Widgets Magazine
04
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് നാലു ദിവസം ഇടിമിന്നലോടുകൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...


കള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പിനെ തുടര്‍ന്ന് കേരളാ തീരത്ത് ഇന്ന് റെഡ് അലര്‍ട്ട്. അതി തീവ്ര തിരമാലകള്‍ കാരണം ശക്തിയേറിയ കടലാക്രമണത്തിന് സാധ്യത; തീരത്ത് കിടന്ന് ഉറങ്ങരുതെന്നും ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണമെന്നും അധികൃതര്‍, കേരളാ തീരത്ത് അതീവ ജാഗ്രത തുടരണമെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്


സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ


കോട്ടയത്ത് ഇടതുമുന്നണിസ്ഥാനാർത്ഥി തോമസ്ചാഴികാടനെതിരെ, ബി ജെ പി സ്ഥാനാർഥിയായി മത്സരിച്ച തുഷാർ വെള്ളാപള്ളിക്ക് പിണറായിയുടെ സ്നേഹ സന്മാനം...കോടതി ഉത്തരവിട്ട മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അട്ടിമറിക്കാനാണ് സി.പി.എം. ഒരുങ്ങുന്നത്...


നാല്പതോളം രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ, വൈദ്യുതി വകുപ്പ് ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി...രണ്ടുമണിക്കൂറിനുശേഷം ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു...

അവർ ഒരുമിച്ച് പാടി അമ്മയ്ക്കായി : ദൂരെ ആ മേഘത്തോപ്പില്‍ നമുക്കൊന്നായ് പറക്കാം...

16 OCTOBER 2017 04:51 PM IST
മലയാളി വാര്‍ത്ത

മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകന്‍ ബിജിബാലിന്റെ ഭാര്യ ശാന്തിയുടെ വേര്‍പാട് സിനിമ പ്രേക്ഷകരെ മുഴുവന്‍ സങ്കടത്തിലാഴ്ത്തിയ വാര്‍ത്തിയായിരുന്നു. ഇപ്പോഴിതാ ബിജിബാലിന്റെ മക്കളായ ദേവദത്ത്, ദയ എന്നിവരും സഹോദരന്റെ മകള്‍ ലോലയും ചേര്‍ന്ന് ഒരു സംഗീത ദൃശ്യാവിഷ്‌കാരം ഒരുക്കിയിരിക്കുകയാണ്.

ശാന്തിയുടെ ഓര്‍മകള്‍ നിറഞ്ഞ് നില്‍ക്കുന്ന ഈ സംരംഭത്തിന് കൈ പിടിച്ച്- ലൗ ടു ഓള്‍ മദേഴ്‌സ് എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ബോധി സൈലന്റ് സ്‌കേപ് ആണ് ഇത് യൂടൂബിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.ബിജിബാലിന്റെ സഹോദരന്റെ മകള്‍ ലോലയാണ് ഗാനത്തിന് വരികളെഴുതിയിരിക്കുന്നത്. ദേവദത്ത് സംഗീതം നല്‍കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ലോലയും ബിജിബാലിന്റേയും ശാന്തിയുടേയും മക്കളായ ദേവദത്തും ദയയും ചേര്‍ന്നാണ്.

എവിടെ നിന്നാണ് യഥാര്‍ത്ഥ കല ജനിക്കുന്നത്? മറ്റെങ്ങുനിന്നുമല്ല, വൈകാരികതകളാണ് കലയായി പരിണാമപ്പെടുനന്നത് എന്നു പറഞ്ഞുകൊണ്ടാണ് ബോധി സൈലന്റ് സ്‌കേപ് ഈ ഗാനം യൂടൂബില്‍ പങ്കുവച്ചിരിക്കുന്നത്. ബോധിയുടെ പിന്നണി പ്രവര്‍ത്തകരാണ് ലോലയും ദേവദത്തും ദയയും.അമ്മയുടെ വേര്‍പാടില്‍ ഉള്ള് തേങ്ങുന്ന കുരുന്നുകളുടെ പിടച്ചിലാണ് ഈ ഗാനം. ആസ്വാദകന്റെ കണ്ണ് നിറയ്ക്കുന്നതാണ് ഈ കുഞ്ഞുങ്ങളുടെ വലിയ വലിയ ഹൃദയങ്ങളില്‍ നിന്നുണ്ടായ ഈ പാട്ട്. 'കനവിലും അഴലിലും ദൂരെ ആ മേഘത്തോപ്പില്‍ നമുക്കൊന്നായി പറക്കാം...' ആ അമ്മയ്ക്ക് ഇതിനുമപ്പുറം എന്ത് നല്‍കാനാണ്.

അറിയപ്പെടുന്ന നര്‍ത്തകിയായ ശാന്തി നൃത്താധ്യാപികയും ഗായികയുമാണ്. ബിജിബാല്‍ ഒരുക്കിയ കൈയൂരുള്ളൊരു സമര സഖാവിന് എന്ന ആല്‍ബത്തില്‍ ശാന്തി പാടി അഭിനയിച്ചിരുന്നു. ഭര്‍ത്താവിന്റെ സംവിധാനത്തില്‍ പുറത്തിറക്കിയ സകലദേവനുതേയുടെ നൃത്ത സംവിധാനം ഒരുക്കിയതും ശാന്തിയായിരുന്നു.രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബന്‍ അനു സിത്താര ചിത്രത്തിന് കൊറിയോഗ്രാഫി നിര്‍വഹിച്ചത് ശാന്തിയാണ്. ചിത്രത്തിലെ പല രംഗങ്ങളിലും ശാന്തി പ്രത്യക്ഷപ്പെടുന്നുണ്ട്. ബിജിബാല്‍ ആയിരുന്നു ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയത്.

കലോത്സവ പരിപാടികള്‍ക്കിടെയായിരുന്നു ബിജിബാല്‍ ശാന്തിയെ കണ്ടുമുട്ടിയത്. ഇരുവരുടേയും ഒരു പൊതു സുഹൃത്ത് വഴിയാണ് വിവാഹക്കാര്യം ബിജിബാലിന്റെ വീട്ടില്‍ അറിയിക്കുന്നത്. ജോലി ഇല്ലാത്ത സമയത്തെ വിവാഹത്തോട് വീട്ടുകാര്‍ക്കാദ്യം താല്പര്യമില്ലായിരുന്നു.ഒരു ദിവസം പെട്ടന്ന് ശാന്തി വീട്ടില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ശാന്തിയുടെ ആരോഗ്യ സ്ഥിതി മോശമാകുകയും ഓഗസ്റ്റ് 29ന് വൈകുന്നേരത്തോടെ മരണം സംഭവിക്കുകയുമായിരുന്നു.

വീഡിയോ  കാണൂ 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ ഫോണിലൂടെ ശല്യപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് പരുക്ക്  (9 minutes ago)

ഫഹദ് ഫാസില്‍ ചിത്രത്തെ പ്രശംസിച്ച് ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍  (33 minutes ago)

സംസ്ഥാനം വെന്തുരുകുന്നു... സാധാരണയെക്കാള്‍ മൂന്ന് മുതല്‍ അഞ്ച് ഡിഗ്രി വരെ അധിക താപനില, ഈമാസം ഏഴ് വരെ 12 ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്  (59 minutes ago)

പന്തളത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു...  (1 hour ago)

പത്തനംതിട്ട പെരുമ്പെട്ടിയില്‍ വൃദ്ധദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി....  (1 hour ago)

ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ ചരക്കു കപ്പലിലുണ്ടായിരുന്ന എല്ലാ ജീവനക്കാരേയും വിട്ടയച്ചതായി റിപ്പോര്‍ട്ട്...  (1 hour ago)

സങ്കടം അടക്കാനാവാതെ... ഇടുക്കി ചിന്നക്കനാലില്‍ സ്‌കൂട്ടര്‍ കൊക്കയിലേക്ക് മറിഞ്ഞ് അമ്മയും മകളുമുള്‍പ്പെടെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം....  (2 hours ago)

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ഇളവുമായി ഗതാഗത വകുപ്പ്.... പ്രതിദിന ലൈസന്‍സ് 40 ആക്കും  (2 hours ago)

ജസ്‌ന തിരോധാന കേസില്‍ പിതാവ് ജയിംസ് ജോസഫ് ഫോട്ടോസ് അടക്കമുള്ള തെളിവുകള്‍ ഹാജരാക്കി.... സിബിഐ അവ അന്വേഷിച്ചിട്ടുണ്ടോയെന്നറിയാന്‍ കേസ് ഡയറി ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു, പിതാവ് തെളിവുകള്‍ നല്‍കിയാല്‍  (2 hours ago)

സംസ്ഥാനത്ത് നാലു ദിവസം ഇടിമിന്നലോടുകൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (3 hours ago)

ഐപിഎലില്‍ മുംബൈയുടെ തുടര്‍ച്ചയായ നാലാം തോല്‍വി... കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് മിന്നും ജയം...  (4 hours ago)

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി....  (5 hours ago)

കള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പിനെ തുടര്‍ന്ന് കേരളാ തീരത്ത് ഇന്ന് റെഡ് അലര്‍ട്ട്.  (5 hours ago)

പാണ്ടിക്കാട് യുവാവിനെ തോട്ടിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍  (9 hours ago)

പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ എല്ലാ ജീവനക്കാരെയും വിട്ടയച്ചതായി ഇറാന്‍  (9 hours ago)

Malayali Vartha Recommends