ഐശ്വര്യറായിയുടെ നിത്യ യൗവനത്തിന്റെ കഥ വളരെ രസം

ഐശ്വര്യ റായിയുടെ സൗന്ദര്യം ഏവരുടേയും മതുപ്പുളവാക്കിയിട്ടുണ്ട്. ഒരു പെണ്‍ സൗന്ദര്യത്തിന്റെ ഉത്തമ ഉദാഹരണമായത് കൊണ്ടാണല്ലോ ആഷ് ലോക സുന്ദരിപ്പട്ടം നേടിയത്. നാല്‍പതിലും ഇത്രയും സുന്ദരിയായിരിക്കുവാന്‍ ആഷ് ഉപയോഗിക്കുന്ന ചില പ്രകൃതിദത്തമാര്‍ഗങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.
കടലമാവും മഞ്ഞളും പാലും ചേര്‍ത്ത നാച്യുറല്‍ സ്‌ക്രബാണ് ആഷ് ഉപയോഗിക്കുന്നത്. ആഴ്ച്ചയില്‍ രണ്ടു ദിവസമെങ്കിലും താരം ഇത് ഉപയോഗിക്കും.
തണുത്ത തൈര് ദിവസവും മുഖത്തിടും. കെമിക്കല്‍ അടങ്ങിയ മോയിച്യുറൈസറുകളുടെ ഉപയോഗം കുറയ്ക്കും. ഏറ്റവും ഇഷ്ടം വെള്ളരിക്ക ഫെയ്‌സ്പാക്ക്. ഏത്തയ്ക്ക ഉടച്ച് മുഖത്തിടുന്നതും തേനും തൈരും ചേര്‍ത്ത് മസാജ് ചെയ്യുന്നതും ചര്‍മത്തിന്റെ തിളക്കം വര്‍ധിപ്പിക്കുമെന്ന് ആഷ്.
ഫേഷ്യല്‍ മാസത്തില്‍ ഒരിക്കല്‍ മാത്രം. മുടിയില്‍ വെളിച്ചെണ്ണ പുരട്ടിയുള്ള മസാജിങ് പതിവ്. മുട്ടയും ഒലീവ് ഓയിലും ചേര്‍ന്ന ഹെയര്‍ മാസ്‌കും പാലും തേനും ചേര്‍ന്ന ഹൈഡ്രേറ്റിങ് മാസ്‌കും ആഴ്ചയില്‍ ഒരിക്കല്‍ നിര്‍ബന്ധം. മുടിയുടെ ആരോഗ്യത്തിനും തിളക്കത്തിനും മാസത്തില്‍ രണ്ടു തവണ ഹെയര്‍ സ്പാ.
https://www.facebook.com/Malayalivartha