Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സിനിമാ ഷൂട്ടിംഗിന് മുമ്പ് ചെയ്ത് തീർക്കേണ്ട കാര്യങ്ങൾ പ്ലാൻ ചെയ്ത് ദിലീപേട്ടനും കാവ്യൂട്ടിയും ...

04 OCTOBER 2017 10:43 AM IST
മലയാളി വാര്‍ത്ത

ജാമ്യം കിട്ടിയ രാമലീലാ നായകന് വീരോചിതമായ വരവേൽപ്പ് നൽകി ദിലീപ് പോലും പ്രതീക്ഷിക്കാത്ത തരത്തിൽ ഫാൻസുകാർ ഞെട്ടിച്ചു. വീട്ടിലെത്താനുള്ള താരത്തിന്റെ തിടുക്കത്തിനിടയിൽ തന്നെ എന്നാണ് ഷൂട്ടിംഗിന് എത്തുക എന്ന ചോദ്യവുമായി പാതി വഴിയില്‍ നിന്നു പോയ സിനിമകളുടെ അണിയറ പ്രവര്‍ത്തകര്‍ ബന്ധപ്പെട്ടു തുടങ്ങി. ദിലീപിനെ നേരിട്ട് കിട്ടാത്തത് കൊണ്ട് പൊന്നാനിയൻ അനൂപിനോടും സഹായിയോടും വരെ കാര്യങ്ങൾ തിരക്കിത്തുടങ്ങി. ജാമ്യം കിട്ടിയതറിഞ്ഞ നിമിഷം മുതൽ ദിലീപിനെ നേരില്‍ കണ്ട് ഡേറ്റ് നിശ്ചയിക്കാനുള്ള പെടാപാടിലാണ് ഇവരൊക്കെ. പക്ഷെ തന്നെ രക്ഷിച്ച സാക്ഷാൽ അയ്യപ്പനെ സന്നിധാനത്ത് എത്തി കണ്ടിട്ടേ ഷൂട്ടിംഗിന് ഉള്ളുവെന്ന നിലപാടിലാണ് ദിലീപ്. ജയിലഴിക്കുള്ളിൽ പരീക്ഷണങ്ങൾ ഏറിവന്നപ്പോൾ വ്രതം എടുത്തുതുടങ്ങിയതാണ് താരം.


ജയിലില്‍ നിന്നും വീട്ടിലേക്ക് വിളിച്ചപ്പോള്‍ അമ്മയുടെ ഉപദേശവും കൂടിയായപ്പോള്‍ എടുത്ത പ്രതിജ്ഞയാണ് മല ചവിട്ടുക എന്നത്. ജയിലില്‍ നിന്നിറങ്ങിയാല്‍ ഉടന്‍ ശബരി മലയക്ക് പോവാനാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ തുലാമാസ പൂജകള്‍ക്കായി ഈ മാസം 17 നെ ശബരിമല നട തുറക്കു. ഒന്നുകില്‍ അന്നോ അല്ലെങ്കില്‍ ഇരുപതാം തീയതിയോ സന്നിധാനത്ത് എത്താനാണ് ദിലീപ് ആലോചിക്കുന്നത്. ശനിയാഴ്ച രാവിലത്തെ പൂജയില്‍ പങ്കെടുത്ത് മടങ്ങാനാണ് ഉദ്ദേശിക്കുന്നതെന്ന് ദിലീപ് അടുത്ത ബന്ധുക്കളോടു പറഞ്ഞു. അത് വരെ ദീലീപ് വ്രതം തുടരും. ഇതിനിടെ അമ്മയു കാവ്യയും ചില അമ്പലങ്ങളിൽ നടത്തിയ നേര്‍ച്ചയുടെ ഭാഗമായി ചെറിയൊരു തീര്‍ത്ഥാടനവും ആലോചനയിലുണ്ട്.

ജയില്‍ മോചിതനായാല്‍ ആലുവയിലെ തറവാട്ട് വീട്ടില്‍ നിന്നും കെട്ടും കെട്ടി ശബരിമലയ്ക്ക് പോകാൻ ദീലിപ് തീരുമാനിച്ചത് ജയില്‍ വാസത്തിനിടെയാണ്. വ്രതത്തില്‍ ആയത് കൊണ്ടു തന്നെ ജയിലധികൃതര്‍ ഭക്ഷണ കാര്യത്തിലും ദിന ചര്യയിലും ചില പരിഗണനകള്‍ നല്‍കുകയും ചെയ്തിരുന്നു. താടി നീട്ടി വളര്‍ത്തിയതും വ്രതം കാരണമാണ്. പലതവണ താടിയെടുക്കാന്‍ പലരും നിര്‍ബന്ധിച്ചെങ്കിലും ദിലീപ് വഴങ്ങിയിരുന്നില്ല. അയ്യപ്പനെ കണ്ട ശേഷമേ വ്രതം മുറിക്കൂവെന്നാണ് ദിലീപ് അവരോട് പറഞ്ഞത്. അതുകൊണ്ട് തന്നെ പുറത്തിറങ്ങിയ ദിലീപും ശബരിമല ദര്‍ശനം വരെ വ്രതം തുടരും. താടി വടിക്കുകയും ഇല്ല. ഈ സാഹചര്യത്തില്‍ നടനായുള്ള വേഷപകര്‍ച്ചയ്ക്ക് കഴിയുകയുമില്ല. കേസുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലും ദീലീപ് സജീവമാകും.

ശബരിമല ദര്‍ശനം കഴിഞ്ഞ് എത്തുന്ന മുറയ്ക്ക് ഷൂട്ടിങ് ക്രമീകരിക്കനാണ് ദിലീപിന്റ തീരുമാനം. അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള വിവിധ സിനിമകളുടെ കരാറില്‍ ദിലീപ് ഒപ്പു വെച്ചിട്ടുണ്ട്. ഇതിന് അഡ്വാന്‍സും വാങ്ങിയിട്ടുണ്ടെന്നാണ് വിവരം.പ്രശസ്ത ക്യാമറ മാന്‍ രാമചന്ദ്ര ബാബു സംവിധാനം ചെയ്യുന്ന പ്രൊഫസര്‍ ഡിങ്കന്റെ ഒരു ഷെഡ്യൂള്‍ മാത്രമാണ് പൂര്‍ത്തിയായത്. വിദേശത്ത് ചിത്രീകരിക്കേണ്ട ബാക്കി ഭാഗങ്ങള്‍ ഉണ്ട്. എന്നാല്‍ കോടതി നിബന്ധന പ്രകാരം പാസ്പോര്‍ട്ട് സറണ്ടര്‍ ചെയ്തതിനാല്‍ ദിലീപിന് വിദേശത്തേയ്ക്ക് ഉടനെയെങ്ങും പോകാനാകില്ല. ഒന്നുകില്‍ കഥയില്‍ മാറ്റം വരുത്തിയോ സെറ്റിന്റെയോ ആധുനിക സാങ്കേതിക വിദ്യയോ പ്രയോജനപ്പെടുത്തി ഡിങ്കന്‍ ഇവിടെ തന്നെ ഷൂട്ട് ചെയ്യേണ്ടി വരും.

ദിലീപിന്റെ പ്രോജക്‌ട് എന്ന നിലയില്‍ അനൗണ്‍സ് ചെയ്തതിനാല്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് മറ്റു പോം വഴിയില്ല. ഈ പുഴയും കടന്ന് മുതല്‍ ദിലീപുമായി വളരെ അടുത്ത് അടുപ്പമുള്ള രാമചന്ദബാബു ഇതിനകം തന്നെ ദിലീപിനെ പലതവണ ബന്ധപ്പെട്ടു കഴിഞ്ഞു. ഇദ്ദേഹത്തിന്റെ കന്നിചിത്രം കൂടിയാണ് പ്രൊഫസര്‍ ഡിങ്കന്‍. ഏറെ പ്രതീക്ഷകാണ് ഡിങ്കനില്‍ ഉള്ളത്. ഡിങ്കന്‍ സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയതോടെയാണ് ദിലീപിന് കഷ്ടകാലം തുടങ്ങിയതെന്ന പരിഹാസങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. ഡിങ്കദൈവ വിശ്വാസികളായിരുന്നു ഇതിന് പിന്നില്‍.

കമ്മാര സംഭവം ആണ് ദിലീപ് തുടങ്ങി വെച്ച മറ്റൊരു ചിത്രം. ഓണത്തിന് തീയേറ്ററുകളിൽ എത്തിക്കാനായിരുന്നു ലക്ഷ്യം. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പകുതിയോളം ഇനിയും ഷൂട്ടിങ് ശേഷിക്കുന്നു. മുരളിഗോപി തിരക്കഥ എഴുതുന്ന ചിത്രത്തില്‍ ദിലീപ് മൂന്ന് ഗെറ്റപ്പിലാണ് എത്തേണ്ടത്. ഇതില്‍ തൊണ്ണൂറ്റിയൊന്ന് വയസുള്ള വയോധികന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെടുന്നതാണ്. ഇതില്‍ കമ്മാര സംഭവത്തിന്റെ സെറ്റില്‍ ആവും ദിലീപ് ആദ്യം എത്തുക. ഒകടോബര്‍ മൂന്നാം പാദത്തില്‍ ലൊക്കേഷനുകളില്‍ ദിലീപ് എത്തി തുടങ്ങും.

സൂപ്പര്‍ ഹിറ്റ് ചിത്രമായ ഈ പറക്കും തളികയുടെ രണ്ടാം ഭാഗം, വാളയാര്‍ പരമശിവം,സദ്ദാശിവന്‍, ഞാനാരാ മോന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കും ദിലീപ് കരാര്‍ ഒപ്പിട്ടിരുന്നു. ദിലീപ് കാവ്യ ദമ്ബതികള്‍ വിവാഹത്തിന്ശേഷം ഒന്നിക്കുന്ന ' ഇതോ വലിയ കാര്യം' എന്ന ചിത്രത്തിനും കരാര്‍ ആയിരുന്നു. കമ്മാര സംഭവവും പ്രൊഫസര്‍ ഡിങ്കനും പൂര്‍ത്തിയായ ശേഷമാകും കാരാര്‍ ഒപ്പിട്ട മറ്റു സിനിമകളില്‍ ദിലീപ് അഭിനയിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാല് ദിവസങ്ങൾക്ക് ശേഷം കോഴിക്കോട് വടകരയിലെ വിലങ്ങാട് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (2 minutes ago)

ഇന്ത്യയും സിംബാബ്‌വേയും തമ്മിലുള്ള മൂന്ന് ട്വന്റി-20കളുടെ പരമ്പരയ്ക്ക് നാളെ തുടക്കം...  (1 hour ago)

പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ ബലപ്രയോഗത്തിലും അതിക്രമത്തിലും സ്വമേധയാ കേസെടുക്കില്ലെന്ന് സുപ്രീം കോടതി  (1 hour ago)

പ്രതീക്ഷയോടെ ഇന്ത്യയും.... കോമൺവെൽത്ത് ഗെയിംസിന് വ്യാഴാഴ്ച സ്‌കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ തുടക്കമാകും  (1 hour ago)

റാ​ഗിങ് തടയാൻ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ...വിദ്യാർഥികൾക്ക് ആപ് വഴി പരാതി നൽകാം  (1 hour ago)

റോഡ് സുരക്ഷയ്ക്കായി വലിയൊരു ഗതാഗത സാക്ഷരതാ യജ്ഞം ആരംഭിക്കേണ്ട സമയമായി.... സംസ്ഥാനത്ത് ഗതാഗത നയത്തിന് രൂപം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ  (2 hours ago)

സെൻസെക്സ് 600 പോയിന്റ് ഇടിഞ്ഞു  (2 hours ago)

സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷണർ, ഗവ. പ്ലീഡർ നിയമനങ്ങളിൽ തന്റെ നിലപാട് മാറ്റാൻ തയ്യാറാകാത്തതോടെ മുഖ്യമന്ത്രി വി ഡി സതീശന്റെ ക്യാമ്പിലേക്ക് പ്രവർത്തകർ ഒഴുകിയെത്തുന്നു.  (2 hours ago)

സ്വർണവിലയിൽ കുതിപ്പ് ..  (2 hours ago)

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇടത്തരം മഴയ്ക്കും കാറ്റിനും സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (2 hours ago)

അങ്കമാലി തുറവൂരിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവിന് ദാരുണാന്ത്യം...  (3 hours ago)

കൈവിലങ്ങ് ഉപയോഗിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ പുറത്തിറക്കി പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ  (3 hours ago)

തിരക്കേറിയ സമയങ്ങളില്‍ അധിക സര്‍വീസുമായി കൊച്ചി മെട്രോ...  (3 hours ago)

കുംഭമേള വൈറല്‍ താരമായ പെണ്‍കുട്ടിക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി  (3 hours ago)

നീറ്റ് പരീക്ഷ പൂർണമായും റദ്ദാക്കി മെഡിക്കൽ പ്രവേശനത്തിന്റെ നിയന്ത്രണം സംസ്ഥാനങ്ങൾക്ക് കൈമാറണമെന്ന് തമി​ഴക വെട്രി കഴകം  (4 hours ago)

Malayali Vartha Recommends