പ്രണവിനൊപ്പം അഭിനയിക്കാന്‍ തയ്യാറാണ്... പ്രധാന കണ്ടീഷനുമായി ദുല്‍ഖര്‍
യുവനടന് ദുല്‍ഖറും പ്രണവും ഒന്നിച്ച് അഭിനയിച്ചാല്‍ എങ്ങനെയിരിക്കും. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും കോമ്പിനേഷന്‍ പോലെ നന്നാകുമോ. അച്ഛന്മാര് ഒന്നിച്ചഭിനയിച്ചെങ്കില് ഇന്ന് മക്കള്‍ ഒന്നിച്ച് അഭിനയിക്കാന്‍ പോവുന്നു. ദുല്‍ഖറും പ്രണവും ഒന്നിച്ചെത്തുന്നത് കാണാന്‍ മലയാളികള്‍ ആകാംഷയോടെ കാത്തിരിക്കുകയാണ്. എന്നാല്‍ ആ കാത്തിരിപ്പിന് അവസാനമായി.
പ്രണവിനൊപ്പം ദുല്‍ഖര്‍ അഭിനയിക്കുമോ എന്ന ചോദ്യത്തിന് ദുല്‍ഖറിന്റെ മറുപടിയിലൂടെ കാര്യത്തില്‍ വ്യക്തത വരുന്നത്. തീര്‍ച്ചയായും ഞങ്ങള്‍ ഒരുമിച്ച് ഒരു സിനിമയിലുണ്ടാകും. പക്ഷേ ആ സിനിമയുടെ ആശയവും കഥയും തിരക്കഥയും ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഇഷ്ടമാകണമെന്ന് മാത്രം.അത്തരമൊരു സിനിമയെ പ്രേക്ഷകരെ പോലെ തന്നെ ഞങ്ങളും കാത്തിരിക്കുകയാണെന്നും ദുല്‍ഖര്‍ പറഞ്ഞു.
കഴിയുന്നത്ര കാലം സിനിമയില്‍ നില്ക്കുകയെന്നതാണ് തന്റെ ആഗ്രഹമെന്നും ചെയ്ത കഥാപാത്രങ്ങളെയെല്ലാം ഇഷ്ടമാണെന്നും ഇനിയും ഒരുപാട് വ്യത്യസ്തതയുള്ള കഥാപാത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും ദുല്‍ഖര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha