Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലെനയുടെ സൈക്കളോജിക്കൽ മൂവിൽ ഞെട്ടി മോളിവുഡ്!

09 OCTOBER 2017 02:18 PM IST
മലയാളി വാര്‍ത്ത

എതു വേഷവും അഭിനയിക്കാൻ ധൈര്യമുള്ള ചുരുക്കം ചില നടിമാരിൽ ഒരാളാണ് ലെന. ആ കാരണം കൊണ്ട് തന്നെ ലെനയിപ്പോൾ തമിഴ്, ഹിന്ദി, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചു കഴിഞ്ഞു. ലെനയെക്കുറിച്ചു അറിയാൻ സാധിക്കുന്ന മറ്റൊരു കാര്യം മറ്റുള്ളവരുടെ കള്ളത്തരങ്ങൾ ലെനയ്ക്ക് കണ്ടു പിടിക്കാൻ എളുപ്പം കഴിയും എന്നുള്ളതാണ്. കള്ളം പറയരുത്, അതും ലെനയുടെ മുന്നിലിരുന്ന്… പറഞ്ഞ കള്ളം കണ്ണിൽനോക്കി കയ്യോടെ കണ്ടുപിടിക്കാൻ സാധ്യതയുണ്ട്. ഇത് പറയാൻ കാരണം പന്ത്രണ്ടാം ക്ലാസിൽ പേപ്പർ നിറയെ മാർക്കു വാങ്ങിയ ലെന തിരഞ്ഞെടുത്തത് മനഃശാസ്ത്രമാണ്.

സൈക്കോളജിയിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ഒരാൾ അതു ജീവിതത്തിൽ പ്രയോഗിക്കുന്നത് എങ്ങിനെയൊക്കെയാണ്. ലെന മറുപടി പറഞ്ഞു, ” ചെറുപ്പം മുതലേ ഒരു സിക്സ്ത് സെൻസ് ഉള്ളിലുണ്ടെന്നാണു വിശ്വാസം. സഹപാഠികളിൽ ആരെയൊക്കെ വിശ്വസിക്കണം…? ആരുടെകൂടെ കളിക്കാൻ പോകണം…? തുടങ്ങിയ കാര്യങ്ങളിൽ ചില നിരീക്ഷണങ്ങൾ ഞാൻ നടത്തി. ചില സാഹചര്യങ്ങളിൽ പണി പാളുന്നതു മുൻകൂട്ടി കണ്ടെത്തി മുങ്ങാനുള്ള അസാധ്യ പാടവവും ഞാൻ കാണിച്ചിരുന്നു. മനസ്സിൽ വരുന്ന തോന്നലുകൾക്ക് അൽപം വില കൊടുത്തു നോക്കിയാൽ ഈ സിക്സ്ത് സെൻസ് വളരും ”, ലെന പറഞ്ഞു.

സൈക്കോളജി പഠനശേഷം ലെന ആദ്യം ചെയ്തത് ടിവി പരമ്പരയാണ്. എപ്പോൾ എങ്ങനെ കരഞ്ഞാൽ ക്ലിക്കാകുമെന്നു കൃത്യമായി മനസ്സിലാക്കി. (അതോടെ പരമ്പരയിൽ ലെന കരയുന്നതു കണ്ട് സ്ത്രീ പ്രേക്ഷകരും ഒപ്പം കരഞ്ഞു.) താൻ ഏറ്റെടുത്ത ഓരോ കഥാപാത്രത്തിനും ജീവൻ നൽകാൻ, ടൈമിങ് മെച്ചപ്പെടാനും മനഃശാസ്ത്ര പഠനം ഒട്ടേറെ സഹായിച്ചു. പറഞ്ഞ കള്ളം പിന്നീട് ഓർത്തിരിക്കാനുള്ള ബുദ്ധിമുട്ടു കൊണ്ട് പരമാവധി താൻ ആരോടും കള്ളം പറയാറില്ല, കാരണം ‘ആദ്യം പറഞ്ഞതു രണ്ടാം തവണ പറയുമ്പോൾ പൊളിയുമെന്നത് ഉറപ്പാണ്. മുന്നിലിരിക്കുന്ന ആളുടെ ശരീരഭാഷ, കണ്ണുകളുടെ ചലനം അങ്ങനെ പലതും അവരറിയാതെ നിരീക്ഷിച്ചാണു തീരുമാനങ്ങൾ താൻ എടുക്കുക. തട്ടിപ്പിന്റെ മണം ചെറുതായി പരന്നു തുടങ്ങുമ്പോഴേ നൈസായിട്ടു മുങ്ങും.

ഇതെല്ലം എങ്ങനെയാണെന്നും ലെന പറഞ്ഞു, അതിനു നമ്മളോടു സംസാരിക്കുന്ന ആളിന്റെ കണ്ണുകളുടെ ചലനം നിരീക്ഷിക്കുക. നമ്മളോടു സംസാരിക്കുന്ന ആളിന്റെ കണ്ണുകളുടെ ചലനം നിരീക്ഷിക്കുക. കൺമണികൾ വലത് മുകൾ ഭാഗത്താണെങ്കിൽ– ഇല്ലാത്തകാര്യം സൃഷ്ടിച്ചു പറയുകയാണ് – കള്ളം പറയാൻ ശ്രമം.  കൺമണികൾ വലതു ഭാഗത്താണെങ്കിൽ– ഇല്ലാത്തകാര്യം പറയാനായി വാക്കുകൾ തേടുകയാണ് – കള്ളം പറയാൻ ശ്രമം. കൺമണികൾ ഇടത് മുകൾ ഭാഗത്ത് – ഓർമയിൽനിന്നു പറയുന്നത്. – യഥാർഥകാര്യം പറയുന്നു.

കൺമണികൾ ‌ഇടതുഭാഗത്ത് – ഓർമയിൽ നിന്നു വാക്കുകളും സംഗീതവും ഓർക്കുന്നു – യഥാർഥകാര്യം പറയുന്നു. ഓർക്കുക; പഠിച്ച കള്ളൻമാർക്ക് ഇതൊന്നും ഒരു വിഷയമേ അല്ല!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയും സിംബാബ്‌വേയും തമ്മിലുള്ള മൂന്ന് ട്വന്റി-20കളുടെ പരമ്പരയ്ക്ക് നാളെ തുടക്കം...  (10 minutes ago)

പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ ബലപ്രയോഗത്തിലും അതിക്രമത്തിലും സ്വമേധയാ കേസെടുക്കില്ലെന്ന് സുപ്രീം കോടതി  (17 minutes ago)

പ്രതീക്ഷയോടെ ഇന്ത്യയും.... കോമൺവെൽത്ത് ഗെയിംസിന് വ്യാഴാഴ്ച സ്‌കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ തുടക്കമാകും  (28 minutes ago)

റാ​ഗിങ് തടയാൻ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ...വിദ്യാർഥികൾക്ക് ആപ് വഴി പരാതി നൽകാം  (48 minutes ago)

റോഡ് സുരക്ഷയ്ക്കായി വലിയൊരു ഗതാഗത സാക്ഷരതാ യജ്ഞം ആരംഭിക്കേണ്ട സമയമായി.... സംസ്ഥാനത്ത് ഗതാഗത നയത്തിന് രൂപം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ  (1 hour ago)

സെൻസെക്സ് 600 പോയിന്റ് ഇടിഞ്ഞു  (1 hour ago)

സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷണർ, ഗവ. പ്ലീഡർ നിയമനങ്ങളിൽ തന്റെ നിലപാട് മാറ്റാൻ തയ്യാറാകാത്തതോടെ മുഖ്യമന്ത്രി വി ഡി സതീശന്റെ ക്യാമ്പിലേക്ക് പ്രവർത്തകർ ഒഴുകിയെത്തുന്നു.  (1 hour ago)

സ്വർണവിലയിൽ കുതിപ്പ് ..  (1 hour ago)

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇടത്തരം മഴയ്ക്കും കാറ്റിനും സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (2 hours ago)

അങ്കമാലി തുറവൂരിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവിന് ദാരുണാന്ത്യം...  (2 hours ago)

കൈവിലങ്ങ് ഉപയോഗിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ പുറത്തിറക്കി പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ  (2 hours ago)

തിരക്കേറിയ സമയങ്ങളില്‍ അധിക സര്‍വീസുമായി കൊച്ചി മെട്രോ...  (2 hours ago)

കുംഭമേള വൈറല്‍ താരമായ പെണ്‍കുട്ടിക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി  (2 hours ago)

നീറ്റ് പരീക്ഷ പൂർണമായും റദ്ദാക്കി മെഡിക്കൽ പ്രവേശനത്തിന്റെ നിയന്ത്രണം സംസ്ഥാനങ്ങൾക്ക് കൈമാറണമെന്ന് തമി​ഴക വെട്രി കഴകം  (3 hours ago)

​ആലപ്പുഴയിൽ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു  (3 hours ago)

Malayali Vartha Recommends