അര്‍ജുനെതിരെ മീ ടു വെളിപ്പെടുത്തല്‍... മലയാളി യുവതാരം ശ്രുതി ഹരിഹരനെതിരേ അഞ്ച് കോടി രൂപയുടെ മാനനഷ്ടക്കേസ് നൽകി അര്‍ജ്ജുന്‍

തെന്നിന്ത്യന്‍ യുവതാരമായ ശ്രുതി ഹരിഹരനാണ് അര്‍ജുനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. എന്നാല്‍ ശ്രുതിയുടെ ആരോപണം തീര്‍ത്തും അടിസ്ഥാന രഹിതമാണെന്നും ഇതറിഞ്ഞപ്പോള്‍ ഞെട്ടലുണ്ടായെന്ന് അദ്ദേഹം പറഞ്ഞതിന് പിന്നാലെയാണ് അര്‍ജുന്‍ സര്‍ജയ്ക്കെതിരെ മീ ടൂ ആരോപണവുമായി രംഗത്തെത്തിയ മലയാളി യുവതാരം ശ്രുതി ഹരിഹരനെതിരേ അഞ്ച് കോടി രൂപയുടെ മാനനഷ്ടക്കേസ് നല്‍കിയിരിക്കുന്നത്.
ശ്രുതി തീര്‍ത്തും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് അര്‍ജുന് വേണ്ടി അന്തരവന്‍ ധ്രുവ് സര്‍ജയാണ് അഞ്ചു കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. അരുണ്‍ വൈദ്യനാഥന്‍ സംവിധാനം ചെയ്ത നിബുണന്‍ എന്ന തമിഴ് സിനിമയുടെ ചിത്രീകരണത്തിനിടെ അണിയറ പ്രവര്‍ത്തകരുടെ മുന്‍പില്‍ വെച്ച് അര്‍ജുന്‍ തന്നെ മുറുകെ കെട്ടിപിടിച്ചു എന്നും അത് തന്നില്‍ ദേഷ്യം ഉളവാക്കിയെന്നുമായിരുന്നു ശ്രുതിയുടെ ആരോപണം.
ഈ വെളിപ്പെടുത്തല്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. തുടര്‍ന്നാണ് അര്‍ജ്ജുന്‍ മാനനഷ്ടക്കേസ് നല്‍കിയത്. ഒരിക്കല്‍പോലും താനൊരു സ്ത്രീയെ മോശം ഉദ്ദേശം വച്ച് തൊട്ടിട്ടില്ലെന്നും അര്‍ജ്ജുന്‍ പറഞ്ഞു. കൂടാതെ മീടൂ മൂവ്‌മെന്റിനോട് തനിക്ക് വളരെ ബഹുമാനമുണ്ടെന്നും നീതി അര്‍ഹിക്കുന്നവര്‍ക്ക് അത് ലഭിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ മലയാള ചിത്രം സോളോയിലെ നായികമാരില്‍ ഒരാളായിരുന്നു ശ്രുതി.
https://www.facebook.com/Malayalivartha