Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഉപ്പും മുളകും പരമ്പര നിര്‍ത്താന്‍ പോകുകയാണോ?ആരാധകന്റെ ചോദ്യത്തിന് മറുപടിയുമായി ശ്രീകണ്ഠന്‍ നായര്‍!

18 OCTOBER 2017 03:41 PM IST
മലയാളി വാര്‍ത്ത

മലയാള ടെലിവിഷന്‍ പരമ്പരയില്‍ റേറ്റിങില്‍ ചരിത്രം സൃഷ്ടിച്ചുകൊണ്ടാണ് ഫഌവേഴ്‌സ് ടിവിയിലെ ഉപ്പും മുളകും എന്ന പരമ്പര മുന്നേറുന്നത്. ഒരാളും വെറുക്കാത്ത സീരിയല്‍ ഉണ്ടോ എന്ന് ചോദിച്ചാല്‍ മലയാളികള്‍ ഉപ്പും മുളകും എന്ന് ഉത്തരം പറയും. ബാലുവും നീലിമയും മക്കളും പ്രേക്ഷകരുടെ വീട്ടിലെ തന്നെ അംഗങ്ങളായി മാറുന്ന കാഴ്ച. യഥാര്‍ത്ഥ സംഭവങ്ങളായി തോന്നുന്ന തരത്തിലുള്ള മേക്കിങ്ങാണ് പരിപാടിയുടെ വിജയത്തിന് പിന്നിലെ പ്രധാന കാരണം.

ഒന്നിനൊന്ന് മികച്ച പ്രകടനങ്ങളാണ് താരങ്ങള്‍ കാഴ്ച വെക്കുന്നത്. കേന്ദ്ര കഥാപാത്രമായ ബാലുവായാലും നീലിമയായലും മക്കളുടെ വേഷം അവതരിപ്പിക്കുന്നവരായാലും മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. പ്രേക്ഷകരെ വെറുപ്പിക്കാത്ത രീതിയിലാണ് പരിപാടി മുന്നേറിക്കൊണ്ടിരിക്കുന്നത്. വിജയകരമായി മുന്നേറുന്നകയാണ് ഉപ്പും മുളകും.

വിജയകരമായി മുന്നേറുന്നതിനിടയിലാണ് പരിപാടി നിര്‍ത്താന്‍ പോവുകയാണെന്നുള്ള തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചത്. ഇതോടെ ആരാധകര്‍ ആകെ അങ്കലാപ്പിലായി. നല്ല രീതിയില്‍ മുന്നേരുന്ന പരിപാടി എങ്ങനെ നിര്‍ത്താനാണ്. നല്ലതിനെ കളഞ്ഞുള്ള ശീലമൊന്നും ചാനലിന് ഇല്ലെന്നുമാണ് ശ്രീകണ്ഠന്‍ നായര്‍ വ്യക്തമാക്കിയത്. ഫേസ്ബുക്ക് ലൈവിനിടയില്‍ ആരാധകനാണ് ഇക്കാര്യം ചോദിച്ചത്.

പരിപാടിയില്‍ വിഷ്ണു അഥവാ മുടിയനെ അവതരിപ്പിക്കുന്ന റിഷിയെ പുറത്താക്കിയെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ നൃത്ത പരിപാടികള്‍ക്കായി മാറി നില്‍ക്കുകയായിരുന്നു താരം. വിദേശത്തുള്ള പരിപാടിയില്‍ പങ്കെടുക്കുന്നതിനായി പോയ താരം അടുത്തിടെയാണ് തിരിച്ചെത്തിയത്. ചാനല്‍ റേറ്റിങ്ങില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന പരിപാടി തട്ടിയെടുക്കാന്‍ പ്രമുഖ ചാനല്‍ ശ്രമിക്കുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ടെലിവിഷന്‍ പരമ്പരകളുടെ ചരിത്രം തന്നെ മാറ്റിക്കുറിച്ചാണ് ഉപ്പും മുളകും മുന്നേറുന്നത്.

പതിവ് പരമ്പരകളെ അപേക്ഷിച്ച് നോക്കിയാല്‍ പ്രേക്ഷകരെ വെറുപ്പിക്കാത്ത രീതിയില്‍ മുന്നേറുകയാണ് ഉപ്പും മുളകും. സുരേഷ് ബാബുവിന്റെ തിരക്കഥയില്‍ ആര്‍ ഉണ്ണിക്കൃഷ്ണനാണ് ഈ ഹാസ്യ പരമ്പര ഒരുക്കിയിട്ടുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈവിലങ്ങ് ഉപയോഗിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ പുറത്തിറക്കി പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ  (6 minutes ago)

തിരക്കേറിയ സമയങ്ങളില്‍ അധിക സര്‍വീസുമായി കൊച്ചി മെട്രോ...  (27 minutes ago)

കുംഭമേള വൈറല്‍ താരമായ പെണ്‍കുട്ടിക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി  (41 minutes ago)

നീറ്റ് പരീക്ഷ പൂർണമായും റദ്ദാക്കി മെഡിക്കൽ പ്രവേശനത്തിന്റെ നിയന്ത്രണം സംസ്ഥാനങ്ങൾക്ക് കൈമാറണമെന്ന് തമി​ഴക വെട്രി കഴകം  (1 hour ago)

​ആലപ്പുഴയിൽ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു  (1 hour ago)

സങ്കടക്കാഴ്ചയായി... സൗദിയിൽ ഉത്തർപ്രദേശ് സ്വദേശി കിടപ്പുമുറിയിൽ മരിച്ച നിലയിൽ  (1 hour ago)

നിതിൻരാജിന്‍റെ മരണത്തിൽ പോലീസ് അന്വേഷണത്തിലെ പോരായ്മ ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ നൽകിയ ഹർജി ഇന്ന് വീണ്ടും ഹൈക്കോടതി പരി​ഗണനയിൽ  (2 hours ago)

ഓണക്കാല പൊതുവിപണിയിലെ ക്രമക്കേടുകൾ തടയാൻ ഭക്ഷ്യ,ലീഗൽ മെട്രോളജി വകുപ്പുകൾ കർശന പരിശോധന നടത്തുമെന്ന് ഭക്ഷ്യമന്ത്രി  (2 hours ago)

ശബരിമലയിൽ അഷ്ടാഭിഷേകം അടക്കമുള്ള പൂജകൾക്കും വഴിപാടുകൾക്കും ഇനി സെൻട്രൽ സ്റ്റോർ വഴി മാത്രമാകും സാധനങ്ങൾ വാങ്ങി സംഭരിക്കുകയെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് ഹൈക്കോടതിയിൽ...  (2 hours ago)

പ്രീമിയം എ.സി ബസുകൾ 'വെറ്റ് ലീസ്' അടിസ്ഥാനത്തിൽ വാടകയ്ക്ക് എടുക്കാൻ ടെൻ‌ഡർ ക്ഷണിച്ച് കെ.എസ്.ആർ.ടി.സി  (2 hours ago)

കടുത്ത സാമ്പത്തിക ബാധ്യതയെത്തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ നാലാമത്തെയാളും മരിച്ചു... സംസ്‌കാരം പിന്നീട്  (3 hours ago)

സംസ്ഥാന സർക്കാരിൻറെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ കെ.എസ്.ആർ.ടി.സി ബസുകളിലെ സൗജന്യ യാത്രക്ക് പുറമേ വനിതകൾക്കായി സൗജന്യ വായ്പാ പദ്ധതിയും...  (3 hours ago)

സാമ്പത്തിക നഷ്ടം, ജലഭയം: (ജൂലൈ 22 സമ്പൂർണ്ണ രാശിഫലം)  (3 hours ago)

ഓണക്കാലത്തെ യാത്രാതിരക്ക് മുൻകൂട്ടി കണ്ട് ബംഗളൂരു - എറണാകുളം റൂട്ടിൽ ഇന്ത്യൻ റെയിൽവേ സ്‌പെഷ്യൽ എക്‌സ്പ്രസ് ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു...  (4 hours ago)

പരീക്ഷ ക്രമക്കേടുകളിൽ ചര്‍ച്ച വേണമെന്ന് നേരത്തേ സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നുവെന്ന് രാഹുൽ...അനുകൂല നടപടിയുണ്ടായില്ല, പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം നടത്തി കേന്ദ്രസർക്കാരിനെ ഞെട്ടിച്ച്  (4 hours ago)

Malayali Vartha Recommends