എത്രപേര്‍ക്കറിയാം..... എന്നാലിപ്പോള്‍ മോഹന്‍ലാല്‍ തന്നെ തുറന്നു സമ്മതിക്കുകയാണ് താന്‍ വിഗ്ഗ് ഉപയോഗിക്കുന്ന കാര്യം.

ചൂടിലും വെള്ളം മാറി കുളിച്ചുമൊക്കെ എല്ലാവര്‍ക്കും സംഭവിക്കുന്നതാണിതെന്നും അത് നമ്മുടെ പേഴ്‌സണാലിറ്റിയുടെ കൂടി അപ്പിയറന്‍സായി നിലനിര്‍ത്തുന്നതാണെന്നും മോഹന്‍ലാല്‍ പറയുന്നു. ഇതൊന്നും കേരളത്തിലെ ആദ്യത്തെ സംഭവമല്ലെന്നും ഇതൊക്കെ പൊങ്ങി വരുന്നത് ചില താത്പര്യങ്ങളുടെ പുറത്ത് ചില സാഹചര്യങ്ങളില്‍ ചിലര്‍ ഇങ്ങനെ കുത്തിപ്പൊക്കുമ്പോഴാണെന്നും എന്നാല്‍ ഇതൊന്നും നമ്മളെ യാതൊരു വിധത്തിലും ബാധിച്ചിട്ടില്ലെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.

എല്ലാവർക്കും രജനീകാന്തിനേപ്പോലെ ആകാൻ കഴിയുമോ? രജനി കാന്തിനെപ്പോലുള്ളവര്‍ തിരശീലയ്‌ക്ക്‌ പുറത്ത് മേക്കപ്പില്ലാതെ പ്രത്യക്ഷപ്പെടുമ്പോള്‍ താങ്കളടക്കമുള്ള താരങ്ങള്‍ അങ്ങനെ ചിന്തിക്കാത്തത് പ്രതിച്ഛായയെ ഭയന്നാണോ എന്ന ചോദ്യത്തിനാണ് താരം ഇങ്ങനെ മറുപടി നൽകിയത്...

”അങ്ങനെ നിയമങ്ങളില്ലല്ലോ. സീ..ഇപ്പോള്‍ രജനീകാന്തിന്റെ കാര്യം….അദ്ദേഹം അങ്ങനെ ചെയ്യുന്നുവെന്നു വച്ച് എല്ലാരും അങ്ങനെ ചെയ്യണമെന്നില്ലല്ലോ. അദ്ദേഹമല്ലാതെ വേറെ ഏത് ആക്ടറാണ് അതുപോലെ ചെയ്തിട്ടുളളത്? രജനീകാന്ത് എന്നു പറയുന്നയാള്‍ എല്ലാത്തരത്തിലും വ്യത്യസ്തനായ ഒരാളാണ്, അദ്ദേഹത്തിന്റെ സിനിമകളായാലും പ്രവൃത്തിയിലുമൊക്കെ. അദ്ദേഹം സ്‌ക്രീനിലും അല്ലാതെയും അങ്ങനൊരു ശൈലി സ്വരൂപിച്ചു. അതുകൊണ്ട് നമ്മള്‍ അതുപോലെ ചെയ്യണമെന്നില്ല.

ഇരുട്ടും വെളിച്ചവുമൊക്കെ ചേര്‍ന്ന ടെക്നിക്കല്‍ മാജിക്കാണ് സിനിമ. ഏതൊരു പെര്‍ഫോര്‍മന്‍സിനെയും പോലെ അതിനുമുണ്ട് അത്തരം ചില രഹസ്യസൂത്രങ്ങള്‍. സിനിമയില്‍ കാണുന്ന ഒരാളല്ലല്ലോ പുറത്ത്, പുറത്തു കാണുന്നതു പോലല്ലല്ലോ സിനിമയില്‍. അപ്പോള്‍ അതിന്റേതായ ചില രഹസ്യ സ്വഭാവം നടീനടന്മാരെപ്പോലുള്ളവര്‍ക്ക് പ്രൊഫഷന്റെ ഭാഗമായി തന്നെ ആകാമെന്ന അഭിപ്രായക്കാരനാണു ഞാന്‍.

നമ്മുടെ ഇവിടുള്ളത്ര പോലും ഓപ്പണല്ല ഹിന്ദിയിലും മറ്റും. അവിടൊക്കെ അവര്‍ കുറേക്കൂടി കോണ്‍ഷ്യസാണ്. കാരണം ഹിന്ദി വളരെ വലിയൊരു ഇന്‍ഡസ്ട്രിയല്ലേ. നമ്മുടെയിവിടെയും മാറിവരുന്നുണ്ട്. ഇപ്പോള്‍ പുതിയതായി വരുന്ന കുട്ടികളൊക്കെ വളരെ കെയര്‍ഫുള്‍ കെയര്‍ലെസ്നസ് നേച്ചര്‍ പ്രകടിപ്പിച്ചു കാണാറുണ്ട്. എനിക്കു പക്ഷേ ചില കാര്യങ്ങളുണ്ട്. ഉദാഹരണത്തിന് എല്ലാവര്‍ക്കുമറിയാവുന്ന പോലെ ഞാന്‍ വിഗ്ഗുപയോഗിക്കുന്ന ഒരാളാണ്.

അതു പിന്നെ, നമ്മളീ ചൂടിലും വെള്ളം മാറി കുളിച്ചും ഒക്കെ എല്ലാവര്‍ക്കും സംഭവിക്കുന്നതാണ്. അതു നമ്മുടെ പേഴ്സണാലിറ്റിയുടെ കൂടി ഒരു അപ്പിയറന്‍സായി നിലനിര്‍ത്തുന്നതാണ്. അതൊന്നും കേരളത്തില്‍ ആദ്യത്തേതല്ല, ഇതൊക്കെ ഇങ്ങനെ പൊങ്ങിവരുന്നതു തന്നെ ചില താല്‍പര്യങ്ങളുടെ പുറത്ത് ചില സാഹചര്യങ്ങളില്‍ ചിലര്‍ ഇങ്ങനെ കുത്തിപ്പൊക്കിക്കൊണ്ടുവരുമ്പോഴാണ്. പക്ഷേ അതൊന്നും നമ്മളെ യാതൊരു വിധത്തിലും ബാധിച്ചിട്ടുമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാല് ദിവസങ്ങൾക്ക് ശേഷം കോഴിക്കോട് വടകരയിലെ വിലങ്ങാട് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (2 minutes ago)

ഇന്ത്യയും സിംബാബ്‌വേയും തമ്മിലുള്ള മൂന്ന് ട്വന്റി-20കളുടെ പരമ്പരയ്ക്ക് നാളെ തുടക്കം...  (1 hour ago)

പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ ബലപ്രയോഗത്തിലും അതിക്രമത്തിലും സ്വമേധയാ കേസെടുക്കില്ലെന്ന് സുപ്രീം കോടതി  (1 hour ago)

പ്രതീക്ഷയോടെ ഇന്ത്യയും.... കോമൺവെൽത്ത് ഗെയിംസിന് വ്യാഴാഴ്ച സ്‌കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ തുടക്കമാകും  (1 hour ago)

റാ​ഗിങ് തടയാൻ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ...വിദ്യാർഥികൾക്ക് ആപ് വഴി പരാതി നൽകാം  (1 hour ago)

റോഡ് സുരക്ഷയ്ക്കായി വലിയൊരു ഗതാഗത സാക്ഷരതാ യജ്ഞം ആരംഭിക്കേണ്ട സമയമായി.... സംസ്ഥാനത്ത് ഗതാഗത നയത്തിന് രൂപം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ  (2 hours ago)

സെൻസെക്സ് 600 പോയിന്റ് ഇടിഞ്ഞു  (2 hours ago)

സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷണർ, ഗവ. പ്ലീഡർ നിയമനങ്ങളിൽ തന്റെ നിലപാട് മാറ്റാൻ തയ്യാറാകാത്തതോടെ മുഖ്യമന്ത്രി വി ഡി സതീശന്റെ ക്യാമ്പിലേക്ക് പ്രവർത്തകർ ഒഴുകിയെത്തുന്നു.  (2 hours ago)

സ്വർണവിലയിൽ കുതിപ്പ് ..  (2 hours ago)

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇടത്തരം മഴയ്ക്കും കാറ്റിനും സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (2 hours ago)

അങ്കമാലി തുറവൂരിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവിന് ദാരുണാന്ത്യം...  (3 hours ago)

കൈവിലങ്ങ് ഉപയോഗിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ പുറത്തിറക്കി പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ  (3 hours ago)

തിരക്കേറിയ സമയങ്ങളില്‍ അധിക സര്‍വീസുമായി കൊച്ചി മെട്രോ...  (3 hours ago)

കുംഭമേള വൈറല്‍ താരമായ പെണ്‍കുട്ടിക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി  (3 hours ago)

നീറ്റ് പരീക്ഷ പൂർണമായും റദ്ദാക്കി മെഡിക്കൽ പ്രവേശനത്തിന്റെ നിയന്ത്രണം സംസ്ഥാനങ്ങൾക്ക് കൈമാറണമെന്ന് തമി​ഴക വെട്രി കഴകം  (4 hours ago)

Malayali Vartha Recommends