ആകാക്ഷയ്ക്ക് വിട മലൈക അറോറയും അര്‍ജുന്‍ കപൂറും വിവാഹിതരാവുന്നു

സല്‍മാന്‍ ഖാന്റെ സഹോദരന്‍ അര്‍ബ്ബാസിന്റെ ഭാര്യ മലൈക അറോറയുമായുള്ള അര്‍ജുന്‍ കപൂറിന്റെ വിവാഹമെന്ന് റിപ്പോര്‍ട്ട്. ഇത് ബോളിവുഡില്‍ സല്‍മാനും അര്‍ജുനും തമ്മിലുള്ള ശീതയുദ്ധത്തിന് വഴിയൊരുക്കിയിരുന്നു. സ്വകാര്യ മാധ്യമത്തിലാണ് ഇതിനെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 45 കാരിയായ മലൈക 2016ല്‍ അര്‍ബാസ് ഖാനില്‍ നിന്നു വിവാഹമോചനം നേടിയിരുന്നു. ഇതിനുപിന്നാലെ മലൈക 33 കാരനായ അര്‍ജുനുമായി ലിവിങ് റിലേഷനിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കാനും തുടങ്ങി.
കഴിഞ്ഞ മാസം നടന്ന ലാക്‌മേ ഫാഷന്‍ വീക്കില്‍ അര്‍ജുനും മലൈകയും ഒന്നിച്ചിരിക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.എന്നാല്‍ അര്‍ജുന്‍ തന്റെ ഏറ്റവും അടുത്ത സുഹൃത്ത് ആണെന്നും എന്നാല്‍ ആളുകള്‍ മറ്റൊരു തരത്തിലാണ് തങ്ങളുടെ സൗഹൃദത്തെ വ്യാഖ്യാനിക്കുന്നതെന്നുമാണ് ഗോസിപ്പുകളോട് മലൈക പ്രതികരിച്ചിരുന്നത്.
അര്‍ബാസ് ഖാനും മലൈക അരോറയും വിവാഹമോചിതരാകാന്‍ പ്രധാനകാരണം നടിയ്ക്ക് അര്‍ജുന്‍ കപൂറുമായുള്ള ബന്ധമാണെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഈ വിഷയത്തില്‍ പ്രതികരണവുമായി ആരും രംഗത്തെത്തിയതുമില്ല.
https://www.facebook.com/Malayalivartha