Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മമ്മുട്ടിയടക്കമുള്ള സിനിമാമേഖലയിലെ പ്രമുഖര്‍ക്കെതിരെ കേന്ദ്ര ഏജന്‍സിയുടെ സമഗ്ര അന്വേഷണം

07 OCTOBER 2017 06:31 PM IST
മലയാളി വാര്‍ത്ത

നടന്‍ മമ്മുട്ടിയടക്കം സിനിമാ മേഖലയിലെ പ്രമുഖരുടെ ഇടപാടുകള്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കുന്നു.സിനിമാ താരങ്ങള്‍ വാരിക്കൂട്ടിയ സ്വത്തുക്കള്‍ സംബന്ധിച്ചും ഇതിനെതിരെ ഉയര്‍ന്ന ആക്ഷേപങ്ങളെ കുറിച്ചുമാണ് ഐ.ബിയുടെ അന്വേഷണം.

മന്ത്രി തോമസ് ചാണ്ടിക്കെതിരായ കായല്‍ കയ്യേറ്റം സംബന്ധമായ അന്വേഷണത്തിന് പിന്നാലെയാണ് താരങ്ങളെ ലക്ഷ്യമിട്ടും ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.
മമ്മുട്ടി കായല്‍ കയ്യേറിയതായ ആരോപണം സംബന്ധിച്ച അന്വേഷണമാണ് ഇതില്‍ പ്രധാനം.
പരിസ്ഥിതി സംബന്ധമായ ഗുരുതരമായ വെല്ലുവിളി കായല്‍ കയ്യേറി 17 സെന്റില്‍ കെട്ടിടം നിര്‍മിച്ചതിനു പിന്നിലുണ്ടെന്ന ആരോപണമാണ് ഐ.ബി പ്രധാനമായും അന്വേഷിക്കന്നത്.
ഇതിനു പുറമെ വന്‍ സാമ്പത്തിക അടിത്തറയുള്ള മമ്മുട്ടിക്ക് എറണാകുളം ജില്ലയില്‍ മുന്‍പ് സര്‍ക്കാര്‍ സൗജന്യമായി ആറ് സെന്റ് ഭൂമി നല്‍കിയതും അന്വേഷിക്കുന്നുണ്ട്.
പരാതിയുമായി രംഗത്ത് വന്നിരുന്ന പായ്ച്ചിറ നവാസില്‍ നിന്നും അന്വേഷണ സംഘം ഉടന്‍ വിശദാംശം തേടും.
മറ്റ് ചില താരങ്ങളുടെ ഇടപാടുകളെ കുറിച്ചും കേന്ദ്ര ഏജന്‍സി അന്വേഷണം തുടങ്ങിയിട്ടുണ്ട്.
സിനിമാ മേഖലയില്‍ വാങ്ങുന്ന യഥാര്‍ത്ഥ പ്രതിഫലം, ഇതു സംബന്ധമായി ഇന്‍കം ടാക്സില്‍ നല്‍കിയ കണക്കില്‍ 'ഒത്തുകളി'നടന്നിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും അന്വേഷണ പരിധിയിലുണ്ടെന്നാണ് സൂചന.
നോട്ട് നിരോധനത്തിന് മുന്‍പും ശേഷവും നടന്ന 10 വര്‍ഷത്തെ ഇടപാടുകളാണ് അന്വേഷിക്കുന്നത്.
ഇന്‍കം ടാക്സ്‌എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച്‌ പല പ്രമുഖരും നടപടികളില്‍ നിന്നും 'തലയൂരുന്നുണ്ട്' എന്ന ആക്ഷേപം നിലവിലുള്ളതിനാല്‍ ഐ.ബിയുടെ അന്വേഷണം സി.ബി.ഐക്കും നിര്‍ണ്ണായകമാകും.
ഇന്‍കം ടാക്സഎന്‍ഫോഴ്സ്മെന്റ് വിഭാഗങ്ങളിലെ ക്രമക്കേട് കണ്ടു പിടിക്കാന്‍ ചുമതലപ്പെട്ട സി.ബി.ഐ ആ ഉത്തരവാദിത്വം നിറവേറ്റിയില്ലന്ന് ഐ.ബി കണ്ടെത്തി ഡല്‍ഹിയിലേക്ക് റിപ്പോര്‍ട്ട് ചെയ്താല്‍ കര്‍ശന നടപടിയുണ്ടാകും.മാത്രമല്ല ഇങ്ങിനെ പൂഴ്ത്തിയ സംഭവങ്ങളില്‍ സമഗ്രമായ അന്വേഷണത്തിനും സാധ്യത കൂടുതലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയും സിംബാബ്‌വേയും തമ്മിലുള്ള മൂന്ന് ട്വന്റി-20കളുടെ പരമ്പരയ്ക്ക് നാളെ തുടക്കം...  (10 minutes ago)

പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ ബലപ്രയോഗത്തിലും അതിക്രമത്തിലും സ്വമേധയാ കേസെടുക്കില്ലെന്ന് സുപ്രീം കോടതി  (17 minutes ago)

പ്രതീക്ഷയോടെ ഇന്ത്യയും.... കോമൺവെൽത്ത് ഗെയിംസിന് വ്യാഴാഴ്ച സ്‌കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ തുടക്കമാകും  (28 minutes ago)

റാ​ഗിങ് തടയാൻ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ...വിദ്യാർഥികൾക്ക് ആപ് വഴി പരാതി നൽകാം  (48 minutes ago)

റോഡ് സുരക്ഷയ്ക്കായി വലിയൊരു ഗതാഗത സാക്ഷരതാ യജ്ഞം ആരംഭിക്കേണ്ട സമയമായി.... സംസ്ഥാനത്ത് ഗതാഗത നയത്തിന് രൂപം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ  (1 hour ago)

സെൻസെക്സ് 600 പോയിന്റ് ഇടിഞ്ഞു  (1 hour ago)

സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷണർ, ഗവ. പ്ലീഡർ നിയമനങ്ങളിൽ തന്റെ നിലപാട് മാറ്റാൻ തയ്യാറാകാത്തതോടെ മുഖ്യമന്ത്രി വി ഡി സതീശന്റെ ക്യാമ്പിലേക്ക് പ്രവർത്തകർ ഒഴുകിയെത്തുന്നു.  (1 hour ago)

സ്വർണവിലയിൽ കുതിപ്പ് ..  (1 hour ago)

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇടത്തരം മഴയ്ക്കും കാറ്റിനും സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (2 hours ago)

അങ്കമാലി തുറവൂരിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവിന് ദാരുണാന്ത്യം...  (2 hours ago)

കൈവിലങ്ങ് ഉപയോഗിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ പുറത്തിറക്കി പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ  (2 hours ago)

തിരക്കേറിയ സമയങ്ങളില്‍ അധിക സര്‍വീസുമായി കൊച്ചി മെട്രോ...  (2 hours ago)

കുംഭമേള വൈറല്‍ താരമായ പെണ്‍കുട്ടിക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി  (2 hours ago)

നീറ്റ് പരീക്ഷ പൂർണമായും റദ്ദാക്കി മെഡിക്കൽ പ്രവേശനത്തിന്റെ നിയന്ത്രണം സംസ്ഥാനങ്ങൾക്ക് കൈമാറണമെന്ന് തമി​ഴക വെട്രി കഴകം  (3 hours ago)

​ആലപ്പുഴയിൽ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു  (3 hours ago)

Malayali Vartha Recommends