Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നടി ശ്രീവിദ്യ ഓര്‍മ്മയായിട്ട് 11 വര്‍ഷം... ശ്രീവിദ്യയുടെ ഓര്‍മ്മകളില്‍ സിനിമാ ലോകം, അവസാനനാളുകള്‍ ഈശ്വരപ്രാര്‍ത്ഥനയില്‍ മുഴുകിയ ശ്രീവിദ്യയെ ഇന്നും മലയാളം ആദരിക്കുന്നു

19 OCTOBER 2017 08:06 AM IST
മലയാളി വാര്‍ത്ത

നടി ശ്രീവിദ്യ ഓര്‍മ്മയായിട്ട് ഇന്നേക്ക് 11 വര്‍ഷം.അഭിനയജീവിതത്തില്‍ വേറിട്ട നടിയായിരുന്നു ശ്രീവിദ്യ. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ കൊണ്ട് മലയാളത്തിന്റെ പ്രിയനടിയായി ശ്രീവിദ്യ മാറുകയായിരുന്നു. നിഷ്‌കളങ്ക സ്‌നേഹത്തിന്റെ ഉറവയായിരുന്ന ശ്രീയുടെ ജീവിതത്തില്‍ വേണ്ട സമയത്ത് സ്‌നേഹവും പരിചരണവും നല്‍കാന്‍ ആരും ഉണ്ടായിരുന്നില്ല എന്നത് ദുഃഖകരമായ സത്യമാണ്. 

സിനിമ നല്കിയ ഊര്‍ജ്ജമാണ് അവരെ മുന്നോട്ട് നയിച്ചത്.വലിയ ഈശ്വരഭക്തയായ ശ്രീ ജീവിതത്തിന്റെ പാതിവഴിയില്‍ തിരിച്ചറിയപ്പെട്ട അസുഖത്തെ ഭയന്നു എന്നാല്‍ തന്റെ നിര്‍വ്യാജമായ ഭക്തികൊണ്ട് അസുഖത്തെ മറികടക്കാമെന്ന അടിയുറച്ച വിശ്വാസത്തോടെ ചികിത്സപോലും കുറച്ച് അവര്‍ സായിബാബയില്‍ അഭയം തേടി. 

കുഞ്ഞുനാള്‍ മുതല്‍ കൂട്ടുനടന്ന ദുരിതങ്ങള്‍ ഒടുവില്‍ അസുഖത്തിന്റെ കറുത്ത കുപ്പായമിട്ട് അവരെ കൂടുതല്‍ ദുരിതത്തിലാഴ്ത്തി. ബയോപ്‌സിയിലൂടെ മുടി കൊഴിഞ്ഞും കണ്ണുകളിലെ തിളക്കം നഷ്ടപ്പെട്ടും ആശുപത്രികിടക്കയില്‍ സന്ദര്‍ശകരെ ഒഴിവാക്കി അവര്‍ പ്രാര്‍ത്ഥനാനിരതയായി.

അവരുടെ ജീവിതത്തിലെ നനുത്ത ഓര്‍മ്മകള്‍ സമ്മാനിച്ച കമലഹാസന്‍ അവസാന നാളുകളില്‍ ശ്രീയെ സന്ദര്‍ശിക്കുകയുണ്ടായി, കമലിന്റെ ഭാര്യ ഗൗതമിയാണിതിനു മുന്‍കയ്യെടുത്തത്. പ്രശസ്ത സംവിധായകന്‍ ഭരതനുമായി നല്ല ഹൃദയബന്ധം സൂക്ഷിച്ചിരുന്നു ശ്രീവിദ്യ. 

അഭിനേത്രികളില്‍ സമകാലികയായ ലക്ഷ്മി ആയിരുന്നു നല്ല കൂട്ടുകാരി. ഇപ്പോഴത്തെ സിനിമാമന്ത്രി ഗണേഷ്‌കുമാറായിരുന്നു അവരുടെ അന്ത്യനാളുകളില്‍ എല്ലാവിധ സഹായങ്ങളുമായി കൂടെയുണ്ടായിരുന്നത്. രഞ്ജിത്തിന്റെ തിരക്കഥയിലെ നായികക്ക് ശ്രീയുടെ ജീവിതത്തിന്റെ ചില സാമ്യതകള്‍ ഉണ്ടായിരുന്നു. അവരോടുള്ള സ്‌നേഹവായ്പ് ചിത്രത്തില്‍ പ്രകടമാക്കുകയും ചെയ്തിരുന്നു.

ഇത്രയേറെ സിനിമകളില്‍ വേഷമിട്ട അവരെ അംഗീകാരങ്ങളുടെ വലിയ ആദരവുകളും തേടിയെത്തിയില്ലായെന്നത് ജീവിതത്തിലുടനീളം വളര്‍ന്ന ദുര്‍വിധിയെ കൂടുതല്‍ അടയാളപ്പെടുത്തുന്നതായി. പ്രതിസന്ധി കളോട് മല്ലടിച്ച് തളര്‍ന്നുപോയ ഈ കലാകാരി എക്കാലവും പ്രേക്ഷക ഹൃദയങ്ങളില്‍ കെടാവിളക്കായി എരിയുമെന്ന് ഉറപ്പാണ്. 

മലയാളചലച്ചിത്ര രംഗത്തെ ഒരു അഭിനേത്രിയായിരുന്നു ശ്രീവിദ്യ. മെലോഡ്രാമകളില്‍ മുഖരിതമായ മലയാള സിനിമയുടെ ചരിത്രത്തില്‍ ശ്രീവിദ്യ അഭിനയത്തികവുകൊണ്ടാണ് തന്റെ പേര് എഴുതിച്ചേര്‍ത്തത്. റൌഡി രാജമ്മ, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, പഞ്ചവടിപ്പാലം തുടങ്ങിയ ചിത്രങ്ങളിലൂടെ സിനിമയില്‍ പുതിയ ഒരു ഭാഷ രചിക്കുകയായിരുന്നു.

ചെറുപ്പം മുതല്‍ക്കേ സംഗീതത്തിന്റെയും നൃത്തത്തിന്റെയും ലോകത്തായിരുന്നു ശ്രീവിദ്യ വളര്‍ന്നത്. 13ആം വയസ്സില്‍ 'തിരുവുള്‍ ചൊല്‍വര്‍'! എന്ന തമിഴ് സിനിമയിലെ ചെറിയ ഒരു റോളിലൂടെയാണ് ശ്രീവിദ്യ വെള്ളിത്തിരയിലെത്തുന്നത്. 'അമ്പലപ്രാവ്' എന്ന ചിത്രത്തില്‍ ഒരു നൃത്തരംഗത്തില്‍ മാത്രം അഭിനയിച്ചിരുന്നു. മനോഹരമായ കണ്ണുകളുള്ള ഈ പെണ്‍കുട്ടി പെട്ടെന്നു ശ്രദ്ധിക്കപ്പെട്ടു.

1969ല്‍ എന്‍. ശങ്കരന്‍ നായര്‍ സംവിധാനം ചെയ്ത 'ചട്ടമ്പിക്കവല' എന്ന ചിത്രത്തില്‍ ആദ്യമായി സത്യന്റെ നായികയായി ശ്രീവിദ്യ മലയാള സിനിമയുടെ മുഖ്യധാരയിലെത്തി. കുസൃതിനിറഞ്ഞ നോട്ടവും നിഷ്‌കളങ്കമായ ചിരിയുമുള്ള ശ്രീവിദ്യ മലയാളിയുടെ മനസ്സില്‍ ഈ ഒരു ചിത്രത്തിലൂടെ നടന്നുകയറി. പ്രശസ്തപുണ്യപുരാണചിത്രമായ 'അംബ അംബിക അംബാലികയിലെ' വേഷവും ശ്രദ്ധേയമായി.

'സൊല്ലത്താന്‍ നിനക്കിറേന്‍', 'അപൂര്‍വരാഗങ്ങള്‍' എന്നീ ചിത്രങ്ങളിലൂടെ തമിഴകത്തും അവര്‍ വ്യക്തിമുദ്ര പതിപ്പിച്ചു. 'ചെണ്ട', 'ഉത്സവം', 'തീക്കനല്‍', 'ഇടവഴിയിലെ മിണ്ടാപ്പൂച്ച', 'വേനലില്‍ ഒരു മഴ', 'ആദാമിന്റെ വാരിയെല്ല്', 'എന്റെ സൂര്യപുത്രിക്ക്' എന്നിവ ശ്രദ്ധേയമായ ചിത്രങ്ങളില്‍ ചിലതാണ്. മലയാളം,കന്നട, തമിഴ്, ഹിന്ദി എന്നിവ ഉള്‍പ്പെടെ ആറോളം ഭാഷകളിലെ ചിത്രങ്ങളില്‍ ശ്രീവിദ്യ അഭിനയിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ അഭിനയിച്ചതു് മലയാളത്തിലാണു് പട്ടിക കാണുക .

അയലത്തെ സുന്ദരി' എന്ന ചിത്രത്തിലൂടെ ചലച്ചിത്രപിന്നണിഗായികയുമായി അവര്‍. പിന്നീടു് 'ഒരു പൈങ്കിളിക്കഥയിലെ' 'ആനകൊടുത്താലും കിളിയേ' എന്ന ചിത്രത്തില്‍ ശ്രീവിദ്യ പാടിയ ഗാനം അവിസ്മരണീയമാണ്. 'നക്ഷത്രത്താരാട്ട്' എന്ന ചിത്രത്തിലും അവര്‍ പിന്നണിഗായികയായി .

പിന്നീട് മിനി സ്‌ക്രീനിലേക്ക് ചേക്കേറിയ ശ്രീവിദ്യ സീരിയല്‍ രംഗത്തും സജീവമായിരുന്നു. 2004ലെ 'അവിചാരിതം' എന്ന പരമ്പരയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ടി വി അവാര്‍ഡ് ശ്രീവിദ്യക്കു ലഭിച്ചു.

മധുവിനോടൊത്ത് 'തീക്കനല്‍' എന്ന ചിത്രത്തില്‍ അഭിനയിക്കവേ ഇതിന്റെ നിര്‍മ്മാതാവായിരുന്ന ജോര്‍ജ്ജ് തോമസുമായി ശ്രീവിദ്യ പ്രണയത്തിലായി. 1979ല്‍ ഇവര്‍ വിവാഹിതരായി. ഒട്ടേറെ വിവാദങ്ങളുണ്ടാക്കിയ കുടുംബജീവിതം 1999 ഏപ്രിലില്‍ വിവാഹമോചനത്തില്‍ അവസാനിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈവിലങ്ങ് ഉപയോഗിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ പുറത്തിറക്കി പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ  (8 minutes ago)

തിരക്കേറിയ സമയങ്ങളില്‍ അധിക സര്‍വീസുമായി കൊച്ചി മെട്രോ...  (29 minutes ago)

കുംഭമേള വൈറല്‍ താരമായ പെണ്‍കുട്ടിക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി  (43 minutes ago)

നീറ്റ് പരീക്ഷ പൂർണമായും റദ്ദാക്കി മെഡിക്കൽ പ്രവേശനത്തിന്റെ നിയന്ത്രണം സംസ്ഥാനങ്ങൾക്ക് കൈമാറണമെന്ന് തമി​ഴക വെട്രി കഴകം  (1 hour ago)

​ആലപ്പുഴയിൽ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു  (1 hour ago)

സങ്കടക്കാഴ്ചയായി... സൗദിയിൽ ഉത്തർപ്രദേശ് സ്വദേശി കിടപ്പുമുറിയിൽ മരിച്ച നിലയിൽ  (1 hour ago)

നിതിൻരാജിന്‍റെ മരണത്തിൽ പോലീസ് അന്വേഷണത്തിലെ പോരായ്മ ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ നൽകിയ ഹർജി ഇന്ന് വീണ്ടും ഹൈക്കോടതി പരി​ഗണനയിൽ  (2 hours ago)

ഓണക്കാല പൊതുവിപണിയിലെ ക്രമക്കേടുകൾ തടയാൻ ഭക്ഷ്യ,ലീഗൽ മെട്രോളജി വകുപ്പുകൾ കർശന പരിശോധന നടത്തുമെന്ന് ഭക്ഷ്യമന്ത്രി  (2 hours ago)

ശബരിമലയിൽ അഷ്ടാഭിഷേകം അടക്കമുള്ള പൂജകൾക്കും വഴിപാടുകൾക്കും ഇനി സെൻട്രൽ സ്റ്റോർ വഴി മാത്രമാകും സാധനങ്ങൾ വാങ്ങി സംഭരിക്കുകയെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് ഹൈക്കോടതിയിൽ...  (2 hours ago)

പ്രീമിയം എ.സി ബസുകൾ 'വെറ്റ് ലീസ്' അടിസ്ഥാനത്തിൽ വാടകയ്ക്ക് എടുക്കാൻ ടെൻ‌ഡർ ക്ഷണിച്ച് കെ.എസ്.ആർ.ടി.സി  (2 hours ago)

കടുത്ത സാമ്പത്തിക ബാധ്യതയെത്തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ നാലാമത്തെയാളും മരിച്ചു... സംസ്‌കാരം പിന്നീട്  (3 hours ago)

സംസ്ഥാന സർക്കാരിൻറെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ കെ.എസ്.ആർ.ടി.സി ബസുകളിലെ സൗജന്യ യാത്രക്ക് പുറമേ വനിതകൾക്കായി സൗജന്യ വായ്പാ പദ്ധതിയും...  (3 hours ago)

സാമ്പത്തിക നഷ്ടം, ജലഭയം: (ജൂലൈ 22 സമ്പൂർണ്ണ രാശിഫലം)  (3 hours ago)

ഓണക്കാലത്തെ യാത്രാതിരക്ക് മുൻകൂട്ടി കണ്ട് ബംഗളൂരു - എറണാകുളം റൂട്ടിൽ ഇന്ത്യൻ റെയിൽവേ സ്‌പെഷ്യൽ എക്‌സ്പ്രസ് ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു...  (4 hours ago)

പരീക്ഷ ക്രമക്കേടുകളിൽ ചര്‍ച്ച വേണമെന്ന് നേരത്തേ സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നുവെന്ന് രാഹുൽ...അനുകൂല നടപടിയുണ്ടായില്ല, പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം നടത്തി കേന്ദ്രസർക്കാരിനെ ഞെട്ടിച്ച്  (4 hours ago)

Malayali Vartha Recommends