Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രീയങ്കാ നായര്‍ക്ക് മമ്മൂട്ടിയുടെ മകളായി അഭിനയിക്കണമെന്ന്; ഫാന്‍സ് പൊങ്കാലയിടുമോ?

14 OCTOBER 2017 04:20 PM IST
മലയാളി വാര്‍ത്ത

മോഹന്‍ലാലിന്റെ നായികയായി അഭിനയിച്ച പ്രിയങ്കാ നായര്‍ക്ക് മമ്മൂട്ടിയുടെ മകളായി അഭിനയിക്കണമെന്ന്. ഒരു സിനിമാ വാരികയിലൂടെയാണ് താരം തന്റെ ആഗ്രഹം വ്യക്തമാക്കിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഫാന്‍സുകാര്‍ ഇക്കാര്യം അറിഞ്ഞാല്‍ പ്രിയങ്കയെ സോഷ്യല്‍മീഡിയയിലൂടെ പൊങ്കാലയിട്ട് ആഘോഷിക്കുമെന്ന് ഉറപ്പാണ്. അടുത്തിടെ മമ്മൂട്ടിയുടെ മകളായിട്ടും ദുല്‍ഖറിന്റെ നായികയായും അഭിനയിക്കണമെന്ന് പറഞ്ഞ അങ്കമാലി ഫെയിം നായിക ലിച്ചിയെ ഫാന്‍സുകാര്‍ സോഷ്യല്‍ മീഡിയയിലൂടെ ആക്രമിച്ചിരുന്നു. അത് സഹിക്കാതെ കരഞ്ഞുകൊണ്ടാണ് യുവതാരം മാപ്പ്പറഞ്ഞത്. അവസാനം മമ്മൂട്ടി വിളിച്ച് ആശ്വസിപ്പിച്ചപ്പോഴാണ് യുവനടിക്ക് സന്തോഷമായത്. 

മഞ്ജുവാര്യരും സംയുക്താവര്‍മയും ഉള്‍പ്പെടെയുള്ള പല നടിമാരും മമ്മൂട്ടിയുടെ നായികയാകാന്‍ കഴിയാത്തതിന്റെ നഷ്ടം പലപ്പോഴും പങ്ക് വച്ചിട്ടുണ്ട്. എന്നാല്‍ മകളായി അഭിനയിക്കണമെന്ന് മോഹന്‍ലാലിന്റെയും പശുപതിയുടെയും നായികയായി അഭിനയിച്ച നടിമാരാരും ആഗ്രഹം പ്രകടിപ്പിച്ചിട്ടില്ല. മമ്മൂട്ടിയുടെ നായികയായി അഭിനയിച്ച ശ്രീവിദ്യ പോലുള്ള അതിസുന്ദരിയായ നടി പിന്നീട് അമ്മയായും സഹോദരിയായും അഭിനയിച്ചിട്ടുണ്ട്. മകളായി അഭിനയിച്ച അഞ്ജു പിന്നീട് കൗരവരില്‍ മമ്മൂട്ടിയുടെ നായികയുമായി.

കാവ്യാമാധവന്‍ മമ്മൂട്ടിയുടെ നായികയുടെ ബാല്യം അഴകിയ രാവണനില്‍ അവതരിപ്പിച്ചാണ് ശ്രദ്ധേയമായത്. പിന്നീട് ഈ പട്ടണത്തില്‍ ഭൂതത്തിലൂടെ നായികയുമായി അഭിനയിച്ചു. ആദ്യമൊക്കെ കാവ്യ മമ്മൂട്ടിയെ അങ്കില്‍ എന്നാണ് വിളിച്ചിരുന്നത്. എന്നാല്‍ തന്നെ ഇക്കാ എന്ന് വിളിച്ചാല്‍ മതിയെന്ന് മമ്മൂട്ടി നിര്‍ദ്ദേശിച്ചു. അതിനൊരു കാരണവും കാവ്യ മുമ്പ് പറഞ്ഞിട്ടുണ്ട്, ഞാന്‍ സിനിമയില്‍ വന്നപ്പോള്‍ മമ്മുക്ക എങ്ങനെയായിരുന്നോ അതുപോലെയാണ് ഇപ്പോഴും. തനിക്ക് വയസ് കൂടിയിട്ടും മമ്മുക്കയ്ക്ക് കൂടിയില്ലെന്ന്. 

പത്തേമാരിയില്‍ മമ്മൂട്ടിയുടെ അമ്മയായി അഭിനയിച്ച വിജിചന്ദ്രശേഖറിന് മമ്മൂട്ടിയേക്കാള്‍ പ്രായക്കുറവാണ്. അതേസമയം സത്യന്‍ അന്തിക്കാടിന്റെ കനല്‍കാറ്റില്‍ തന്നേക്കാള്‍ അഞ്ച് വയസ് പ്രായമുളള കെ.പി.എ.സി ലളിതയുടെ നായകനായി അഭിനയിച്ചു. കെ.പി.എ.സി ലളിത മമ്മൂട്ടിയുടെ അമ്മയായും സഹോദരിയായും അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ മമ്മൂട്ടിയുടെ നായികയായി അഭിനയിക്കാന്‍ പറ്റിയ നായികമാര്‍ മലയാളത്തില്‍ കുറവാണ്. അതുകൊണ്ട് അന്യഭാഷാ നായികമാരാണ് പലപ്പോഴും നായികയായി അഭിനയിക്കുന്നത്. ആശാശരത്താണ് ഇപ്പോള്‍ മമ്മൂട്ടിക്ക് അനുയോജ്യയായ നായിക. വര്‍ഷം, പുള്ളിക്കാരന്‍ സ്റ്റാറാ എന്നീ ചിത്രങ്ങളില്‍ ആശയായിരുന്നു മമ്മൂട്ടിയുടെ ജോഡി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റോഡ് സുരക്ഷയ്ക്കായി വലിയൊരു ഗതാഗത സാക്ഷരതാ യജ്ഞം ആരംഭിക്കേണ്ട സമയമായി.... സംസ്ഥാനത്ത് ഗതാഗത നയത്തിന് രൂപം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ  (17 minutes ago)

സെൻസെക്സ് 600 പോയിന്റ് ഇടിഞ്ഞു  (29 minutes ago)

സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷണർ, ഗവ. പ്ലീഡർ നിയമനങ്ങളിൽ തന്റെ നിലപാട് മാറ്റാൻ തയ്യാറാകാത്തതോടെ മുഖ്യമന്ത്രി വി ഡി സതീശന്റെ ക്യാമ്പിലേക്ക് പ്രവർത്തകർ ഒഴുകിയെത്തുന്നു.  (46 minutes ago)

സ്വർണവിലയിൽ കുതിപ്പ് ..  (59 minutes ago)

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇടത്തരം മഴയ്ക്കും കാറ്റിനും സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (1 hour ago)

അങ്കമാലി തുറവൂരിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവിന് ദാരുണാന്ത്യം...  (1 hour ago)

കൈവിലങ്ങ് ഉപയോഗിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ പുറത്തിറക്കി പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ  (1 hour ago)

തിരക്കേറിയ സമയങ്ങളില്‍ അധിക സര്‍വീസുമായി കൊച്ചി മെട്രോ...  (1 hour ago)

കുംഭമേള വൈറല്‍ താരമായ പെണ്‍കുട്ടിക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി  (1 hour ago)

നീറ്റ് പരീക്ഷ പൂർണമായും റദ്ദാക്കി മെഡിക്കൽ പ്രവേശനത്തിന്റെ നിയന്ത്രണം സംസ്ഥാനങ്ങൾക്ക് കൈമാറണമെന്ന് തമി​ഴക വെട്രി കഴകം  (2 hours ago)

​ആലപ്പുഴയിൽ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു  (2 hours ago)

സങ്കടക്കാഴ്ചയായി... സൗദിയിൽ ഉത്തർപ്രദേശ് സ്വദേശി കിടപ്പുമുറിയിൽ മരിച്ച നിലയിൽ  (3 hours ago)

നിതിൻരാജിന്‍റെ മരണത്തിൽ പോലീസ് അന്വേഷണത്തിലെ പോരായ്മ ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ നൽകിയ ഹർജി ഇന്ന് വീണ്ടും ഹൈക്കോടതി പരി​ഗണനയിൽ  (3 hours ago)

ഓണക്കാല പൊതുവിപണിയിലെ ക്രമക്കേടുകൾ തടയാൻ ഭക്ഷ്യ,ലീഗൽ മെട്രോളജി വകുപ്പുകൾ കർശന പരിശോധന നടത്തുമെന്ന് ഭക്ഷ്യമന്ത്രി  (3 hours ago)

ശബരിമലയിൽ അഷ്ടാഭിഷേകം അടക്കമുള്ള പൂജകൾക്കും വഴിപാടുകൾക്കും ഇനി സെൻട്രൽ സ്റ്റോർ വഴി മാത്രമാകും സാധനങ്ങൾ വാങ്ങി സംഭരിക്കുകയെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് ഹൈക്കോടതിയിൽ...  (3 hours ago)

Malayali Vartha Recommends