Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

ആദ്യ മലയാള ചിത്രത്തിലെ അനുഭവം... അതീവ ഭയത്തോടെ വിദ്യാബാലന്‍

25 OCTOBER 2018 10:57 PM IST
മലയാളി വാര്‍ത്ത

വിദ്യാബാലന്‍ മലയാളത്തില്‍ എത്തിയ ചിത്രമായിരുന്നു ഉറുമി. സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത് 2010ല്‍ പുറത്തിറങ്ങിയ ഉറുമിയില്‍ വിദ്യ ഒരു ഐറ്റം ഡാന്‍സ് ആണ് അവതരിപ്പിച്ചിരുന്നത്. പൃഥ്വിരാജ്, പ്രഭു ദേവ, ജെനീലിയ ഡിസൂസ, നിത്യാ മേനോന്‍, ആര്യ, ജഗതി ശ്രീകുമാര്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ ഈ സിനിമയിലെ ഐറ്റം ഗാനരംഗത്തില്‍ വിദ്യയ്‌ക്കൊപ്പം എത്തിയത് പൃഥ്വിരാജും പ്രഭു ദേവയുമായിരുന്നു. എന്നാല്‍ ചിത്രം പ്രദര്‍ശനത്തിനു എത്തി എട്ടു വര്‍ഷങ്ങള്‍പിന്നിടുമ്‌ബോള്‍ ആ ചിത്രത്തെക്കുറിച്ച് തുറന്നു പറയുകയാണ് താരം. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വിദ്യ തുറന്നു പറച്ചില്‍ നടത്തിയിരിക്കുന്നത്. ഉറുമിയിലെ ഗാനരംഗത്തിന്റെ വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്.

നൃത്തം ചെയ്യാന്‍ തന്നെ തനിക്കു ഭയമാണ് എന്നിരിക്കെ നൃത്തത്തില്‍ പ്രഗത്ഭനായ പ്രഭു ദേവയെപ്പോലെ ഒരാളുടെ മുന്നില്‍ വല്ലാത്ത പേടിയായിരുന്നു എന്നും ചിത്രീകരണത്തിന്റെ ആദ്യാവസാനം താന്‍ 'നെര്‍വസ്' ആയിപ്പോയി എന്നുമാണ് വിദ്യ പറഞ്ഞിരിക്കുന്നത്. '2010ല്‍ സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത 'ഉറുമി' എന്ന ചിത്രത്തില്‍ 'ചലനം ചലനം' എന്ന ഗാനരംഗത്തില്‍ ഞാന്‍ ഒരു സ്‌പെഷ്യല്‍ അപ്പിയറന്‍സ് ചെയ്തിരുന്നു. (മുംബൈയ്ക്കടുത്ത്) മാല്‍ഷജ് ഘാട്ടില്‍ അതും കനത്ത മഴയത്തായിരുന്നു ചിത്രീകരണം. മുഴുവന്‍ ചളിയുമായിരുന്നു. ചിത്രീകരണ സമയത്ത് മുഴുവന്‍ ഞാന്‍ അനുഭവിച്ച പേടിയും 'നെര്‍വസ്‌നെസും' ആണ് അതിനെക്കുറിച്ച് ഓര്‍ക്കുമ്‌ബോള്‍ ഓര്‍ വരുന്നത്.

എന്റെ നൃത്തത്തെ കുറിച്ച് എനിക്ക് തന്നെ വലിയ മതിപ്പില്ലാതെയിരിക്കുന്ന സാഹചര്യത്തില്‍ പ്രഭുദേവയുടെ മുന്നില്‍ നൃത്തം ചെയ്യേണ്ടി വരുന്നതിനെക്കുറിച്ച് ടെന്‍ഷന്‍ ആയിരുന്നു. അത് മാത്രമല്ല, നൃത്തം ചെയ്യാനും ഞാന്‍ നൃത്തം ചെയ്തത് കാണാനും എനിക്ക് തന്നെ ഇഷ്ടമല്ല.

പക്ഷേ ഇന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഈ ഗാനം കണ്ടപ്പോള്‍ എനിക്ക് എന്നെത്തന്നെ മറ്റൊരു വീക്ഷണകോണിലൂടെ കാണാന്‍ ആവുന്നുണ്ട്. ഇന്നത്തെ എന്നെക്കുറിച്ച് എനിക്ക് നല്ല അഭിപ്രായം ഉണ്ടാകാന്‍ അടുത്ത എട്ടു വര്‍ഷം കാത്തിരിക്കണോ എന്ന്. വേണ്ട എന്നാണ് ഉത്തരം. എന്നെ ഞാനായിത്തന്നെ സ്‌നേഹിക്കാന്‍, സ്വീകരിക്കാന്‍ ഞാന്‍ ഇന്ന്, ഇപ്പോള്‍, ഈ നിമിഷം തന്നെ തയ്യാറാണ്' വിദ്യാ ബാലന്‍ കുറിക്കുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (8 minutes ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (2 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (2 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (2 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (2 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (2 hours ago)

Maharashtra ഒരു കുടുംബത്തിലെ മൂന്ന് ജീവനുകൾ പൊലിഞ്ഞു  (2 hours ago)

VEENA VIJAYN ഇതുവരെ പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രം  (2 hours ago)

Karuvatta-murder കേസ് അട്ടിമറിക്കാൻ നീക്കം  (2 hours ago)

മനോരമയ്ക്കുമെതിരെ തുറന്നടിച്ച് പിണറായി വിജയന്‍  (2 hours ago)

അര്‍ജുന്‍ ആയങ്കിക്ക് സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം  (4 hours ago)

Veena വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക്  (6 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (6 hours ago)

‌കൊച്ചി മെട്രോയുടെ പേര് കേരളം മെട്രോ എന്നാക്കുന്നത് സർക്കാരി​ന്റെ പരി​ഗണനയി​ൽ ഇല്ലെന്ന് മുഖ്യമന്ത്രി​ വി​.ഡി​. സതീശൻ...  (6 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (6 hours ago)

Malayali Vartha Recommends