ആരാധകർ ആഗ്രഹിച്ചത് സംഭവിക്കുന്നു... പ്രണവും കല്യാണിയും ഒരുമിക്കുന്നു...
ഇരുവരും ഒരുമിച്ചെത്തുന്ന സിനിമകള്‍ക്കായി മലയാളികള്‍ എന്നും ഉറ്റുനോക്കാറുണ്ട്. നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം ഇരുവരും വീണ്ടും ഒരുമിച്ചെത്തുകയാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹമെന്ന ചിത്രത്തിലൂടെ.
പ്രണവിന്റെ നായികയായാണ് കല്യാണി എത്തുന്നത്. അപ്പുവിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് നേരത്തെ കല്യാണി വ്യക്തമാക്കിയിരുന്നു. നിലവില്‍ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ചിത്രീകരണത്തിരക്കിലാണ് പ്രണവ്. 2017ല്‍ ഹലോ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് കല്യാണി അഭിനയ രംഗത്തേക്ക് കടന്നുവന്നത്.
നവംബറില്‍ ചിത്രീകരണം ആരംഭിക്കുന്ന മരയ്ക്കാറില്‍ മോഹന്‍ലാലിന്റെ നായികയാകുന്നത് ലേഡീ സൂപ്പര്‍ സ്റ്റാര്‍ മഞ്ജുവാര്യരാണ്. തമിഴ് സൂപ്പര്‍ താരം അര്ജുന്, ബോളിവുഡ് നടന് സുനില്‍ ഷെട്ടി, കീര്‍ത്തി സുരേഷ് എന്നിവരും പ്രധാന കഥപാത്രങ്ങളായി എത്തും.
https://www.facebook.com/Malayalivartha