Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തനിയാവര്‍ത്തനം ചിത്രം ഓര്‍മ്മയുണ്ടോ... മമ്മൂട്ടിയുടെ ഹിറ്റ് ചിത്രമായിരുന്ന തനിയാവര്‍ത്തനത്തിന്റെ നിര്‍മ്മാതാവ് ദോശമാവ് വിറ്റ് കഴിയുന്നു

20 OCTOBER 2017 08:16 AM IST
മലയാളി വാര്‍ത്ത

തനിയാവര്‍ത്തനം എന്ന ഹിറ്റ് ചിത്രം ഓര്‍ക്കുന്നുണ്ടോ. സിബി മലയില്‍ ചിത്രമായ തനിയാവര്‍ത്തനത്തെ മലയാളികള്‍ നെഞ്ചോട് ചേര്‍ത്തുപിടിച്ചു. നൂറുദിവസം നിറഞ്ഞോടിയ ചിത്രമാണ് തനിയാവര്‍ത്തനം. എന്നാല്‍ ഈ ചിത്രത്തിന്റെ നിര്‍മാതാവ് നന്ദകുമാറിനെ ആരും മറക്കില്ല.വന്‍വിജയമായ ഹിറ്റ് ചിത്രത്തിന്റെ നിര്‍മ്മാതാവ് ദോശമാവ് വിറ്റ് കഴിയുന്നു എന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വാസിക്കുമോ.

അതേ, മെഗാസ്റ്റാര്‍ മമ്മൂട്ടിയുള്‍പ്പെടെയുള്ള നായകന്‍മാരുടെ ഹിറ്റ് ചിത്രങ്ങള്‍ക്ക് പണം മുടക്കിയ നന്ദകുമാര്‍ എന്ന നിര്‍മ്മാതാവ് ദോശമാവ് വിറ്റ് കഴിയുകയാണ് ഇപ്പോള്‍. മുപ്പത് വര്‍ഷം മുമ്പ് തിയേറ്ററുകളില്‍ നിറഞ്ഞാടിയ മമ്മൂട്ടി ചിത്രം തനിയാവര്‍ത്തനം സിനിമാ പ്രേമികള്‍ക്ക് ഇന്നും മധുരമുള്ള ഓര്‍മകളാണ്. പഴയകാല കുടുംബ ചിത്രങ്ങളില്‍ ഒട്ടും പിന്നിലല്ല ഈ സിബി മലയില്‍ സിനിമ. സംവിധായകന്‍ സിബിമലയില്‍, തിരക്കഥാകൃത്ത് ലോഹിതദാസ്, നടന്‍ മമ്മൂട്ടി എന്നിവര്‍ക്കെല്ലാം വളര്‍ച്ചയുടെ പടവുകള്‍ തീര്‍ത്തു തനിയാവര്‍ത്തനം. 

നിര്‍മാതാവ് നന്ദകുമാറിന് കാലം ബാക്കിവച്ചത് മറ്റൊരു ജീവിതമാണ്. ഇപ്പോഴും പഴയ തനിയാവര്‍ത്തനത്തിന്റെ പേരില്‍ അദ്ദേഹത്തെ പലരും പരിചയപ്പെടുന്നു. തനിയാവര്‍ത്തനത്തിന്റെ നിര്‍മാതാവല്ലേ എന്ന ചോദ്യം കേള്‍ക്കുമ്പോള്‍ സ്‌ന്തോഷം തോന്നുന്നുവെന്നും നന്ദകുമാര്‍ പറഞ്ഞു. ആറ് സിനിമകളില്‍ ഒടുവിലെത്തേതാണ് കരീബിയന്‍സ്. അത് വേണ്ടില്ലായിരുന്നുവെന്ന് നന്ദകുമാറിന് തന്നെ തോന്നി. 

അക്കാര്യം അദ്ദേഹം തുറന്നു പറയുകയും ചെയ്തു. ഒട്ടേറെ ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ട് നന്ദകുമാര്‍. തനിയാവര്‍ത്തനം, മുദ്ര, സൂര്യമാനസം, യാദവം, കരീബിയന്‍സ്. ആദ്യത്തേതെല്ലാം ഒന്നിനൊന്ന് മെച്ചമായിരുന്നു. ഒടുവില്‍ അടിത്തറയിളകാന്‍ തുടങ്ങി. 1997ല്‍ നിര്‍മിച്ച ചിത്രം മുതലാണ് നന്ദകുമാറിന് തിരിച്ചടി തുടങ്ങിയത്. പിടിച്ചുനില്‍ക്കാന്‍ മറ്റുമാര്‍ഗങ്ങള്‍ ഇല്ലാതായതോടെ പുതിയ മേഖല തേടി. അങ്ങനെയാണ് ദോശമാവ് കുഴക്കാന്‍ തുടങ്ങിയത്.

ഇന്ന് ദേവി ഫുഡ് പ്രൊഡക്ട്‌സ് ആണ് നന്ദകുമാറിന്റെ നിര്‍മാണ കമ്പനി. ദോശമാവ് കുഴച്ചു പാക്ക് ചെയ്ത് കടകളില്‍ കൊണ്ടുവില്‍ക്കും. പ്രത്യേക പരസ്യങ്ങളൊന്നുമില്ല. കടക്കാര്‍ പറഞ്ഞുള്ള പരസ്യം മാത്രം. വലിയ കുഴപ്പമില്ലാതെ ജീവിച്ചുപോകുന്നുവെന്ന് നന്ദകുമാര്‍ പറയുന്നു. പണ്ട് കാലത്ത് നിര്‍മ്മാതാവായിരുന്നു എന്നും പറഞ്ഞ് ഒതുങ്ങി കൂടിയിരിക്കാന്‍ പറ്റില്ലല്ലോയെന്നും അദ്ദേഹം പറഞ്ഞു.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈവിലങ്ങ് ഉപയോഗിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ പുറത്തിറക്കി പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ  (7 minutes ago)

തിരക്കേറിയ സമയങ്ങളില്‍ അധിക സര്‍വീസുമായി കൊച്ചി മെട്രോ...  (28 minutes ago)

കുംഭമേള വൈറല്‍ താരമായ പെണ്‍കുട്ടിക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി  (42 minutes ago)

നീറ്റ് പരീക്ഷ പൂർണമായും റദ്ദാക്കി മെഡിക്കൽ പ്രവേശനത്തിന്റെ നിയന്ത്രണം സംസ്ഥാനങ്ങൾക്ക് കൈമാറണമെന്ന് തമി​ഴക വെട്രി കഴകം  (1 hour ago)

​ആലപ്പുഴയിൽ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു  (1 hour ago)

സങ്കടക്കാഴ്ചയായി... സൗദിയിൽ ഉത്തർപ്രദേശ് സ്വദേശി കിടപ്പുമുറിയിൽ മരിച്ച നിലയിൽ  (1 hour ago)

നിതിൻരാജിന്‍റെ മരണത്തിൽ പോലീസ് അന്വേഷണത്തിലെ പോരായ്മ ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ നൽകിയ ഹർജി ഇന്ന് വീണ്ടും ഹൈക്കോടതി പരി​ഗണനയിൽ  (2 hours ago)

ഓണക്കാല പൊതുവിപണിയിലെ ക്രമക്കേടുകൾ തടയാൻ ഭക്ഷ്യ,ലീഗൽ മെട്രോളജി വകുപ്പുകൾ കർശന പരിശോധന നടത്തുമെന്ന് ഭക്ഷ്യമന്ത്രി  (2 hours ago)

ശബരിമലയിൽ അഷ്ടാഭിഷേകം അടക്കമുള്ള പൂജകൾക്കും വഴിപാടുകൾക്കും ഇനി സെൻട്രൽ സ്റ്റോർ വഴി മാത്രമാകും സാധനങ്ങൾ വാങ്ങി സംഭരിക്കുകയെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് ഹൈക്കോടതിയിൽ...  (2 hours ago)

പ്രീമിയം എ.സി ബസുകൾ 'വെറ്റ് ലീസ്' അടിസ്ഥാനത്തിൽ വാടകയ്ക്ക് എടുക്കാൻ ടെൻ‌ഡർ ക്ഷണിച്ച് കെ.എസ്.ആർ.ടി.സി  (2 hours ago)

കടുത്ത സാമ്പത്തിക ബാധ്യതയെത്തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ നാലാമത്തെയാളും മരിച്ചു... സംസ്‌കാരം പിന്നീട്  (3 hours ago)

സംസ്ഥാന സർക്കാരിൻറെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ കെ.എസ്.ആർ.ടി.സി ബസുകളിലെ സൗജന്യ യാത്രക്ക് പുറമേ വനിതകൾക്കായി സൗജന്യ വായ്പാ പദ്ധതിയും...  (3 hours ago)

സാമ്പത്തിക നഷ്ടം, ജലഭയം: (ജൂലൈ 22 സമ്പൂർണ്ണ രാശിഫലം)  (3 hours ago)

ഓണക്കാലത്തെ യാത്രാതിരക്ക് മുൻകൂട്ടി കണ്ട് ബംഗളൂരു - എറണാകുളം റൂട്ടിൽ ഇന്ത്യൻ റെയിൽവേ സ്‌പെഷ്യൽ എക്‌സ്പ്രസ് ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു...  (4 hours ago)

പരീക്ഷ ക്രമക്കേടുകളിൽ ചര്‍ച്ച വേണമെന്ന് നേരത്തേ സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നുവെന്ന് രാഹുൽ...അനുകൂല നടപടിയുണ്ടായില്ല, പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം നടത്തി കേന്ദ്രസർക്കാരിനെ ഞെട്ടിച്ച്  (4 hours ago)

Malayali Vartha Recommends