Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

താര സംഘടനയായ 'അമ്മ' പിളർപ്പിലേക്ക്? ആശങ്ക പങ്കുവച്ച് മുകേഷും; പിളർപ്പിന്റെ വേഗത കൂട്ടിയത് ഗണേഷ് കുമാർ

08 OCTOBER 2017 12:50 PM IST
മലയാളി വാര്‍ത്ത

മമ്മൂട്ടിക്കെതിരെയുള്ള പടയൊരുക്കം പുതിയ തലങ്ങളിലേയ്ക്ക്. മമ്മൂട്ടിയും ഇന്നസെന്റും ഉള്‍പ്പെടുന്ന ഇടത് അനുകൂല നേതൃത്വത്തിനെതിരെ ദിലീപിനെ അനുകൂലിക്കുന്നവര്‍ ഗണേഷ് കുമാറിന്റെ് നേതൃത്വത്തില്‍ ശക്തമായ നീക്കങ്ങളിലേക്ക്. മഞ്ജുവാര്യര്‍ ഉള്‍പ്പെടുന്ന വിമണ്‍ ഇന്‍ കളക്ടീവിന് മോഹന്‍ലാല്‍ നല്‍കുന്ന പരോക്ഷ പിന്തുണയും ഗണേഷ് വിഭാഗത്തെ ചൊടിപ്പിക്കുന്നു ഇനി അമ്മയിലേക്കില്ല എന്ന വാശിയിലാണ് ദിലീപ്. പ്രിഥ്വിരാജ്, ആസിഫ് അലി എന്നിവരുള്‍പ്പെടുന്ന മിഡ്ജെൻ വിഭാഗം ദിലീപിനെതിരെ തങ്ങളെടുത്ത നിലപാടില്‍ ഉറച്ചും നില്‍ക്കുന്നു, സൂപ്പര്‍ താരങ്ങളുടെയും മുതിര്‍ന്ന സിനിമാ പ്രവര്‍ത്തകരുടെയും മക്കളുള്‍പ്പെടുന്ന ന്യൂജെന്‍ വിഭാഗം എന്തു ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുന്നു.

സിനിമാ നടന്മാരുടെയും നടിമാരുടെയും കിടപ്പറക്കഥകള്‍ വരെ അങ്ങാടിയില്‍ പാട്ടാക്കി ആക്രമണ പ്രത്യാക്രമണങ്ങള്‍ തുടരുന്നു. പ്രതിസന്ധിയില്‍ ദിലീപിനൊപ്പം നില്‍ക്കാത്ത അമ്മയെ പിച്ചിച്ചീന്താന്‍ തയ്യാറെടുക്കുകയാണ് ഒരു വിഭാഗം. അടിയന്തിരമായി അമ്മ യോഗം വിളിക്കണമെന്ന ആവശ്യത്തിനു മൂര്‍ച്ചയേറുന്നു. ഇന്നസെന്റ് സ്ഥാനമൊഴിഞ്ഞ് ദിലീപിനെ അമ്മ പ്രസിഡന്റാക്കാന്‍ രഹസ്യ ധാരണയുണ്ടാക്കിയ സമയത്തായിരുന്നു നടിയെ ആക്രമിച്ച കേസുമായി ദിലീപിനെ ചോദ്യം ചെയ്തതും പിന്നീട് പ്രതിയാക്കപ്പെട്ടതും. അതോടെ ആ പദ്ധതി പൊളിഞ്ഞു. വുമണ്‍ ഇന്‍ കളക്ടീവും യുവതാരങ്ങളും ഒരുമിച്ചു നിന്നാല്‍ ദിലീപ് അനുകൂല നീക്കം പൊളിയും. ഇതു മുന്നില്‍ക്കണ്ടാണ് ഗണേഷിന്റെ നേതൃത്വത്തില്‍ പ്രിഥ്വിരാജിനെതിരെയുള്ള വ്യക്തിപരമായ ആക്രമണങ്ങള്‍ ഇതുവരെ അമ്മയുടെ അമരക്കാരായിരുന്ന മോഹന്‍ലാല്‍, മമ്മൂട്ടി, ഇന്നസെന്റ്, ഗണേഷ്, മുകേഷ്, ഇടവേള ബാബു തുടങ്ങിയവര്‍ ആശയപരമായി പിരിഞ്ഞ് രണ്ടു ചേരിയിലായി.

ഗണേഷിനു കൂട്ടായി സിദ്ദിഖ്, മുകേഷ്, സലിംകുമാര്‍ മറ്റു മിമിക്രിക്കാര്‍ ഒക്കെയുണ്ട്. ദിലീപിനെ സംരക്ഷിച്ചില്ലെന്ന പഴി മമ്മൂട്ടിയ്ക്കാണ് ഏറ്റവുമധികം നേരിടേണ്ടി വരുന്നത്. പിണറായി വിജയന്റെ ആത്മസുഹൃത്തായ മമ്മൂട്ടി കേസിലിടപെടാത്തത് ദിലീപ് അനുകൂലികളെ ഏറെ ചൊടിപ്പിച്ചിരിക്കുന്നു. ഒറ്റതിരിഞ്ഞു നില്‍ക്കുന്ന മോഹന്‍ലാല്‍ മഞ്ജുവാര്യരുടെയും ശ്രീകുമാര്‍മോനോന്റെയും ഉറ്റമിത്രമാണ്. ആന്റണി പെരുമ്പാവൂരിനെ വച്ചുള്ള ചെപ്പടി വിദ്യകളൊന്നും വേണ്ടത്ര ഫലിക്കുന്നുമില്ല, മോഹന്‍ലാലിനോട് ദിലീപിനുള്ളത് കടുത്ത ശത്രുത തന്നെ.

ഔദ്യോഗിക ഭാരവാഹികള്‍ മുഴുവന്‍ ഒഴിഞ്ഞ് അമ്മയെ ഉടച്ചു വാര്‍ക്കണം എന്ന പ്രിഥ്വി വിഭാഗത്തിന്റെ ആവശ്യം വ്യത്യസ്ത ചേരികളില്‍ നില്‍ക്കുന്ന മുതിര്‍ന്ന നേതാക്കള്‍ക്കൊന്നും സ്വീകാര്യവുമല്ല. ഈ പ്രശ്‌നങ്ങള്‍ മോഹന്‍ലാല്‍ പരിഹരിക്കട്ടെ എന്നാണ് മമ്മൂട്ടിയുടെയും ഇന്നസെന്റിന്റേയും നിലപാട്. എന്തായാലും അടുത്ത അമ്മ യോഗം ജില്ലാ പഞ്ചായത്ത് യോഗം പോലെ കൂക്കുവിളികളിലെത്താനാണ് സാധ്യത. മലയാള സിനിമയുടെ കാര്യസ്ഥന്‍ വേഷം ഇനി ദിലീപ് കെട്ടേണ്ട എന്നാണ് ഭൂരിപക്ഷ വികാരം . എന്നാല്‍ സിദ്ദിഖും, മുകേഷുമൊക്കെയുള്‍പ്പെടുന്ന മെഗാ മാനിപുലേറ്റേഴ്‌സ് ഇപ്പോഴും സ്വന്തം സംഘടനയായി കൈവെള്ളയില്‍ വയ്ക്കുന്ന അമ്മ യുവതാരങ്ങള്‍ക്കു നേരെ കൊഞ്ഞനം കുത്തുകയാണ്. നട്ടെല്ലില്ലാത്ത സൂപ്പര്‍ താരവേഷങ്ങളും സംഘടനയ്ക്ക് ഭാരമാണ്. ഈ പൊട്ടിത്തെറിയില്‍ നന്മ പുലരുമോ എന്നാണ് മലയാള സിനിമാ ലോകം ഉറ്റു നോക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയും സിംബാബ്‌വേയും തമ്മിലുള്ള മൂന്ന് ട്വന്റി-20കളുടെ പരമ്പരയ്ക്ക് നാളെ തുടക്കം...  (10 minutes ago)

പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ ബലപ്രയോഗത്തിലും അതിക്രമത്തിലും സ്വമേധയാ കേസെടുക്കില്ലെന്ന് സുപ്രീം കോടതി  (17 minutes ago)

പ്രതീക്ഷയോടെ ഇന്ത്യയും.... കോമൺവെൽത്ത് ഗെയിംസിന് വ്യാഴാഴ്ച സ്‌കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ തുടക്കമാകും  (28 minutes ago)

റാ​ഗിങ് തടയാൻ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ...വിദ്യാർഥികൾക്ക് ആപ് വഴി പരാതി നൽകാം  (48 minutes ago)

റോഡ് സുരക്ഷയ്ക്കായി വലിയൊരു ഗതാഗത സാക്ഷരതാ യജ്ഞം ആരംഭിക്കേണ്ട സമയമായി.... സംസ്ഥാനത്ത് ഗതാഗത നയത്തിന് രൂപം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ  (1 hour ago)

സെൻസെക്സ് 600 പോയിന്റ് ഇടിഞ്ഞു  (1 hour ago)

സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷണർ, ഗവ. പ്ലീഡർ നിയമനങ്ങളിൽ തന്റെ നിലപാട് മാറ്റാൻ തയ്യാറാകാത്തതോടെ മുഖ്യമന്ത്രി വി ഡി സതീശന്റെ ക്യാമ്പിലേക്ക് പ്രവർത്തകർ ഒഴുകിയെത്തുന്നു.  (1 hour ago)

സ്വർണവിലയിൽ കുതിപ്പ് ..  (1 hour ago)

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇടത്തരം മഴയ്ക്കും കാറ്റിനും സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (2 hours ago)

അങ്കമാലി തുറവൂരിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവിന് ദാരുണാന്ത്യം...  (2 hours ago)

കൈവിലങ്ങ് ഉപയോഗിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ പുറത്തിറക്കി പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ  (2 hours ago)

തിരക്കേറിയ സമയങ്ങളില്‍ അധിക സര്‍വീസുമായി കൊച്ചി മെട്രോ...  (2 hours ago)

കുംഭമേള വൈറല്‍ താരമായ പെണ്‍കുട്ടിക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി  (2 hours ago)

നീറ്റ് പരീക്ഷ പൂർണമായും റദ്ദാക്കി മെഡിക്കൽ പ്രവേശനത്തിന്റെ നിയന്ത്രണം സംസ്ഥാനങ്ങൾക്ക് കൈമാറണമെന്ന് തമി​ഴക വെട്രി കഴകം  (3 hours ago)

​ആലപ്പുഴയിൽ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു  (3 hours ago)

Malayali Vartha Recommends