Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മലയാള സിനിമയിൽ ഇനി താരരാജാക്കന്മാർ തമ്മിലുള്ള പോര് മുറുകുമോ..? ദിലീപിന്റെ താരക്ഷോഭം മറ നീക്കി പുറത്തു വരുന്നു...

06 OCTOBER 2017 02:23 PM IST
മലയാളി വാര്‍ത്ത

മമ്മൂട്ടിയും മോഹൻലാലും അടുത്ത സുഹൃത്തുക്കളാണെന്നാണ് വയ്പ്പെങ്കിലും അവർ തമ്മിലുള്ളത് ഉള്ളിന്റെയുള്ളിൽ കടുത്ത ശത്രുതയാണ്. ദിലീപിന്റെ കാര്യത്തിലും താരക്ഷോഭം മറ നീക്കി പുറത്തുവന്നു. ദിലീപിന്റെ അടുത്ത സുഹൃത്തായിയിരുന്നു മമ്മൂട്ടി. കാവ്യക്കും ദിലീപിനും ഹണിമൂൺ കൊണ്ടാടാൻ ടിക്കറ്റ് എടുത്തു കൊടുത്തത് പോലും മമ്മുട്ടിയാണ്. എന്നാൽ ദിലീപ് ജയിലിലായ ദിവസം തന്നെ മമ്മൂട്ടി കളം മാറ്റി ചവിട്ടി. ദിലീപിന്റെ എക്കാലത്തെയും വലിയ ശത്രുവായ പൃഥ്വിരാജിനെ വീട്ടിൽ വിളിച്ചുവരുത്തി ദിലീപിനെ അമ്മയിൽ നിന്നും പുറത്താക്കി. തന്നെ സംഘടനയിൽ നിന്നും പുറത്താക്കിയതിലല്ല ദിലീപിന് സങ്കടം. പൃഥ്വിയെ വിളിച്ചു വരുത്തിയതിലാണ്.

ഇത്രയും കാലം തനിക്കൊപ്പം നിന്ന മമ്മുക്ക പിണറായിയോട് തന്റെ കാര്യം റെക്കമന്റ് ചെയ്യുമെന്നും ദിലീപ് കരുതി. പക്ഷേ ഒന്നും സംഭവിച്ചില്ല. എല്ലാവരും കരുതിയതു പോലെ ഒന്നും സംഭവിച്ചില്ല. ദിലീപ് അകത്തായി. തന്നെ പുറത്താക്കിയ യോഗത്തിൽ ലാലേട്ടൻ വന്നെങ്കിലും ഒന്നും പറഞ്ഞില്ലെന്നും ദിലീപ് അറിഞ്ഞു. ചാനലുകാർ മൈക്ക് നീട്ടിയപ്പോൾ അത് മമ്മൂട്ടിക്ക് നേരെ തിരിച്ചു വയ്ക്കുകയായിരുന്നു മോഹൻ ലാൽ.

ലാലേട്ടനും തന്നെ പാര വച്ചതായി ദിലീപ് കരുതുന്നു. താൻ ഉണ്ടാക്കിയ തീയേറ്റർ ഉടമകളുടെ സംഘടനയായ ഫ്യൂയോക്കിൽ നിന്നും തന്നെ പുറത്താക്കി അതിന്റെ ചുമതല വിശ്വസ്തനായ ആന്റണി പെരുമ്പാവൂരിന് നൽകി. വൈസ് പ്രസിഡന്റായ ആന്റണിയെ തലപ്പത്തെത്തിച്ചത് ലാലിന്റെ ഇടപെടലാണെന്ന് ദിലീപ് വിശ്വസിക്കുന്നു.

ഇനിയാണ് ബുദ്ധിയുടെ കാര്യം വരുന്നത്. ദിലീപ് ജയിലിൽ നിന്നിറങ്ങിയ ദിവസം തന്നെ ലാലേട്ടൻ ആന്റണി പെരുമ്പാ വൂരിനെ വിളിച്ച് ഉപദേശിച്ചു. ആ സ്ഥാനം രാജിവച്ചേരേ! മോഹൻലാൽ പറയേണ്ട താമസം ആന്റണി രാജിവച്ചു. ജയിൽ മോചിതനായ ദിലീപ് ഒരിക്കലും പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കില്ലെന്ന് ലാലിനറിയാം. പ്രതീക്ഷിച്ചത് സംഭവിച്ചു. ദിലീപ് നിരസിച്ചു. ആൻറണി തുടരും. ഇലയ്ക്കും മുള്ളിനും കേടില്ലാത്ത ഒരു തിരുവനന്തപുരം ചുറ്റിക്കളി! എങ്ങനെയുണ്ട് ബുദ്ധി?

ദിലീപിന് സ്വാഭാവികമായും തന്നോട് കലിപ്പുണ്ടെന്ന് ലാലേട്ടനറിയാം. കാരണം മഞ്ജു തന്റെ സിനിമയിൽ നായി കയാണ്. ശ്രീകുമാർ മേനോന്റെ ചിത്രത്തിൽ താൻ അഭിനയിക്കുന്നുണ്ട്. ആന്റണി ഓപ്പറേഷനിലൂടെ ഒരു വെടിക്ക് രണ്ടു പക്ഷിയെ നേടാൻ ലാലേട്ടന് കഴിഞ്ഞു. ഈ മമ്മൂട്ടിയുടെ കാര്യമോ? അദ്ദേഹത്തിന് ഇത്തരം ട്രിക്കുകൾ ഒന്നുമറിയില്ല. ദിലീപ് ജയിലായെന്ന് അറിഞ്ഞപ്പോഴാണ് പൃഥ്വിരാജ് പറഞ്ഞതൊക്കെ കേട്ടത്. അല്ലെങ്കിലും മമ്മുക്കക്ക് ചെറുപ്പക്കാരെന്നു പറഞ്ഞാൽ ദൗർബല്യമാണ്. മകൻ സിനിമയിലുള്ളതല്ലേ. ആരെയും പിണക്കാതെ എങ്ങനെ കരുക്കൾ നീക്കാമെന്ന് അദ്ദേഹത്തിന് പണ്ടേ അറിയില്ല. മമ്മൂട്ടി ദിലീപിനെ വിളിച്ചെങ്കിലും ഫോണെടുത്തില്ലെന്നും കൊച്ചിയിൽ സംസാരമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാല് ദിവസങ്ങൾക്ക് ശേഷം കോഴിക്കോട് വടകരയിലെ വിലങ്ങാട് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (2 minutes ago)

ഇന്ത്യയും സിംബാബ്‌വേയും തമ്മിലുള്ള മൂന്ന് ട്വന്റി-20കളുടെ പരമ്പരയ്ക്ക് നാളെ തുടക്കം...  (1 hour ago)

പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ ബലപ്രയോഗത്തിലും അതിക്രമത്തിലും സ്വമേധയാ കേസെടുക്കില്ലെന്ന് സുപ്രീം കോടതി  (1 hour ago)

പ്രതീക്ഷയോടെ ഇന്ത്യയും.... കോമൺവെൽത്ത് ഗെയിംസിന് വ്യാഴാഴ്ച സ്‌കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ തുടക്കമാകും  (1 hour ago)

റാ​ഗിങ് തടയാൻ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ...വിദ്യാർഥികൾക്ക് ആപ് വഴി പരാതി നൽകാം  (1 hour ago)

റോഡ് സുരക്ഷയ്ക്കായി വലിയൊരു ഗതാഗത സാക്ഷരതാ യജ്ഞം ആരംഭിക്കേണ്ട സമയമായി.... സംസ്ഥാനത്ത് ഗതാഗത നയത്തിന് രൂപം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ  (2 hours ago)

സെൻസെക്സ് 600 പോയിന്റ് ഇടിഞ്ഞു  (2 hours ago)

സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷണർ, ഗവ. പ്ലീഡർ നിയമനങ്ങളിൽ തന്റെ നിലപാട് മാറ്റാൻ തയ്യാറാകാത്തതോടെ മുഖ്യമന്ത്രി വി ഡി സതീശന്റെ ക്യാമ്പിലേക്ക് പ്രവർത്തകർ ഒഴുകിയെത്തുന്നു.  (2 hours ago)

സ്വർണവിലയിൽ കുതിപ്പ് ..  (2 hours ago)

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇടത്തരം മഴയ്ക്കും കാറ്റിനും സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (2 hours ago)

അങ്കമാലി തുറവൂരിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവിന് ദാരുണാന്ത്യം...  (3 hours ago)

കൈവിലങ്ങ് ഉപയോഗിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ പുറത്തിറക്കി പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ  (3 hours ago)

തിരക്കേറിയ സമയങ്ങളില്‍ അധിക സര്‍വീസുമായി കൊച്ചി മെട്രോ...  (3 hours ago)

കുംഭമേള വൈറല്‍ താരമായ പെണ്‍കുട്ടിക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി  (3 hours ago)

നീറ്റ് പരീക്ഷ പൂർണമായും റദ്ദാക്കി മെഡിക്കൽ പ്രവേശനത്തിന്റെ നിയന്ത്രണം സംസ്ഥാനങ്ങൾക്ക് കൈമാറണമെന്ന് തമി​ഴക വെട്രി കഴകം  (4 hours ago)

Malayali Vartha Recommends