Widgets Magazine
19
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പേളിയുടെ പെരുമാറ്റം എന്നെ പലപ്പോഴും മാനസികമായി തളർത്തുന്നു... അച്ഛനെപ്പോലെ സംരക്ഷിച്ച സുരേഷിനോട് തട്ടിക്കയറി പേളി; കാര്യത്തോടടുത്തപ്പോൾ കളി മാറുന്നു... ബിഗ്‌ബോസ് വീട്ടിൽ കട്ടകലിപ്പിൽ സുരേഷും പേളിയും

27 SEPTEMBER 2018 10:20 AM IST
മലയാളി വാര്‍ത്ത

ഏഴ് മത്സരാർത്ഥികളുമായാണ് ബിഗ്‌ബോസ് ചാനൽ ഷോ പുരോഗമിക്കുന്നത്. ഇനി നാല് ദിവസം മാത്രമാണ് ഷോ ഉള്ളത്. അതിനിടയിൽ പലരുടെയും സ്വഭാവം മാറുകയാണ്. ബിഗ്‌ബോസ് വീട്ടിലെ എല്ലാ മത്സരാർത്ഥികളെയും ചൊടിപ്പിച്ച വിഷയമായിരുന്നു പേളി സുരേഷ് ബന്ധം. വീട്ടിൽ എന്ത് വിഷയമുണ്ടായാലും സുരേഷ് പേളിയെ സരംക്ഷിച്ച് നിർത്തുമായിരുന്നു. ഒരു അച്ഛന്റെ സ്ഥാനത്തായിരുന്നു താനെന്നാണ് സുരേഷും പേളിയും പറയുമായിരുന്നു.

എന്നാല്‍ തുടക്കത്തില്‍ ഉണ്ടായിരുന്ന ഇവരുടെ സൗഹൃദം ഷോയുടെ ഒടുക്കത്തില്‍ ശത്രുതയിലേക്ക് വഴിമാറുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. ആദ്യം പൊറൊട്ടയെ ചൊല്ലിയാണ് വഴക്കിട്ടതെങ്കില്‍ ഇന്നലെ മട്ടണ്‍ കറിയെ ചൊല്ലിയായിരുന്നു വഴക്ക്. ഇന്നലെ ബിഗ്ബോസ് ഹൗസില്‍ മട്ടണ്‍ കറിയാണ് ഉണ്ടാക്കിയത്. എന്നാല്‍ തനിക്ക് മട്ടണ്‍ വേണ്ടെന്ന് സുരേഷ് പറഞ്ഞപ്പോള്‍ കഴിച്ചേ പറ്റു എന്നായിരുന്നു പേളിയുടെ നിലപാട്. മട്ടന്‍ കറിയാണ് ഇന്ന് ഉണ്ടാക്കിയതെന്നും തനിക്ക് മട്ടന്‍ വേണ്ടെന്നായിരുന്നു സുരേഷ് പറഞ്ഞത്.

തുടര്‍ന്ന് മട്ടന്‍ ഉണ്ടാക്കിയതിനെ ചൊല്ലിയുള്ള ദേഷ്യമാണ് സുരേഷേട്ടന്‍ ഇപ്പോഴും തന്നോട് കാണിക്കുന്നതെന്ന് പേളിയും പറഞ്ഞു. ശ്രീനിഷും ഷിയാസും പേളിയ്ക്കൊപ്പം ഉണ്ടായിരുന്നു. എല്ലാവര്‍ക്കുമായി മട്ടന്‍ ശരിയാക്കുമ്പോള്‍ സുരേഷേട്ടന് മാത്രം ചെമ്മീന്‍ മതിയെന്ന് പറഞ്ഞതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് പേളി കൂട്ടിച്ചേര്‍ത്തു. അതേസമയം പേളി സംസാരിക്കാന്‍ വരുന്നത് ഇഷ്ടമല്ലെന്ന് തന്നോട് സുരേഷ് പറഞ്ഞതായി ഷിയാസ് വെളിപ്പെടുത്തി. എന്നാല്‍ ഇനി അടുക്കളയിലേക്ക് കയറില്ലെന്ന തീരുമാനവും പേളി എടുത്തു. പേളിയുമായിട്ടുള്ള തര്‍ക്കത്തെ കുറിച്ച് സംസാരിക്കാന്‍ എത്തിയവരോട് പേളിയുടെ പെരുമാറ്റം എനിക്ക് പലപ്പോഴും വിഷമമാവുന്നെന്നാണ് സുരേഷ് പ്രതികരിച്ചത്.

താന്‍ എപ്പോഴും മട്ടന്‍ കറി കഴിക്കുന്ന ആളല്ലെന്നും അങ്ങനെയുള്ള തന്നോട് ആ ഭക്ഷണം കഴിക്കണമെന്ന് നിര്‍ബന്ധിച്ചത് ഇഷ്ടപ്പെട്ടില്ലെന്നും സുരേഷ് പറഞ്ഞു. ഇനി കുറച്ച് ദിവസം കൂടിയല്ലേ ഉള്ളുവെന്നും അതിനാല്‍ വഴക്ക് വേണ്ടെന്നും പറഞ്ഞാണ് തുടര്‍ന്ന് അതിഥി സുരേഷിനെ ആശ്വപ്പിച്ചത്. ഇവരുടെ സൗഹൃദത്തെയും പിന്നീടുണ്ടായ പിണക്കത്തെയും ട്രോളി സോഷ്യല്‍ മീഡിയ രംഗത്തുണ്ട്. എന്തായാലും മത്സരം കൊടുക്കുമ്പോൾ പലരുടെയും തനി നിറം പുറത്താകുന്നു എന്നാണ് പലരും പറയുന്നത്. ഇനി മത്സരം നാല് ദിവസം മാത്രമാണ് ഉള്ളത് അപ്പോൾ അറിയാം ആരുടെയൊക്കെ കളികൾ എങ്ങനെയൊക്കെ വിജയിക്കുമെന്ന് കണ്ടിരുന്നു കാണാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അക്ഷയ തൃതീയ ദിനം ആഘോഷമാക്കാനൊരുങ്ങി ഗുരുവായൂര്‍ ക്ഷേത്രവും...  (5 minutes ago)

സംസ്ഥാനത്ത് ഈ മാസം അവസാന വാരത്തോടെ വേനൽ മഴ ശക്തമായേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം  (13 minutes ago)

സമ്പദ്സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമായ അക്ഷയ തൃതീയ ആഘോഷം ഇന്ന്  (19 minutes ago)

മധ്യവയസ്‌കയെ വീട്ടുവളപ്പിലെ കിണറില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി...  (29 minutes ago)

സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് ... ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളിൽ മുന്നറിയിപ്പ്.... . പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം, ഏപ്രിൽ അവസാന വാരത്  (44 minutes ago)

വിദേശയാത്രയും സ്ഥാനക്കയറ്റവും; കുംഭം രാശിക്കാർക്ക് ഭാഗ്യവാരം.  (58 minutes ago)

ദുബായിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു...  (1 hour ago)

ദമ്പതികൾ തമ്മിൽ കലഹമോ? കുടുംബത്തിൽ സമാധാനം നിലനിർത്താൻ ഈ രാശിക്കാർ ശ്രദ്ധിക്കുക.  (1 hour ago)

ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ വിജയം നേടി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്....  (1 hour ago)

ധാരാളം വെള്ളം കുടിക്കണം; കുടിക്കുന്നത് ശുദ്ധമായ വെള്ളമെന്ന് ഉറപ്പ് വരുത്തണം  (1 hour ago)

ബിൽ പാസ്സാക്കാൻ കഴിയാത്തതിൽ രാജ്യത്തെ അമ്മമാരോടും സഹോദരിമാരോടും മാപ്പു ചോദിക്കുന്നു.... വനിതകളുടെ സ്വപ്നങ്ങൾ പ്രതിപക്ഷം തകർത്തെറിഞ്ഞു... വനിതാ സംവരണത്തിനായുള്ള ഭരണഘടനാഭേദ​ഗതി ബിൽ പാസ്സാകാൻ തടസ്സം നിന്  (1 hour ago)

കെ എസ് യു നേതാവിനെതിരെ ലൈംഗികാതിക്രമ കേസ്  (7 hours ago)

യുക്രെയ്ന്‍ തലസ്ഥാനത്ത് നടന്ന വെടിവയ്പ്പില്‍ അഞ്ചു പേര്‍ അക്രമി കൊല്ലപ്പെട്ടു  (7 hours ago)

വയനാട് ദുരിത ബാധിതര്‍ക്കായി സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കുന്ന ടൗണ്‍ഷിപ്പിലെ വീട് സന്ദര്‍ശിച്ച് മന്ത്രി കെ.രാജന്‍  (7 hours ago)

'പ്രേമലു 2' ഉപേക്ഷിച്ചതിനെ പറ്റി പ്രതികരിച്ച് ദിലീഷ് പോത്തന്‍  (8 hours ago)

Malayali Vartha Recommends