ദിലീപ് വീണ്ടുമെത്തുന്നു...ഫ്യൂയോക്കിന്റെ പ്രസിഡന്റായി
യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതിന് പിന്നാലെ ദിലീപിനെ തിയ്യറ്ററുടമകളുടെ സംഘടനാ പ്രസിഡന്റ് സ്ഥാനത്തു നിന്നും പുറത്താക്കിയിരുന്നു. ഇപ്പോൾ ദിലീപിന് ജാമ്യം കിട്ടിയതിന് പിന്നാലെ തിയ്യറ്ററുടമകളുടെ സംഘടനാ പ്രസിഡന്റ് സ്ഥാനത്ത് ദിലീപ് വീണ്ടും എത്തുന്നതായി സൂചന.
തിയ്യേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓര്ഗനൈസേഷന് ഓഫ് കേരളയുടെ (ഫ്യൂയോക്) പ്രസിഡന്റായാണ് ദിലീപിനെ വീണ്ടും തെരഞ്ഞെടുത്തത്. ദിലീപ് അറസ്റ്റിലായതോടെ വൈസ് പ്രസിഡന്റായിരുന്ന ആന്റണി പെരുമ്പാവൂരിനെയായിരുന്നു താത്കാലിക പ്രസിഡന്റായി തിരഞ്ഞെടുത്തിരുന്നത്. ദിലീപ് ജയിലില്‍ ആയശേഷം നടക്കുന്ന ആദ്യ യോഗമാണിന്ന് ചേരുന്നത്. ജയിലില്‍ നിന്നും പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകമാണ് ഇത്തരം യോഗം വിളിച്ചു ചേര്‍ക്കുന്നത്.
ഇന്ന് രാവിലെ 11 മണിയോടെയാണ് യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത്. വൈകിട്ട് മൂന്ന് മണിയോടെ ഒരു വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഇതില്‍ ആയിരിക്കും ഫ്യൂയോക്കിന്റെ തലപ്പത്തേക്ക് താരം എത്തുന്ന വാര്‍ത്ത പ്രഖ്യാപിക്കുന്നത്. ലിബര്‍ട്ടി ബഷീറിന്റെ നേതൃത്വത്തിലുള്ള തിയ്യറ്റര്‍ ഉടമകളുടെ സംഘടന പിളര്‍ന്നതോടെ ദിലീപ് തന്നെ രൂപം കൊടുത്ത സംഘടനയാണിത്.
https://www.facebook.com/Malayalivartha