ബെെക്കിൽ കറങ്ങി നടന്ന് അടിച്ചു പൊളിക്കാന്‍ ഇന്ദ്രജിത്തും പൂർണിമയും ഊട്ടിയിലേക്ക്...
പൂര്ണ്ണിമക്കൊപ്പം ബെെക്കിൽ കറങ്ങി നടക്കുകയാണ് ഇന്ദ്രജിത്ത്. മലയാളികള്‍ ഒത്തിരി ഇഷ്ടപ്പെടുന്ന ഈ താരദമ്പതികൾ വര്‍ഷങ്ങള്‍ക്ക് മുമ്പ് സിനിമയില്‍ എത്തി പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. എങ്കിലും ഇരുവരും ഇപ്പോഴും കമിതാക്കളുടെ ഭാവത്തില്‍ തന്നെയാണ് ജീവിതം. മക്കള്‍ രണ്ട് പേരും വലുതായെങ്കിലും ഇരുവരും ഒരുമിച്ചുള്ള സന്തോഷത്തിന് സമയം കണ്ടെത്താറുമുണ്ട്. യാത്രകള്‍ ഒത്തിരി ഇഷ്ടപ്പെടുന്നവരാണ് ഇരുവരും. ഇത്തവണ മക്കളെയും ഒഴിവാക്കിയാണ് ഇരുവരും കറങ്ങാന്‍ ഇറങ്ങിയത്.
ബെെക്കോടിച്ച് ഊട്ടിയിലേയ്ക്ക് പോകുന്ന യാത്രാ വിശേഷം ഇന്ദ്രജിത്ത് തന്നെയാണ് ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചത്. ഹാര്‍ലി ഡേവിഡ്സൺ ബെെക്കിലിരിക്കുന്ന ഇന്ദ്രജിത്തിൻ്റെയും പൂര്‍ണ്ണിമയുടെയും ചിത്രം സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുകയാണ്.
https://www.facebook.com/Malayalivartha