Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മീ ടൂ... കാമ്പയിനില്‍ മലയാള നടിമാര്‍ ദുരനുഭവങ്ങള്‍ പങ്കുവെച്ചില്ല

18 OCTOBER 2017 04:30 PM IST
മലയാളി വാര്‍ത്ത

ലോകംമുഴുവന്‍ ഏറ്റെടുത്ത മീ ടു... കാമ്പയിനില്‍ മലയാളനടിമാര്‍ തങ്ങള്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ പങ്കുവച്ചില്ല. പകരം മീ ടൂ.. എന്ന് ഹാഷ്ടാഗ് ചെയ്യുക മാത്രമാണുണ്ടായത്. വുമണ്‍ ഇന്‍ കളക്ടീവ് അംഗങ്ങളായ പാര്‍വതിയും റിമാകല്ലിങ്കലും ഉള്‍പ്പെടെ ഈ രീതിയിലാണ് പ്രതികരിച്ചത്. വേഷങ്ങള്‍ നല്‍കുന്നതിന് ലൈംഗിക ആവശ്യങ്ങള്‍ ഉന്നയിച്ച മുതിര്‍ന്ന സിനിമാ പ്രവര്‍ത്തകരുണ്ടെന്ന് മുമ്പ് ഒരു ഇന്റര്‍വ്യൂവില്‍ പാര്‍വതി വെളിപ്പെടുത്തിയിരുന്നെങ്കിലും അത്തരം അനുഭവങ്ങളൊന്നും കാമ്പയിന്റെ ഭാഗമായി താരം പങ്കുവച്ചില്ല. ആലപ്പുഴയിലെ ഒരു ഹോട്ടലില്‍ വെച്ച് റിമാകല്ലിങ്കലിന്റെ മുറിയല്‍ റൂം ബോയി കയറി ഒളിച്ചിരുന്ന സംഭവം അടുത്തിടെയാണ് നടന്നത്. അതേക്കുറിച്ചൊന്നും താരവും പ്രതികരിച്ചിട്ടില്ല

.അതേസമയം ചിത്രീകരണത്തിനിടയും മറ്റും ചില നടന്‍മാര്‍ നടിമാരുടെ നിതംബത്തില്‍ പിടിക്കാറുണ്ടെന്ന് നടി പത്മപ്രീയ കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. കാമ്പയിന്റെ ഭാഗമായി സജിതാ മഠത്തില്‍ ഒരു പോസ്റ്റിട്ടെങ്കിലും പിന്നീട് അത് തന്റെ അനുഭവമല്ല, സുഹൃത്ത് മേരി എലിസബത്തിന്റെ അനുഭവം ഷെയര്‍ ചെയ്യുകയാണുണ്ടായതെന്ന് പറഞ്ഞു. ഓസ്‌കാര്‍ നോമിനേഷന്‍ ഉള്‍പ്പെടെ ലഭിച്ച ചിത്രങ്ങളുടെ നിര്‍മാതാവ് ഹാര്‍വി വെയിന്‍സ്റ്റയിന്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണവുമായി നിരവധി നടിമാര്‍ കഴിഞ്ഞയാഴ്ച രംഗത്ത് വന്നിരുന്നു. ഇതേ തുടര്‍ന്ന് ഹോളിവുഡ് ഒക്‌ടോബര്‍ 15ന് നടി അലീസാ മിലാന്റോയാണ് മീ ടൂ... കാമ്പയിന്‍ തുടങ്ങിയത്. 



ലൈംഗിമായി ചൂണണം ചെയ്യപ്പെട്ടവരോ, ആഖ്രമിക്കപ്പെട്ടവരോ ആയ സ്ത്രീകള്‍ തങ്ങളുടെ അനുഭവങ്ങള്‍ ഈ കാമ്പയിനിലൂടെ പങ്കുവയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് അലീസാ മിലാന്റോ കാമ്പയിന്‍ ആരംഭിച്ചത്. ലോകമെമ്പാടും ഇത് വയറലായി. ലക്ഷക്കണക്കിന് സ്ത്രീകളാണ് തങ്ങള്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ പങ്കുവച്ചത്. എന്നാല്‍ ഡബഌയു.സി.സി നേതാക്കളായ രമ്യാനമ്പീശനും വിധുവിന്‍സെന്റും അടക്കമുളളവര്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല. സിനിമയിലെയും പൊതുസമൂഹത്തിലെയും സ്ത്രീകളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്ന ഭാഗ്യലക്ഷ്മിയും മഞ്ജുവാര്യരും കാമ്പയിനില്‍ പങ്കാളിയായില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈവിലങ്ങ് ഉപയോഗിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ പുറത്തിറക്കി പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ  (6 minutes ago)

തിരക്കേറിയ സമയങ്ങളില്‍ അധിക സര്‍വീസുമായി കൊച്ചി മെട്രോ...  (27 minutes ago)

കുംഭമേള വൈറല്‍ താരമായ പെണ്‍കുട്ടിക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി  (41 minutes ago)

നീറ്റ് പരീക്ഷ പൂർണമായും റദ്ദാക്കി മെഡിക്കൽ പ്രവേശനത്തിന്റെ നിയന്ത്രണം സംസ്ഥാനങ്ങൾക്ക് കൈമാറണമെന്ന് തമി​ഴക വെട്രി കഴകം  (1 hour ago)

​ആലപ്പുഴയിൽ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു  (1 hour ago)

സങ്കടക്കാഴ്ചയായി... സൗദിയിൽ ഉത്തർപ്രദേശ് സ്വദേശി കിടപ്പുമുറിയിൽ മരിച്ച നിലയിൽ  (1 hour ago)

നിതിൻരാജിന്‍റെ മരണത്തിൽ പോലീസ് അന്വേഷണത്തിലെ പോരായ്മ ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ നൽകിയ ഹർജി ഇന്ന് വീണ്ടും ഹൈക്കോടതി പരി​ഗണനയിൽ  (2 hours ago)

ഓണക്കാല പൊതുവിപണിയിലെ ക്രമക്കേടുകൾ തടയാൻ ഭക്ഷ്യ,ലീഗൽ മെട്രോളജി വകുപ്പുകൾ കർശന പരിശോധന നടത്തുമെന്ന് ഭക്ഷ്യമന്ത്രി  (2 hours ago)

ശബരിമലയിൽ അഷ്ടാഭിഷേകം അടക്കമുള്ള പൂജകൾക്കും വഴിപാടുകൾക്കും ഇനി സെൻട്രൽ സ്റ്റോർ വഴി മാത്രമാകും സാധനങ്ങൾ വാങ്ങി സംഭരിക്കുകയെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് ഹൈക്കോടതിയിൽ...  (2 hours ago)

പ്രീമിയം എ.സി ബസുകൾ 'വെറ്റ് ലീസ്' അടിസ്ഥാനത്തിൽ വാടകയ്ക്ക് എടുക്കാൻ ടെൻ‌ഡർ ക്ഷണിച്ച് കെ.എസ്.ആർ.ടി.സി  (2 hours ago)

കടുത്ത സാമ്പത്തിക ബാധ്യതയെത്തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ നാലാമത്തെയാളും മരിച്ചു... സംസ്‌കാരം പിന്നീട്  (3 hours ago)

സംസ്ഥാന സർക്കാരിൻറെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ കെ.എസ്.ആർ.ടി.സി ബസുകളിലെ സൗജന്യ യാത്രക്ക് പുറമേ വനിതകൾക്കായി സൗജന്യ വായ്പാ പദ്ധതിയും...  (3 hours ago)

സാമ്പത്തിക നഷ്ടം, ജലഭയം: (ജൂലൈ 22 സമ്പൂർണ്ണ രാശിഫലം)  (3 hours ago)

ഓണക്കാലത്തെ യാത്രാതിരക്ക് മുൻകൂട്ടി കണ്ട് ബംഗളൂരു - എറണാകുളം റൂട്ടിൽ ഇന്ത്യൻ റെയിൽവേ സ്‌പെഷ്യൽ എക്‌സ്പ്രസ് ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു...  (4 hours ago)

പരീക്ഷ ക്രമക്കേടുകളിൽ ചര്‍ച്ച വേണമെന്ന് നേരത്തേ സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നുവെന്ന് രാഹുൽ...അനുകൂല നടപടിയുണ്ടായില്ല, പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം നടത്തി കേന്ദ്രസർക്കാരിനെ ഞെട്ടിച്ച്  (4 hours ago)

Malayali Vartha Recommends