Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

കരിയറിന്റെ തുടക്കകാലത്ത് നേരിട്ട ദുരനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തി സഞ്ജന ഗല്‍റാണി

27 OCTOBER 2018 10:04 PM IST
മലയാളി വാര്‍ത്ത

മീടൂ രാജ്യ വ്യാപകമായി കത്തിപ്പടരുകയാണ്. അതിനിടയില്‍ നടി നിക്കി ഗല്‍റാണിയുടെ സഹോദരിയും നടിയുമായ സഞ്ജന ഗല്‍റാണി ലൈംഗികാരോപണവുമായി രംഗത്ത്. കന്നഡ സംവിധായകനായ രവി ശ്രീവാസ്തവയ്‌ക്കെതിരെയാണ് ആരോപണമുന്നയിച്ചിരിക്കുന്നത്. 2006 ല്‍ ഗെണ്ഡ ഹെണ്ഡത്തിയില്‍ അഭിനയിക്കുമ്പോഴാണ് രവിയില്‍ നിന്ന് മോശം അനുഭവം ഉണ്ടായതെന്ന് സഞ്ജന പറഞ്ഞു. കരിയറിന്റെ തുടക്കകാലത്ത് നേരിട്ട ദുരനുഭവത്തെകുറിച്ചാണ് നടിയിപ്പോള്‍ മീ ടു വെളിപ്പെടുത്തലുകള്‍ക്കിടെ തുറന്ന് പറഞ്ഞത്.

2006ല്‍ ബോളിവുഡ് ചിത്രം മര്‍ഡറിന്റെ റീമേക്കായ ഗെണ്ഡ ഹെണ്ഡത്തിയില്‍ അഭിനയിക്കുമ്പോഴാണ് രവിയില്‍ നിന്ന് തനിക്ക് മോശം അനുഭവം ഉണ്ടായതെന്ന് സഞ്ജന പറയുന്നു.തുടര്‍ച്ചയായ ദിവസങ്ങളില്‍ തന്റെ അനുവാദമില്ലാതെ ഒരു ചുംബന രംഗം ആവര്‍ത്തിച്ചുചിത്രീകരിച്ചെന്നാണ് സഞ്ജനയുടെ ആരോപണം. തുടര്‍ച്ചയായ ദിവസങ്ങളില്‍ അനുവാദമില്ലാതെ ഒരു ചുംബന രംഗം ആവര്‍ത്തിച്ചു ചിത്രീകരിച്ചു കൊണ്ടിരുന്നു.

എതിര്‍ത്തപ്പോള്‍ എങ്ങനെ ഷൂട്ട് ചെയ്യണമെന്ന് തന്നെ പഠിപ്പിക്കരുതെന്ന് സംവിധായകന്‍ തന്നെ ശാസിച്ചു. എവിടെയൊക്കെയാണ് ക്യാമറകള്‍ വച്ചിരിക്കുന്നതെന്ന് ഒരു ഊഹവും ഉണ്ടായിരുന്നില്ല. അതും അസ്വസ്ഥയാക്കി' സഞ്ജന പറഞ്ഞു. ഞാന്‍ അന്ന് ചെറിയ സ്വപ്നങ്ങളുള്ള കൊച്ചു പെണ്‍കുട്ടിയായിരുന്നു. ഒരു പാഷന്റെ പുറത്താണ് സിനിമയില്‍ വരാന്‍ ആഗ്രഹിച്ചത്. അതിന് ശേഷം പഠിത്തത്തിലേക്ക് തിരിച്ചു പോകണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. ഞാന്‍ അന്ന് പ്ലസ് വണ്ണിനാണ് പഠിച്ചിക്കുന്നത്. അപ്പോഴാണ് ഈ സംവിധായകന്‍ 'മര്‍ഡര്‍' എന്ന ബോളിവുഡ് ചിത്രം എന്നെ കാണിക്കുന്നതും അത് കന്നഡയിലേയ്ക്ക് റീമേക്ക് ചെയ്യാന്‍ താല്പര്യം പ്രകടിപ്പിക്കുന്നതും.



ഞാന്‍ എതിര്‍ത്തപ്പോള്‍ ചിത്രം തെന്നിന്ത്യന്‍ ആസ്വാദക നിലവാരത്തിനനുസരച്ചേ ചെയ്യൂള്ളൂ എന്ന് വ്യക്തമാക്കി. സിനിമയിലേക്കുള്ള നല്ല തുടക്കം മിസ്സാക്കി കളയാന്‍ താത്പര്യമില്ലാതിരുന്നതുകൊണ്ട് ഞാന്‍ അതില്‍ ഒരു ചുംബനരംഗത്തില്‍ അഭിനയിക്കാന്‍ സമ്മതം അറിയിച്ചു. ബാങ്കോക്കിലായിരുന്നു ഷൂട്ടിങ്. അമ്മയെ കൂടെ കൊണ്ടുപോരാന്‍ അവര്‍ സമ്മതിച്ചു. പക്ഷേ, അവിടെ എത്തിയപ്പോള്‍ അമ്മയെ സെറ്റില്‍ കൊണ്ടുപോകാനാവില്ല എന്നായി.



അതിന് ശേഷം ഓരോ ദിവസവും അവര്‍ ചുംബന രംഗങ്ങളുടെ എണ്ണം കൂട്ടാന്‍ തുടങ്ങി. ക്യാമറ എന്റെ നെഞ്ചത്തും കാലുകളിലേക്കും വള്‍ഗറായ രീതിയില്‍ ഫോക്കസ് ചെയ്ത് ചിത്രീകരിക്കാന്‍ തുടങ്ങിയെന്നും സഞ്ജന ആരോപിക്കുന്നു. ഞാന്‍ എതിര്‍ത്തപ്പോള്‍ അവര്‍ എന്റെ കരിയര്‍ തകര്‍ക്കുമെന്നും പറയുന്നതെല്ലാം അനുസരിക്കണമെന്നും ഭീഷണിപ്പെടുത്തി. സ്വപ്നങ്ങളുള്ള ഒരു ചെറിയ പെണ്‍കുട്ടിയായിരുന്നു താനെന്നും അവര്‍ തന്നെ ചൂഷണം ചെയ്തുവെന്നും സഞ്ജന ആരോപിക്കുന്നു. എന്നാല്‍ സഞ്ജനയുടെ ആരോപണത്തെ രവി ശ്രീവാസ്തവ നിഷേധിച്ചു. ഇത്രയും നാള്‍ നടി എന്തു ചെയ്യുകയായിരുന്നുവെന്നാണ് അദ്ദേഹം ചോദിക്കുന്നത്. കഴിഞ്ഞ 25 വര്‍ഷമായി താന്‍ സൃഷ്ടിച്ചെടുത്ത ഇമേജിനെ ഈ ആരോപണം നശിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (9 minutes ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (2 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (2 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (2 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (2 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (2 hours ago)

Maharashtra ഒരു കുടുംബത്തിലെ മൂന്ന് ജീവനുകൾ പൊലിഞ്ഞു  (2 hours ago)

VEENA VIJAYN ഇതുവരെ പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രം  (2 hours ago)

Karuvatta-murder കേസ് അട്ടിമറിക്കാൻ നീക്കം  (2 hours ago)

മനോരമയ്ക്കുമെതിരെ തുറന്നടിച്ച് പിണറായി വിജയന്‍  (2 hours ago)

അര്‍ജുന്‍ ആയങ്കിക്ക് സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം  (4 hours ago)

Veena വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക്  (6 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (6 hours ago)

‌കൊച്ചി മെട്രോയുടെ പേര് കേരളം മെട്രോ എന്നാക്കുന്നത് സർക്കാരി​ന്റെ പരി​ഗണനയി​ൽ ഇല്ലെന്ന് മുഖ്യമന്ത്രി​ വി​.ഡി​. സതീശൻ...  (6 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (6 hours ago)

Malayali Vartha Recommends