രാഖി സാവന്തിന്റെ ബലാത്സംഗ ആരോപണത്തിന് കിടിലന്‍ മറുപടിയുമായി തനുശ്രീ

നടി രാഖി സാവന്തിന്റെ ബലാത്സംഗ ആരോപണത്തിനെതിരെ തനുശ്രി രംഗത്തെത്തി. താന്‍ ലെസ്ബിയനല്ലെന്നും ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാറില്ലെന്നും നുണപ്രചാരണം കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നും തനുശ്രീ പറഞ്ഞു. പൊള്ളയായ ആരോപണങ്ങളും മുതലക്കണ്ണീരും കൊണ്ട് യാതൊരു കാര്യവുമില്ല. മുതലക്കണ്ണീരൊഴുക്കി ഓസ്‌കാര്‍ പുരസ്‌കാരമൊന്നും ആരും നേടാന്‍ പോകുന്നില്ല. നുണക്കഥകളാണ് അവര്‍ പറയുന്നത്. താന്‍ ഒരിക്കലും മോശമായി പെരുമാറിയിട്ടില്ലെന്ന് തനുശ്രീ വ്യക്തമാക്കി.
12 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ അടുത്ത സുഹൃത്തായിരുന്നു തനുശ്രീയെന്നും അവരോടൊപ്പം പല പാര്‍ട്ടികള്‍ക്കും പോയിട്ടുണ്ടെന്നും രാഖി പറയുന്നു. 'അവിടെവച്ചൊക്കെ മയക്കുമരുന്നുകള്‍ ഉപയോഗിക്കുമായിരുന്നു തനുശ്രീ. എനിക്കും അവ ഉപയോഗിക്കാന്‍ തന്നിരുന്നു.'തന്റെ സ്വകാര്യ ഭാഗങ്ങളില്‍ തനുശ്രീ അനുവാദമില്ലാതെ സ്പര്‍ശിച്ചിരുന്നുവെന്നും പലപ്പോഴും ബലാല്‍സംഗം എന്ന് പറയാവുന്ന തരത്തില്‍ പെരുമാറിയിട്ടുണ്ടെന്നും രാഖി സാവന്ത് ആരോപിച്ചിരുന്നു.
മുന്‍ മിസ് ഇന്ത്യ കൂടിയായ തനുശ്രീ ആന്തരികമായി ഒരു ആണ്‍കുട്ടിയാണെന്നും. ബോളിവുഡില്‍ ലെസ്ബിയനായ മറ്റ് നടിമാരും ഉണ്ടെന്നും രാഖിയുടെ വെളിപ്പെടുത്തല്‍.
എന്നാല്‍ തനുശ്രീയുടെ പേര് പറയുന്നത് അവര്‍ തനിക്കെതിരേ മാനനഷ്ടക്കേസ് കൊടുത്തിനാലാണെന്നും രാഖി ആരോപിച്ചിരുന്നു.
https://www.facebook.com/Malayalivartha