സംവിധായകനാകണം: മോഹം പങ്കുവെച്ച് ദുൽഖർ സൽമാൻ
സംവിധായകനാവാനുള്ള തന്റെ മോഹം പങ്കുവെച്ച് ദുൽഖർ സൽമാൻ. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അഭിനയത്തിന് പുറമെ സംവിധായകനാകാനുള്ള താൽപര്യം ദുൽഖർ വ്യക്തമാക്കിയത്. ചില സ്റ്റോറിലൈനുകൾ മനസിലുണ്ട് .ചിന്തകൾ പേപ്പറിലേക്ക് പകർത്തുന്നതിൽ വളരെ പിന്നിലാണ് ഞാൻ. പക്ഷേ എന്റെ മനസിൽ ചില കഥകളുണ്ട്. എല്ലാറ്റിനുമപ്പുറം സിനിമ സംവിധാനം ചെയ്യാനാണ് ഞാൻ ആഗ്രഹിക്കുന്നത്.
വർഷം നാലോ അഞ്ചോ സിനിമകളാണ് ഇപ്പോൾ ഞാൻ ചെയ്യാറുള്ളത്. അതിനാൽ താൽപര്യമുള്ള എല്ലാ പ്രോജക്ടുകളുടെയും ഭാഗമാവാൻ കഴിയാറില്ല.ചെറുചിത്രങ്ങളുടെ നിർമാണത്തിലും പങ്കാളിയാവണമെന്നുണ്ട്. പ്രൊഡക്ഷൻ കമ്പനി ആരംഭിച്ചാൽ അത്തരം ചിത്രങ്ങൾക്കൊപ്പം നിൽക്കാൻ സാധിക്കുമെന്നും ദുൽഖർ പറഞ്ഞു.
https://www.facebook.com/Malayalivartha