വിപണികളില്‍ രാമലീല മോഡല്‍ എന്ന ലേബലില്‍ ചുരിദാറുകള്‍ സജീവം, രാമലീല മോഡല്‍ ചുരിദാറുകള്‍ വാങ്ങാന്‍ ആവശ്യക്കാര്‍ ഏറെയെന്ന് കച്ചവടക്കാര്‍
വിപണി കൂടുതല്‍ കൊഴുപ്പിക്കാന്‍ രാമലീല മോഡല്‍ എന്ന പേരില്‍ ചുരിദാറുകള്‍ എത്തിയിരിക്കുകയാണ്. സാധാരണ വിലയാണ് രാമലീല ഫാഷന്‍ ചുരിദാറുകള്‍ക്ക് കച്ചവടക്കാര്‍ നല്‍കിയിരിക്കുന്നത്. ഈ മോഡല്‍ ചുരിദാറുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണെന്നും കച്ചവടക്കാര്‍ അവകാശപ്പെടുന്നു.
സെപ്റ്റംബര്‍ 28നാണ് ജനപ്രിയ നായകന് ദിലീപിന്റെ രാമലീല റിലീസ് ചെയ്തതു.റിലീസ് ചെയ്തു 11 ദിവസം കഴിഞ്ഞപ്പോള്‍ തന്നെ 25 കോടി ഗ്രോസ് കളക്ഷന്‍ നേടിയതായി വാര്‍ത്തകള്‍ . അരുണ്‍ ഗോപി സംവിധാനം ചെയ്ത രാമലീല 25 ദിവസം കൊണ്ട് 50 കോടി ക്ലബ്ബില്‍ എത്തുന്ന ആദ്യ ദിലീപ് സിനിമ ആകും.
രാമലീല നിര്‍മ്മിച്ചത് ടോമിച്ചന് മുളകുപാടത്തിന്റെ കഴിഞ്ഞ സിനിമ പുലിമുരുഗന് 100 കോടി ക്ലബ്ബില്‍ എത്തിയ ആദ്യ മലയാള സിനിമയാണ്.
https://www.facebook.com/Malayalivartha