ബാല നീ വലിയൊരു കെണിയിലൂടെയാണ് പോയ്ക്കൊണ്ടിരിക്കുന്നത്... നീ നല്ല അഭിനേതാവാണ് ശ്രദ്ധിക്കണം; എന്റെ ജീവിതത്തില്‍ വലിയൊരു പ്രശ്നം വന്നപ്പോള്‍ സഹായിച്ചത് പൃഥ്വിയാണ്...
സോഷ്യല്‍ മീഡിയയിലൂടെ മികച്ച പിന്തുണയാണ് പൃഥ്വിരാജിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഉള്ള കാര്യങ്ങള്‍ അതേ പോലെ തന്നെ വെട്ടിത്തുറന്ന് പറയുന്നതിനാല്ത്തന്നെയാണ് പലപ്പോഴും താരത്തെ അഹങ്കാരിയാക്കി മുദ്ര കുത്തുന്നത്. പൃഥ്വിരാജിന് അഹങ്കാരമാണെന്നും ജാഡയാണെന്നുമൊക്കെ പറയുന്നവര്‍ക്ക് മറുപടിയുമായി നടന് ബാല.
തന്റെ ജീവിതത്തില്‍ വലിയൊരു പ്രശ്നം വന്നപ്പോള്‍ സഹായിച്ചത് പൃഥ്വിയാണെന്നും ബാല പറയുന്നു. ഒരുപാട് പേര് പൃഥ്വിയ്ക്ക് ജാഡയാണെന്നും അഹങ്കാരിയാണെന്നുമെല്ലാം പറയുന്നത് കേട്ടിട്ടുണ്ട്. എന്നാല്‍ അവന് വളരെ സത്യസന്ധനാണ്. നല്ല മനുഷ്യനും. എന്റെ ജീവിതത്തില്‍ വലിയൊരു പ്രശ്നം വന്നപ്പോള്‍ ഒപ്പം നിന്നത് അവനാണ്.
ബാല നീ വലിയൊരു കെണിയിലൂടെയാണ് പോയ്ക്കൊണ്ടിരിക്കുന്നത്. നീ നല്ല അഭിനേതാവാണ് ശ്രദ്ധിക്കണം എന്നു എന്നോട് പറഞ്ഞു. പിന്നീട് മൂന്നു വര്‍ഷം കഴിഞ്ഞപ്പോള്‍ അതുപോലെയൊക്കെ സംഭവിച്ചു. ഞാന്‍ കഷ്ടപ്പെട്ടപ്പോള് എന്റെ കൂടെ നിന്ന നന്‍പനാണ് പൃഥ്വിയെന്നും ബാല പറഞ്ഞു. സിനിമയിലായാലും ജീവിതത്തിലായാലും തന്റെ നിലപാടുകള്‍ കൃത്യമായി വ്യക്തമാക്കിയാണ് താരം മുന്നേറുന്നത്.
https://www.facebook.com/Malayalivartha