Widgets Magazine
27
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടമടക്കാനാവാതെ.... ചാത്തന്നൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി


പശ്ചിമേഷ്യൻ സംഘർഷം രാജ്യത്തുളവാക്കുന്ന പ്രത്യാഘാതങ്ങളും അതു തരണം ചെയ്യാനുള്ള പദ്ധതികളും ചർച്ച ചെയ്യാൻ മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി....


സങ്കടക്കാഴ്ചയായി... റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് വ്യാപാരിക്ക് ദാരുണാന്ത്യം....


സംസ്ഥാനത്ത് നാമനിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധനയും പത്രിക പിൻവലിക്കാനുള്ള സമയ പരിധിയും ഇന്നലെ അവസാനിച്ചു... സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൻറെ മത്സര രംഗത്ത് ആകെ 890 സ്ഥാനാർത്ഥികൾ , ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ മത്സരരം​ഗത്തുള്ളത് കൊടുവള്ളിയിൽ


ആറന്മുള നിയമസഭാ മണ്ഡലത്തില്‍ പോരാട്ടം കടുക്കുന്നു... അബിന്‍ വര്‍ക്കി പ്രചരണത്തില്‍ മുമ്പോട്ട് പോവുകയാണ്..കോളേജില്‍ വോട്ട് ചോദിക്കാനെത്തിയ അബിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടയാനെത്തി..പിന്നീട് സംഭവിച്ചത്..

കേരളത്തിലും വിജയ് സൂപ്പര്‍സ്റ്റാർ ; 'മെര്‍സല്‍' റിലീസിനൊരുങ്ങുന്നത് 300 തിയേറ്ററുകളില്‍ 

16 OCTOBER 2017 07:11 PM IST
മലയാളി വാര്‍ത്ത

ഒരു സൂപ്പര്‍ താരത്തിന്റെ സിനിമ ഏറ്റവും കൂടുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നു എന്ന പ്രത്യേകത ഇനി മെര്‍സലിന് അവകാശപ്പെട്ടതാണ്.ബാഹുബലി 325 തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയിട്ടുണ്ടെങ്കിലും അത് നായകന്‍ പ്രഭാസിന്റെ സിനിമയായിട്ടല്ല, മറിച്ച്‌ സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ രാജമൗലിയുടെ സിനിമയായിട്ടാണ് പ്രേക്ഷകര്‍ക്കിടയില്‍ സ്വീകരിക്കപ്പെട്ടിരുന്നത്.

300 ഓളം തിയേറ്ററുകളിലാണ് കേരളത്തില്‍ മാത്രം മെര്‍സല്‍ പ്രദര്‍ശനത്തിനെത്തുന്നത്.തിയേറ്റര്‍ ഉടമകളും ഈ പ്രാധാന്യത്തോടെ തന്നെയാണ് തിയേറ്ററുകള്‍ അനുവദിച്ചിരുന്നത്.ബാഹുബലി വിതരണത്തിനെത്തിച്ച ഗ്ലോബല്‍ യുനൈറ്റഡ് മീഡിയ (GUM) തന്നെയാണ് മെര്‍സലും ദീപാവലിക്ക് വിതരണത്തിനെത്തിക്കുന്നത്.
ഇവിടെ ഏറ്റവും കൂടുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച സൂപ്പര്‍താര ചിത്രം മോഹന്‍ലാലിന്റെ പുലിമുരുകനാണ്, 250 തീയേറ്ററുകളില്‍.അതിനെയാണിപ്പോള്‍ വലിയ മാര്‍ജിനില്‍ ദളപതി സിനിമ മറികടന്നിരിക്കുന്നത്.കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമായി തമിഴ് നടന്‍ വിജയ് മാറിയതിനെ മലയാള സിനിമാലോകം അത്ഭുതത്തോടെയാണ് വീക്ഷിക്കുന്നത്.
വിജയ് കട്ടൗട്ടില്‍ പാലഭിഷേകം നടത്തവെ പാലക്കാട്ട് ഒരു യുവാവ് നിലത്ത് വീണ് മരിക്കുന്ന സാഹചര്യം വരെ കേരളത്തിലുണ്ടായത് ഏവരെയും ഞെട്ടിച്ചിരുന്നു.സാധാരണ താരാരാധനയില്‍ ചില നിയന്ത്രണങ്ങളൊക്കെ പാലിക്കുമെന്ന് കരുതപ്പെടുന്ന മലയാളി പ്രേക്ഷകര്‍ തമിഴ്നാടിനെ വെല്ലുന്ന രീതിയിലാണ് വിജയ് ചിത്രങ്ങളുടെ റിലീസ് ആഘോഷിച്ചു വരുന്നത്.
150 കോടി മുതല്‍ മുടക്കില്‍ ഏപ്രില്‍ 18-ന് പുറത്തിറങ്ങുന്ന മെര്‍സലിനെ വരവേല്‍ക്കാനും വലിയ തയ്യാറെടുപ്പാണ് കേരളത്തില്‍ ആരാധകര്‍ നടത്തിവരുന്നത്.തെരുവുകളില്‍ മാത്രമല്ല, ഇതാദ്യമായി കോളേജ് കാമ്ബസുകളിലും മെര്‍സലിനായി കാത്തിരിപ്പിലാണ് വിദ്യാര്‍ത്ഥികള്‍.വിജയ് എന്ന താരത്തിന്റെ സിനിമയിലെ പ്രകടനം ആസ്വദിക്കുമ്ബോള്‍ തന്നെ വ്യക്തി എന്ന നിലയില്‍ തലക്കനമില്ലാത്തതാണ് ഏറെ ആകര്‍ഷിക്കുന്നതെന്ന് ആരാധകര്‍ സാക്ഷ്യപ്പെടുത്തുന്നു.സൂപ്പര്‍ താരങ്ങളായ മോഹന്‍ലാലിന്റെയും മമ്മുട്ടിയുടെയും ആരാധകരില്‍ മിക്കവരും ദളപതിയുടെയും ആരാധകരാണ് എന്നതും ശ്രദ്ധേയമാണ്.മെര്‍സല്‍ റിലീസാവുന്ന തിയേറ്ററുകള്‍ക്ക് മുന്നിലെ ഗതാഗത തടസ്സം മുന്‍നിര്‍ത്തി ആവശ്യമായ പൊലീസ് സംവിധാനം ഏര്‍പ്പെടുത്തിയതായി പൊലീസ് കേന്ദ്രങ്ങള്‍ അറിയിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഡി.എം.കെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും....  (14 minutes ago)

. ചാത്തന്നൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (47 minutes ago)

പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ...  (56 minutes ago)

പലസ്തീന്‍ യുദ്ധം ഒന്നര വര്‍ഷം നടന്നിട്ടും ഹമാസ് തീവ്രവാദികളെ പൂര്‍ണമായി തുടച്ചുനീക്കാന്‍ ഇസ്രായേലിനു സാധിച്ചില്ല; ബെഞ്ചമിന്‍ നെതന്യാഹു രാജിവയ്ക്കുമോ? പുറത്താകുമോ?  (1 hour ago)

നിലവിലെ 28 ദിവസത്തെ പ്ലാനുകൾ 30 ദിവസത്തെ പ്ലാനുകളാക്കാൻ കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ടെലികോം മന്ത്രാലയം  (1 hour ago)

കേരളത്തിലെ താപനില 40 ഡിഗ്രിയിലേക്ക്; സൂര്യതാപം ഉള്‍പ്പെടെയുള്ള ഗുരുതര സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു  (1 hour ago)

അന്താരാഷ്ട്ര ക്രിക്കറ്റിനെ വരവേൽക്കാനൊരുങ്ങി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം...  (1 hour ago)

പിരപ്പൻകോട്ട് അപകടത്തിൽപ്പെട്ട കാർ പൊലീസ് സ്റ്റേഷന് മുന്നിൽ കത്തിയമർന്നു... ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം  (1 hour ago)

ലഹരിമരുന്ന് കേസുകൾ കൈകാര്യം ചെയ്യാനായി ഹൈക്കോടതി നേരത്തേ നിർദ്ദേശിച്ച പ്രകാരം അഞ്ച് എൻ.ഡി.പി.എസ് കോടതികൾ മൂന്നു മാസത്തിനകം പ്രവർത്തനസജ്ജമാക്കണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി  (1 hour ago)

ഇന്ത്യ- മ്യാൻമർ അതിർത്തിയിൽ വേലി കെട്ടുന്നതിനിടെ തീവ്രവാദികൾ നടത്തിയ വെടിവയ്പ്പ്... അസം റൈഫിൾസ് ഉദ്യോഗസ്ഥന് പരിക്കേറ്റതായി അധികൃതർ  (1 hour ago)

ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു  (2 hours ago)

തലസ്ഥാന നഗരിയിൽ അപ്രതീക്ഷിതമായി മഴ... കടുത്ത വേനൽചൂടിൽ വലഞ്ഞ ജനങ്ങൾക്ക് വലിയ ആശ്വാസം....വരും മണിക്കൂറുകളിലും നഗരത്തിലും പരിസര പ്രദേശങ്ങളിലും കൂടുതൽ മഴ ലഭിക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്  (2 hours ago)

ഇടുക്കി ഏലപ്പാറയിൽ ഹോട്ടൽ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

ഇന്ത്യൻ വിപണിയിൽ ഇടിവ്... സെൻസെക്സ് 1200 പോയിന്റ് ഇടിഞ്ഞു...  (3 hours ago)

വേനലവധി ആഘോഷമാക്കാൻ വ്യത്യസ്ത പാക്കേജുമായി കെ.എസ്.ആർ.ടി.സി.. .  (3 hours ago)

Malayali Vartha Recommends