Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സെബാസ്റ്റിയന്‍ പോളിനെതിരെ വിമർശനവുമായി വിനയന്റെ ഭാര്യ

07 OCTOBER 2017 07:18 PM IST
മലയാളി വാര്‍ത്ത

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പിന്തുണച്ച്‌ രംഗത്തെത്തിയ സെബാസ്റ്റ്യന്‍ പോളിനെതിരെ തുറന്നടിച്ച്‌ സംവിധായകന്‍ വിനയന്റെ ഭാര്യ നീനാ വിനയന്‍. മനോരമ ചാനലിലെ 'നേരെ ചൊവ്വേ' യില്‍ ദിലീപ് വിഷയത്തില്‍ വിനയന്‍ നടത്തിയ പരാമര്‍ശങ്ങളാണ് തന്നെ പ്രകോപിപ്പിച്ചതെന്നും ദിലീപിന് പിന്തുണയറിയിച്ചതെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് നീന വിനയന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ മറുപടി നല്‍കിയിരിക്കുന്നത്.

 

നീനാ വിനയന്റെ ഫേസ്ബുക്ക് പോസ്റ്റ്


ബഹുമാന്യനായ അഡ്വക്കേറ്റ് സെബാസ്റ്റ്യൻ പോളിന് ഒരു തുറന്ന കത്ത്...
സർ..
എൻറെ പേര് നീനാവിനയൻ, സംവിധായകൻ വിനയൻറെ ഭാര്യയാണ്. ഇന്നലെ മനോരമചാനലിലെ "നേരെ ചൊവ്വേ" യിൽ താൻകളുടെ അഭിമുഖം കണ്ടപ്പോഴാണ് ഇങ്ങനെയൊന്ന് പ്രതികരിക്കണമെന്നു തോന്നിയത്.ഒാൺലൈൻ പത്രത്തിൽ താൻകളുടെഏറെ വിവാദമായ ആ പ്രസ്ഥാവന എഴുതാനുള്ള ഒരുകാരണം വിനയൻറെ വാക്കുകളാണന്ന് താൻകൾ പറഞ്ഞു കണ്ടു."സ്വന്തം മകനാണൻകിൽ പോലും ജയിലിൽ കിടന്നാൽ പോയി കാണില്ല" എന്നു സംവിധായകൻ വിനയൻ പറഞ്ഞെന്നാണു താൻകൾ ചൂണ്ടിക്കാട്ടിയത്. അങ്ങനെയല്ല വിനയൻ പറഞ്ഞതും, മാദ്ധ്യമങ്ങളിൽ വന്നതും എന്നങ്ങയെ ഒാർമ്മിപ്പിച്ചു കൊള്ളട്ടെ. ഇതു പോലൊരു മോശമായ കേസിൽപെട്ട് സ്വന്തം മകനാണ് ജയിലിൽ കിടക്കുന്നതെൻകിലും പോയി കാണില്ല എന്നാണ് മാദ്ധ്യമങ്ങളുടെ ചോദ്യത്തിനുത്തരമായി വിനയൻ പറഞ്ഞത്.സ്ത്രീത്വത്തെ ഏറ്റവും ക്രൂരമായും മ്ലേഛമായും അവഹേളിക്കുകയും ആക്രമിക്കുകയും ചെയ്യാൻ ഒരുക്രിമിനലിനു ക്വട്ടേഷൻ കൊടുത്തു എന്ന കേട്ടുകേൾവിപോലുമില്ലാത്ത ആ കേസിൻറെ കാര്യം നിസ്സാരവൽക്കരിച്ചുകൊണ്ടും, നമ്മുടെ നാട്ടിൽ മറ്റു പെൺകുട്ടികൾ ഒന്നും കാണിക്കാത്ത ധൈര്യത്തോടെ താൻ ഇത്ര മോശമായ രീതിയാൽ അപമാനിക്കപ്പെട്ടു എന്ന് പരാതികൊടുക്കാൻ തയ്യാറായ പെൺ കുട്ടിക്കനുകൂലമായി ഒരു വാക്കുപോലും പറയാതെയും തടവുകാരുടെ അവകാശത്തെപ്പറ്റി ഇന്നലെയും വാതോരാതെ സംസാരിച്ച ബഹുമാന്യനായ സെബാസ്റ്റ്യൻ പോളിനെപ്പറ്റി ഒരൂ മതിപ്പും ഇപ്പോൾ തോന്നുന്നില്ല എന്നു തുറന്നു പറഞ്ഞുകൊള്ളട്ടെ.. ഇൗ തടവു കാരോടൊക്കെ ഇത്തരം കേസുകളിൽ ചെന്നു പെടാതിരക്കാൻ ഒന്നു ശ്രദ്ധിക്കണം എന്നു പറയാൻ പോലും താൻകൾ തയ്യാറായില്ല എന്നത് ഏറെ വിചിത്രമായി തോന്നുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയും സിംബാബ്‌വേയും തമ്മിലുള്ള മൂന്ന് ട്വന്റി-20കളുടെ പരമ്പരയ്ക്ക് നാളെ തുടക്കം...  (10 minutes ago)

പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ ബലപ്രയോഗത്തിലും അതിക്രമത്തിലും സ്വമേധയാ കേസെടുക്കില്ലെന്ന് സുപ്രീം കോടതി  (17 minutes ago)

പ്രതീക്ഷയോടെ ഇന്ത്യയും.... കോമൺവെൽത്ത് ഗെയിംസിന് വ്യാഴാഴ്ച സ്‌കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ തുടക്കമാകും  (28 minutes ago)

റാ​ഗിങ് തടയാൻ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ...വിദ്യാർഥികൾക്ക് ആപ് വഴി പരാതി നൽകാം  (48 minutes ago)

റോഡ് സുരക്ഷയ്ക്കായി വലിയൊരു ഗതാഗത സാക്ഷരതാ യജ്ഞം ആരംഭിക്കേണ്ട സമയമായി.... സംസ്ഥാനത്ത് ഗതാഗത നയത്തിന് രൂപം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ  (1 hour ago)

സെൻസെക്സ് 600 പോയിന്റ് ഇടിഞ്ഞു  (1 hour ago)

സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷണർ, ഗവ. പ്ലീഡർ നിയമനങ്ങളിൽ തന്റെ നിലപാട് മാറ്റാൻ തയ്യാറാകാത്തതോടെ മുഖ്യമന്ത്രി വി ഡി സതീശന്റെ ക്യാമ്പിലേക്ക് പ്രവർത്തകർ ഒഴുകിയെത്തുന്നു.  (1 hour ago)

സ്വർണവിലയിൽ കുതിപ്പ് ..  (1 hour ago)

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇടത്തരം മഴയ്ക്കും കാറ്റിനും സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (2 hours ago)

അങ്കമാലി തുറവൂരിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവിന് ദാരുണാന്ത്യം...  (2 hours ago)

കൈവിലങ്ങ് ഉപയോഗിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ പുറത്തിറക്കി പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ  (2 hours ago)

തിരക്കേറിയ സമയങ്ങളില്‍ അധിക സര്‍വീസുമായി കൊച്ചി മെട്രോ...  (2 hours ago)

കുംഭമേള വൈറല്‍ താരമായ പെണ്‍കുട്ടിക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി  (2 hours ago)

നീറ്റ് പരീക്ഷ പൂർണമായും റദ്ദാക്കി മെഡിക്കൽ പ്രവേശനത്തിന്റെ നിയന്ത്രണം സംസ്ഥാനങ്ങൾക്ക് കൈമാറണമെന്ന് തമി​ഴക വെട്രി കഴകം  (3 hours ago)

​ആലപ്പുഴയിൽ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു  (3 hours ago)

Malayali Vartha Recommends