ശ്രീറെഡ്ഡി തമിഴ് നടനെതിരെ രംഗത്തെത്തി; സൂചനകള്‍ കണ്ട് എല്ലാവരും മൂക്കത്ത് വിരല്‍ വയ്ക്കുന്നു; വിശാല്‍ ആണോ എന്ന് സംശയിച്ച് ഒരുകൂട്ടര്‍

നീണ്ട ഇടവേളയ്ക്ക് ശേഷം ശ്രീ റെഡ്ഡി വീണ്ടും എത്തിയിരിക്കുകയാണ്. തെലുഗു സിനിമയിലെ കാസ്റ്റിങ് കൗച്ചിനെ പറ്റി തുറന്നു പറഞ്ഞ് രംഗത്ത് വന്ന നടി വലിയ വിവാദങ്ങളാണ് സൃഷ്ടിച്ചത്. ഒട്ടേറെ താരങ്ങള്‍ക്ക് നേരെ ശക്തമായ ലൈംഗിക ആരോപണങ്ങളുമായി നടി രംഗത്ത് വന്നിരുന്നു.തമിഴ് താരത്തിനെതിരെയാണ് ഇത്തവണ ആരോപണം. തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയാണ് ശ്രീ റെഡ്ഡി ആരോപണം ഉന്നയിച്ചിരിക്കുന്നത്.
നടികര്‍ സംഘത്തിന്റെ ആക്ടീവ് മെമ്പറും തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലിലും ഈ താരത്തിന് അംഗത്വമുണ്ടെന്ന് ശ്രീ റെഡ്ഡി പറയുന്നു. പേര് പറയാതെയാണ് ഇത്തവണത്തെ വെളിപ്പെടുത്തലുകള്‍. ആരാണ് താരമെന്ന തരത്തിലുള്ള ചോദ്യങ്ങളാണ് ആരാധകര്‍ ഉന്നയിച്ചിട്ടുള്ളത്. നേരത്തെയുള്ള തുറന്നുപറച്ചിലുകളിലെല്ലാം അതാത് വ്യക്തിയെക്കുറിച്ച് തുറന്നുപറഞ്ഞ താരം ഇത്തവണ പേര് പറയാത്തതിലും പലരും സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ വിശാലിനെയാണോ താരം ഉദ്ദേശിക്കുന്നതെന്ന തരത്തിലുള്ള ചോദ്യവും പലരും ഉന്നയിച്ചിട്ടുണ്ട്.
സഹനായികമാരെപ്പോലും വെറുതെ വിടാതിരുന്ന ആ താരത്തെക്കുറിച്ചുള്ള കൃത്യമായ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും മിസ്റ്റര്‍ പെര്‍ഫെക്ടിന്റെ കാര്യത്തില്‍ താന്‍ ഉടന്‍ തന്നെ തീരുമാനമെടുക്കുമെന്നും താരം പറയുന്നു. പുറമെ മാന്യനായി പെരുമാറുന്ന അദ്ദേഹത്തിന്റെ യഥാര്‍ത്ഥ മുഖം അടുത്ത് തന്നെ പുറത്തുവരും. സെക്ഷ്വല്‍ താല്‍പര്യവുമായി അദ്ദേഹം പലരെയും സമീപിക്കാറുണ്ട് അതേക്കുറിച്ചുള്ള എല്ലാ തെളിവുകളും തന്റെ കൈയ്യിലുണ്ടെന്നും ശ്രീ റെഡ്ഡി കുറിച്ചിട്ടുണ്ട്. അടുത്ത് തന്നെ ആ താരം വിവാഹിതനായേക്കുമെന്ന സൂചനയും ശ്രീറെഡ്ഡി നല്‍കിയിട്ടുണ്ട്.
കൂടുതല്‍ വെളിപ്പെടുത്തലുകള്‍ അധികം വൈകാതെ തന്നെ അദ്ദേഹത്തെക്കുറിച്ചുള്ള കൂടുതല്‍ വെളിപ്പെടുത്തലുകളുമായി എത്തുമെന്നും താരം പറയുന്നുണ്ട്. കൃത്യമായ തെളിവുകളുമായി ആരോപണം തെളിയിച്ചാല്‍ ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ടാവുമെന്നും ആരാധകര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha