ഖരിബ് ഖരിബ് സിങ്ലേയെ നവംബര്‍ 10ന് തീയറ്ററുകളിലെത്തും.
മലയാളത്തിന് പുറമെയുളള ദക്ഷിണേന്ത്യന്‍ ഭാഷകളിലും മിന്നിതിളങ്ങിയിട്ടുള്ള പാര്‍വ്വതി ഇപ്പോള്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുകയാണ്. ഖരിബ് ഖരിബ് സിങ്ലേയെന്ന ചിത്രത്തിലാണ് പാര്‍വ്വതി അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
ദേശീയ അവാര്‍ഡ് ജേതാവാ ഇര്ഫാന് ഖാന്റെ നായികയായാണ് പാര്‍വ്വതി ബോളിവുഡില്‍ ചുവടുവയ്ക്കുന്നത്. അതുകൊണ്ട് തന്നെ പ്രിയനടിയുടെ അഭിനയമുഹൂര്ത്തങ്ങളാല് സമ്പന്നമാകും ചിത്രമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
തനുജ ചന്ദ്രയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റോഡ് യാത്രയില്‍ കണ്ടുമുട്ടുന്ന രണ്ട് പേര് തമ്മില്‍ പ്രണയത്തിലാകുന്നതും തുടര്‍ന്നുണ്ടാകുന്ന നിമിഷങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.നവംബര്‍ 10ന് ചിത്രം തീയറ്ററുകളിലെത്തും.
https://www.facebook.com/Malayalivartha