ഇത് നടിയുടെ ഇരട്ടത്താപ്പാണെന്ന് അണിയറ പ്രവർത്തകർ... ദിലീപിന്റെ പുതിയ ചിത്രത്തില്‍ ഐറ്റം ഡാന്‍സില്‍ അഭിനയിക്കാന്‍ തയ്യാറായ നടിയാണ് ഇപ്പോള്‍ അദ്ദേഹത്തിനെതിരെ സംസാരിക്കുന്നത്... റായ് ലക്ഷ്മിയ്ക്കെതിരെ തുറന്നടിച്ച് ദിലീപ് ആരാധകർ

കഴിഞ്ഞ ദിവസമാണ് കാവ്യാ ദിലീപ് താര ദമ്പതികൾക്ക് പെൺകുഞ്ഞ് പിറന്നത്. ദിലീപ് തന്നെ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തിയതിനെ കുറിച്ച് പറഞ്ഞിരിക്കുന്നത്. മീനാക്ഷിക്ക് ഒരു കുഞ്ഞനിയത്തി പിറന്നതായാണ് അറിയിച്ചിരിക്കുന്നത്. അതിന് പിന്നാലെയാണ് കുഞ്ഞുപിറന്ന സന്തോഷത്തിൽ നടന്‍ ദിലീപിനും കാവ്യ മാധവനും ആശംസകള്‍ നേര്‍ന്ന മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ ആഞ്ഞടിച്ച് നടിമാര്‍ രംഗത്തെത്തിയത്. തമിഴ് സിനിമാ മാധ്യമപ്രവര്‍ത്തക ശ്രീദേവി ശ്രീധര്‍ അഭിനന്ദനമറിയിച്ചുകൊണ്ട് എഴുതിയ ട്വീറ്റിന് താഴെയാണ് വിമര്‍ശനവുമായി തെന്നിന്ത്യന്‍ നടിമാരായ റായ് ലക്ഷ്മി, തപ്‌സി പന്നു, ശ്രീയ സരണ്‍, ലക്ഷ്മി മഞ്ജു, രാകുല്‍ പ്രീത് എന്നിവരാണ് രംഗത്തെത്തിയത്. ഒരു നടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതിന്റെ ക്രിമിനല്‍ റെക്കോര്‍ഡുള്ള വ്യക്തിയുടെ ചിത്രമാണ് ഇവര്‍ പോസ്റ്റ് ചെയ്തത്.
മലയാളം സിനിമയിലെ സ്ത്രീകള്‍ ഇയാള്‍ക്കൊപ്പം അഭിനയിക്കാന്‍ പോലും സമ്മതിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് ഇതുപോലൊരു ട്വീറ്റ്. അതൊരു നാണക്കേട് തന്നെയാണെന്ന് ലക്ഷ്മി മാന്‍ചു കുറിച്ചു. കുഞ്ഞ് ജനിച്ചതിലുള്ള എന്റെ സന്തോഷം നിങ്ങളുടെ സുഹൃത്തിനെ അറിയിക്കൂ. താന്‍ ചെയ്തതുപോലെ ഇനി ഒരു പുരുഷനും മറ്റൊരു സ്ത്രീയോട് ചെയ്യാന്‍ അനുവദിക്കില്ല എന്ന് തന്റെ മകളോട് അയാള്‍ സത്യം ചെയ്യണമെന്നും തപ്‌സി കുറിച്ചു. പിന്നാലെ ലക്ഷ്മിയേയും തപസ്ിയേയും പിന്തുണച്ച് റായ് ലക്ഷ്മി രംഗത്തെത്തുകയായിരുന്നു. ഒരിക്കലും സ്വീകാര്യമല്ലാത്ത കാര്യമാണിതെന്നും കൂട്ടിച്ചേര്‍ത്തു. അതേസമയം ദിലീപിന്റെ പുതിയ ചിത്രത്തില്‍ ഐറ്റം ഡാന്‍സില്‍ അഭിനയിക്കാന്‍ തയ്യാറായ നടിയാണ് ഇപ്പോള്‍ അദ്ദേഹത്തിനെതിരെ സംസാരിക്കുന്നതെന്നും ഇത് നടിയുടെ ഇരട്ടത്താപ്പാണെന്നും അണിയറപ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
ദിലീപിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഐറ്റം ഡാന്‍സ് ചെയ്യുന്നതിനായി റായി ലക്ഷ്മിയെ പരിഗണിച്ചിരുന്നു. എന്നാല്‍ മൂന്ന് ദിവസത്തേക്ക് പത്തുലക്ഷം രൂപയാണ് നടി പ്രതിഫലമായി ചോദിച്ചത്. എന്നാല്‍ ഇത്രയും ഉയര്‍ന്ന തുക പ്രതിഫലമായി നല്‍കാന്‍ അണിയറപ്രവര്‍ത്തകര്‍ തയാറായില്ല. നടിയാകട്ടെ അതേ പ്രതിഫലത്തില്‍ തന്നെ ഉറച്ചുനില്‍ക്കുകയായിരുന്നു. ഓഫറിനു വേണ്ടി റായി ലക്ഷ്മി നിരന്തരം അണിയറപ്രവര്‍ത്തകരെ വിളിച്ചുകൊണ്ടിരുന്നുവെന്നും ഇവര്‍ പറയുന്നു. മലയാളത്തിലെ നായികമാര്‍ക്കുപോലും ഇത്രയധികം പ്രതിഫലം കൊടുക്കാത്ത സാഹചര്യത്തില്‍ ഇവര്‍ റായി ലക്ഷ്മിയെ ഒഴിവാക്കുകയായിരുന്നു. തുടര്‍ന്ന് നേഹ അയ്യരെയാണ് പകരം പരിഗണിച്ചത്.
https://www.facebook.com/Malayalivartha