Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വില്ലന്‍ തമിഴിലും തെലുങ്കിലും; ലക്ഷ്യം മോഹന്‍ലാലിന്റെ മാര്‍ക്കറ്റ് ബിസിനസ് ആക്കുക 

17 OCTOBER 2017 02:53 PM IST
മലയാളി വാര്‍ത്ത

ജനതാഗ്യാരേജിന്റെയും പുലിമുരുകന്റെയും വിജയത്തിലൂടെ മോഹന്‍ലാലിന് തെലുങ്കിലും തമിഴിലും ലഭിച്ച മാര്‍ക്കറ്റ് ബിസിനസ് ആക്കുക എന്ന വ്യക്തമായ തന്ത്രത്തോടെയാണ് ബി. ഉണ്ണികൃഷ്ണന്‍ വില്ലനുമായി എത്തുന്നത്. തമിഴില്‍ നിന്ന് വിശാലിനെയും തെലുങ്കില്‍ നിന്ന് ശ്രീകാന്തിനെയും കാസ്റ്റ് ചെയ്ത് ബിസിനസ് കൂടുതല്‍ സേഫ് ആക്കിയിരിക്കുകയാണ് ഉണ്ണികൃഷ്ണന്‍. മഞ്ജുവാര്യര്‍ നായികയായതോടെ കേരളത്തിലും വിദേശമലയാളികള്‍ക്കിടയിലും ചിത്രത്തിന്റെ മൂല്യം വര്‍ദ്ധിച്ചു. പടം തിയേറ്ററില്‍ മോശമായാലും നിര്‍മാതാവിന് നഷ്ടം സംഭവിക്കില്ലെന്ന് ഉറപ്പിക്കാനാണ് ഇത്തരംനീക്കം നടത്തിയത്. ജനതാഗ്യാരേജ് എന്ന തെലുങ്ക് പടം സൂപ്പര്‍ഹിറ്റായതോടെ തെലുങ്കില്‍ മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്ക് പ്രേക്ഷകരുണ്ട്. പുലിമുരുകന്റെ തെലുങ്ക് ഡബ്ബിംഗ് പതിപ്പ് നല്ല കഌക്ഷന്‍ നേടിയത് അതിന് ഉദാഹരണമാണ്. അതിന്റെ ചുവട് പിടിച്ച് ഒപ്പവും തെലുങ്ക് പതിപ്പില്‍ ഇറക്കിയിരുന്നു. മോശമല്ലാത്ത കളക്ഷനും നേടി. 



ഇപ്പോഴൊരു മോഹന്‍ലാല്‍ ചിത്രം ഇറങ്ങിയാല്‍ സൗത്തിന്ത്യയില്‍ മുഴുവന്‍ ബിസിനസ് നടക്കും. മുമ്പ് അന്യസംസ്ഥാനങ്ങളില്‍ മലയാളി പ്രേക്ഷകര്‍മാത്രമാണ് താരത്തിനുണ്ടായിരുന്നത്. തെന്നിന്ത്യയിലെ ഏറ്റവും വലിയ നിര്‍മാണ കമ്പിനികളിലൊന്നായ റോക്ക് ലൈന്‍ ഇന്റര്‍നാഷണലാണ് ചിത്രം നിര്‍മിക്കുന്നത്. പുലിമുരുകന് ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന ബിഗ് ബജറ്റ് ചിത്രം കൂടിയാണിത്. തമിഴിലും തെലുങ്കിലും മോഹന്‍ലാല്‍ തന്നെ ഡബ്ബ് ചെയ്യും എന്ന പ്രത്യേകതയുമുണ്ട്. ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറാണെങ്കിലും തന്റെ മുന്‍ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായിരിക്കും വില്ലനെന്ന് ബി. ഉണ്ണികൃഷ്ണന്‍ പറയുന്നു. വിഷ്വല്‍ എഫ്‌സിന്റെ സഹായത്തോടെയാണ് സംഘട്ടനരംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. അതിന് മാത്രം കോടികള്‍ ചെലവഴിച്ചിട്ടുണ്ട്. 

എന്നും എപ്പോഴും എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും മഞ്ജുവാര്യരും ഒന്നിക്കുന്ന സിനിമയെന്നതാണ് മലയാളി പ്രേക്ഷകരെ പ്രധാനമായും വില്ലനിലേക്ക് ആര്‍ഷിപ്പിക്കുന്നത്. പിന്നെ മോഹന്‍ലാലിന്റെ , ഇതുവരെ കണ്ടിട്ടില്ലാത്ത സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കും സ്റ്റൈലും ആരാധകരെ ത്രില്ലടിപ്പിച്ചിരിക്കുകയാണ്. ഒരു മുന്‍ എ.ഡി.ജി.പി കൊലപാതകത്തില്‍ പെടുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. മോഹന്‍ലാല്‍ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതും ശ്രദ്ധേയമാണ്. ഈമാസം 27ന് കേരളത്തില്‍ മാത്രം 300ലധികം കേന്ദ്രങ്ങളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈവിലങ്ങ് ഉപയോഗിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ പുറത്തിറക്കി പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ  (7 minutes ago)

തിരക്കേറിയ സമയങ്ങളില്‍ അധിക സര്‍വീസുമായി കൊച്ചി മെട്രോ...  (28 minutes ago)

കുംഭമേള വൈറല്‍ താരമായ പെണ്‍കുട്ടിക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി  (42 minutes ago)

നീറ്റ് പരീക്ഷ പൂർണമായും റദ്ദാക്കി മെഡിക്കൽ പ്രവേശനത്തിന്റെ നിയന്ത്രണം സംസ്ഥാനങ്ങൾക്ക് കൈമാറണമെന്ന് തമി​ഴക വെട്രി കഴകം  (1 hour ago)

​ആലപ്പുഴയിൽ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു  (1 hour ago)

സങ്കടക്കാഴ്ചയായി... സൗദിയിൽ ഉത്തർപ്രദേശ് സ്വദേശി കിടപ്പുമുറിയിൽ മരിച്ച നിലയിൽ  (1 hour ago)

നിതിൻരാജിന്‍റെ മരണത്തിൽ പോലീസ് അന്വേഷണത്തിലെ പോരായ്മ ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ നൽകിയ ഹർജി ഇന്ന് വീണ്ടും ഹൈക്കോടതി പരി​ഗണനയിൽ  (2 hours ago)

ഓണക്കാല പൊതുവിപണിയിലെ ക്രമക്കേടുകൾ തടയാൻ ഭക്ഷ്യ,ലീഗൽ മെട്രോളജി വകുപ്പുകൾ കർശന പരിശോധന നടത്തുമെന്ന് ഭക്ഷ്യമന്ത്രി  (2 hours ago)

ശബരിമലയിൽ അഷ്ടാഭിഷേകം അടക്കമുള്ള പൂജകൾക്കും വഴിപാടുകൾക്കും ഇനി സെൻട്രൽ സ്റ്റോർ വഴി മാത്രമാകും സാധനങ്ങൾ വാങ്ങി സംഭരിക്കുകയെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് ഹൈക്കോടതിയിൽ...  (2 hours ago)

പ്രീമിയം എ.സി ബസുകൾ 'വെറ്റ് ലീസ്' അടിസ്ഥാനത്തിൽ വാടകയ്ക്ക് എടുക്കാൻ ടെൻ‌ഡർ ക്ഷണിച്ച് കെ.എസ്.ആർ.ടി.സി  (2 hours ago)

കടുത്ത സാമ്പത്തിക ബാധ്യതയെത്തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ നാലാമത്തെയാളും മരിച്ചു... സംസ്‌കാരം പിന്നീട്  (3 hours ago)

സംസ്ഥാന സർക്കാരിൻറെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ കെ.എസ്.ആർ.ടി.സി ബസുകളിലെ സൗജന്യ യാത്രക്ക് പുറമേ വനിതകൾക്കായി സൗജന്യ വായ്പാ പദ്ധതിയും...  (3 hours ago)

സാമ്പത്തിക നഷ്ടം, ജലഭയം: (ജൂലൈ 22 സമ്പൂർണ്ണ രാശിഫലം)  (3 hours ago)

ഓണക്കാലത്തെ യാത്രാതിരക്ക് മുൻകൂട്ടി കണ്ട് ബംഗളൂരു - എറണാകുളം റൂട്ടിൽ ഇന്ത്യൻ റെയിൽവേ സ്‌പെഷ്യൽ എക്‌സ്പ്രസ് ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു...  (4 hours ago)

പരീക്ഷ ക്രമക്കേടുകളിൽ ചര്‍ച്ച വേണമെന്ന് നേരത്തേ സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നുവെന്ന് രാഹുൽ...അനുകൂല നടപടിയുണ്ടായില്ല, പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം നടത്തി കേന്ദ്രസർക്കാരിനെ ഞെട്ടിച്ച്  (4 hours ago)

Malayali Vartha Recommends