Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആറാം തമ്പുരാനിലെ തോട്ടത്തില്‍ മീനാക്ഷിയെ മറക്കാന്‍ കഴിയുമോ..? ലാലിന്റെയും മമ്മൂട്ടിയുടെയും ഹിറ്റ് സിനിമകളിലെ നടി ഇപ്പോൾ എവിടെയാണ്..??

14 OCTOBER 2017 03:40 PM IST
മലയാളി വാര്‍ത്ത

ചിത്ര എന്ന നടിയുടെ പേര് മലയാള സിനിമയ്ക്ക് അത്ര സുപരിചിതമല്ല. എന്നാല്‍ ചിത്രയുടെ മുഖം മലയാളികള്‍ മറക്കില്ല. അത്രയേറെ ചിത്രങ്ങളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളായി ചിത്ര വന്നിട്ടുണ്ട്. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയുമൊക്കെ ചിത്രങ്ങളില്‍ നായിക ആയിരുന്നില്ലെങ്കിലും, സാന്നിധ്യം അറിയിച്ചിട്ടുണ്ട്.. ചിലപ്പോള്‍ ചെറിയ വേഷത്തില്‍, അല്ലെങ്കില്‍ വളരെ പ്രധാനമൊരു കഥാപാത്രമായി തന്നെ… ഇന്ന് ചിത്ര എവിടെയാണ്..??

കല്യാണപ്പന്തലാണ് ചിത്രയുടെ ആദ്യ സിനിമ. അതിന് ശേഷം അനുഗ്രഹം, വളര്‍ത്തു മരുമകള്‍ എന്നീ ചിത്രങ്ങള്‍ ചെയ്തു. എന്നാല്‍ മൂന്ന് സിനിമകളിലും ശ്രദ്ധിക്കത്തക്ക വേഷമായിരുന്നില്ല. 1983 ല്‍ റിലീസ് ചെയ്ത ആട്ടക്കലാശമാണ് ചിത്രയുടെ ആദ്യ സിനിമയായി കണക്കാക്കുന്നത്. മോഹന്‍ലാലിനും പ്രേം നസീറിനുമൊക്കെ ഒപ്പം മികച്ച തുടക്കമായിരുന്നു അത്.

പിന്നീടിങ്ങോട്ട് നൂറോളം സിനിമകളില്‍ ചിത്ര ചെറുതും വലുതുമായ കഥാപാത്രങ്ങളായി എത്തി. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയവരുടെയൊക്കെ ഹിറ്റ് ചിത്രങ്ങളിലെ സാന്നിധ്യമായിരുന്നു ചിത്ര.മമ്മൂട്ടിയുടെ കരിയര്‍ ബെസ്റ്റ് എന്ന് പറയുന്ന മിക്ക ചിത്രങ്ങളിലും ചിത്രയുണ്ട്. അമരം പാഥേയം, കളിക്കളം, ഈ തണുത്ത വെളുപ്പാം കാലത്ത് തുടങ്ങിയ ചിത്രങ്ങളിലൊക്കെ വലുതും ചെറുതമായ കഥാപാത്രങ്ങളായി ചിത്രയെത്തി.

ആറാം തമ്പുരാനിലെ തോട്ടത്തില്‍ മീനാക്ഷിയെ മറക്കാന്‍ കഴിയുമോ. ആകെ ഒരു രംഗം മാത്രമേ ഉള്ളൂവെങ്കിലും ആ പേരും രൂപവും ആരാധകര്‍ ശ്രദ്ധിച്ചു. പഞ്ചാഗ്നി, അദൈ്വതം, ദേവാസുരം, നാടോടി തുടങ്ങിയ മോഹന്‍ലാല്‍ ചിത്രങ്ങളിലും ചിത്രയുണ്ട്. ലാലിനൊപ്പം ‘നാണമാവന്നു മേനി നോവുന്നു…’ എന്ന ഹിറ്റ് ഗാനരംഗത്ത് എത്തിയത് ചിത്രയാണ്

മമ്മൂട്ടിയ്ക്കും മോഹന്‍ലിനും ഒപ്പം മാത്രമല്ല, സുരേഷ് ഗോപിയ്ക്ക് കരിയര്‍ ബ്രേക്ക് നല്‍കിയ ഏകലവ്യന്‍, കമ്മീഷണര്‍, സാദരം, രുദ്രാക്ഷം, പാരലല്‍ കോളേജ് തുടങ്ങിയ ചിത്രങ്ങളിലും ചിത്ര സാന്നിധ്യം അറിയിച്ചു. മലയാളത്തിലെന്നപോലെ തമിഴകത്തും ഏറെ സുരിചിതയാണ് ചിത്ര. രജനികാന്ത്, കമല്‍ ഹസന്‍, പ്രഭു, മോഹന്‍, കാര്‍ത്തിക്, ശിവാജി ഗണേശന്‍, പാണ്ഡിരാജന്‍ തുടങ്ങി അന്നത്തെ ഹിറ്റ് നായകന്മാര്‍ക്കൊപ്പമൊക്കെ അഭിനയിച്ചിട്ടുണ്ട്. 20 ല്‍ അധികം തമിഴ് ചിത്രങ്ങളിലും രണ്ട് തെലുങ്ക് സിനിമയിലും അഭിനയിച്ചു. തുടക്ക കാലത്ത് മൂന്ന് ഹിന്ദി സിനിമകളും ചെയ്തിട്ടുണ്ട്.

മറ്റ് എല്ലാ നടിമാരെയും പോലെ കല്യാണത്തിന് ശേഷം ചിത്രയും ഇന്റസ്ട്രി വിട്ടു. 2002 ല്‍ പുറത്തിറങ്ങിയ ആഭരണച്ചാര്‍ത്താണ് ഏറ്റവുമൊടുവില്‍ ചെയ്ത ചിത്രം. വിവാഹത്തോടെ സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുന്ന ചിത്രയുടെ ഒരു വിവരവും പിന്നീട് ഉണ്ടായിട്ടില്ല. മടങ്ങി വരുന്നതായി തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും അതും സംഭവിച്ചില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റോഡ് സുരക്ഷയ്ക്കായി വലിയൊരു ഗതാഗത സാക്ഷരതാ യജ്ഞം ആരംഭിക്കേണ്ട സമയമായി.... സംസ്ഥാനത്ത് ഗതാഗത നയത്തിന് രൂപം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ  (17 minutes ago)

സെൻസെക്സ് 600 പോയിന്റ് ഇടിഞ്ഞു  (29 minutes ago)

സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷണർ, ഗവ. പ്ലീഡർ നിയമനങ്ങളിൽ തന്റെ നിലപാട് മാറ്റാൻ തയ്യാറാകാത്തതോടെ മുഖ്യമന്ത്രി വി ഡി സതീശന്റെ ക്യാമ്പിലേക്ക് പ്രവർത്തകർ ഒഴുകിയെത്തുന്നു.  (46 minutes ago)

സ്വർണവിലയിൽ കുതിപ്പ് ..  (59 minutes ago)

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇടത്തരം മഴയ്ക്കും കാറ്റിനും സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (1 hour ago)

അങ്കമാലി തുറവൂരിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവിന് ദാരുണാന്ത്യം...  (1 hour ago)

കൈവിലങ്ങ് ഉപയോഗിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ പുറത്തിറക്കി പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ  (1 hour ago)

തിരക്കേറിയ സമയങ്ങളില്‍ അധിക സര്‍വീസുമായി കൊച്ചി മെട്രോ...  (1 hour ago)

കുംഭമേള വൈറല്‍ താരമായ പെണ്‍കുട്ടിക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി  (1 hour ago)

നീറ്റ് പരീക്ഷ പൂർണമായും റദ്ദാക്കി മെഡിക്കൽ പ്രവേശനത്തിന്റെ നിയന്ത്രണം സംസ്ഥാനങ്ങൾക്ക് കൈമാറണമെന്ന് തമി​ഴക വെട്രി കഴകം  (2 hours ago)

​ആലപ്പുഴയിൽ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു  (2 hours ago)

സങ്കടക്കാഴ്ചയായി... സൗദിയിൽ ഉത്തർപ്രദേശ് സ്വദേശി കിടപ്പുമുറിയിൽ മരിച്ച നിലയിൽ  (3 hours ago)

നിതിൻരാജിന്‍റെ മരണത്തിൽ പോലീസ് അന്വേഷണത്തിലെ പോരായ്മ ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ നൽകിയ ഹർജി ഇന്ന് വീണ്ടും ഹൈക്കോടതി പരി​ഗണനയിൽ  (3 hours ago)

ഓണക്കാല പൊതുവിപണിയിലെ ക്രമക്കേടുകൾ തടയാൻ ഭക്ഷ്യ,ലീഗൽ മെട്രോളജി വകുപ്പുകൾ കർശന പരിശോധന നടത്തുമെന്ന് ഭക്ഷ്യമന്ത്രി  (3 hours ago)

ശബരിമലയിൽ അഷ്ടാഭിഷേകം അടക്കമുള്ള പൂജകൾക്കും വഴിപാടുകൾക്കും ഇനി സെൻട്രൽ സ്റ്റോർ വഴി മാത്രമാകും സാധനങ്ങൾ വാങ്ങി സംഭരിക്കുകയെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് ഹൈക്കോടതിയിൽ...  (3 hours ago)

Malayali Vartha Recommends