സിനിമയില്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നവര്‍ കിടക്ക പങ്കിടാൻ നിര്‍ബന്ധിക്കുന്നു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രാധികാ ആപ്തെ
സിനിമയില്‍ വന്നിട്ട് ഏറെ നാളുകളായെങ്കിലും കബാലിയില്‍ സ്റ്റൈല്മന്നന് രജനികാന്തിന്റെ നായികയായതോടെ തെന്നിന്ത്യന്‍ ആരാധകരുടെ ഇഷ്ട താരമാണ് രാധികാ ആപ്തെ. സിനിമാ ലോകത്ത് സ്വന്തമായ ഒരിടം കരസ്ഥമാക്കിയ താരംകൂടിയാണ് രാധിക. അഭിപ്രായങ്ങള്‍ തുറന്ന് പറയുന്നതില്‍ മടി കാണിക്കാത്ത രാധികയുടെ പുതിയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയുന്നത്.
സിനിമയില്‍ അഭിനയിക്കാന്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നവര്‍ ശാരീരിക ബന്ധത്തിന് നിര്‍ബന്ധിക്കുന്ന പ്രവണതയുണ്ടെന്ന് രാധിക വെളിപ്പെടുത്തി. അവസരങ്ങള്‍ക്ക് പകരം മറ്റു പലതും ചോദിക്കുന്ന പ്രവണതയാണ് ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഉള്ളതെന്നും താരം തുറന്നു പറയുന്നു. ഇത്തരം നിബന്ധനകള്‍ക്ക് വഴങ്ങികൊടുക്കാത്തത് കൊണ്ടാണ് തനിക്ക് ദക്ഷിണേന്ത്യയില്‍ അവസരം കുറയുന്നതെന്നും താരം വ്യക്തമാക്കി.
https://www.facebook.com/Malayalivartha