വില്ലൻ ഈ മാസം 27ന്
മോഹൻലാൽ- ബി.ഉണ്ണികൃഷ്ണന് ടീമിന്റെ ഏറ്റവും പുതിയ ചിത്രമായ വില്ലൻ ഈ മാസം 27ന് റിലീസ് ചെയ്യും . ചിത്രത്തിന് 'ക്ലീന്‍ യു' സര്‍ട്ടിഫിക്കറ്റ് ലഭിച്ചെന്ന് സംവിധായകന് ബി.ഉണ്ണികൃഷ്ണന് അറിയിച്ചു.
ഈ ചിത്രത്തിലൂടെ തമിഴ് നടൻ വിശാൽ ആദ്യമായി മലയാളത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ഉണ്ട്. മഞ്ജു വാര്യര്‍ നായികയാവുന്ന ചിത്രത്തില്‍ ഹന്‍സിക, സിദ്ദിഖ്, അജു വര്‍ഗീസ്, ചെമ്പന്‍ വിനോദ് എന്നിവരും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. റോക്ക്ലൈന് ആണ് സിനിമയുടെ നിര്‍മ്മാതാക്കള്‍. മലയാളത്തില്‍ സര്‍വ്വകാല റെക്കോര്‍ഡ് ഇട്ടാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ് ജംഗ്ലീ മ്യൂസിക് സ്വന്തമാക്കിയത്.
പൂര്‍ണമായും 8കെ റെസല്യൂഷനുള്ള ക്യാമറയില്‍ ചിത്രീകരിക്കുന്ന ആദ്യ ഇന്ത്യൻ സിനിമയാണ് വില്ലൻ. പീറ്റര്‍ ഹെയിന് ആണ് സംഘട്ടന രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. സംവിധായകന് ബി.ഉണ്ണികൃഷ്ണന്റേത് തന്നെയാണ് രചന. മനോജ് പരമഹംസയാണ് ഛായാഗ്രഹണം. ഫോര്‍ മ്യൂസിക് സംഗീത സംവിധാനവും സുഷിന് ശ്യാം പശ്ചാത്തല സംഗീതവും നിര്‍വഹിക്കുന്നു
https://www.facebook.com/Malayalivartha