വിവാദങ്ങൾ പിടിവിടാതെ തെന്നിന്ത്യൻ താര സുന്ദരി ! ; മുട്ടോളമെത്താത്ത ഷോർട്സിട്ട് വള്ളത്തിലിരുന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്‌ത അമലയ്ക്ക് സമൂഹമാധ്യമങ്ങളിൽ ആരാധകരുടെ കമന്റ് പ്രളയം

തെന്നിന്ത്യൻ താര സുന്ദരി അമല പോളിനെ വിവാദങ്ങൾ വിടാതെ പിടി കൂടുകയാണ്. ഒന്നിന് പിന്നാലെ ഒന്നായി പ്രശ്നങ്ങളെ ഒതുക്കുന്ന അമലയ്ക്ക് ഇത്തവണ പണി കിട്ടിയത് സ്വന്തം വസ്ത്രധാരണം കാരണമാണ്. ആലപ്പുഴയിൽ വച്ച് വള്ളത്തിലിരുന്ന് തുഴയുന്ന ചിത്രം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചതിന് പിന്നാലെയായിരുന്നു പ്രശ്നങ്ങളുടെ തുടക്കം.
നടി ധരിച്ചിരുന്ന വസ്ത്രത്തെപ്പറ്റിയായിരുന്നു ആരാധകരുടെ കമന്റ് പ്രളയം. മുട്ടോളം പോലും എത്താത്ത ഷോർട്സും ടോപ്പും വസ്ത്രം ധരിച്ച നടിയോട് പാന്റ്‌സ് എവിടെ എന്ന് ചോദിച്ചയാള്‍ക്ക് അമല കൊടുത്ത മറുപടി സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.
ഗുണ സിങ്ങര്‍ എന്ന ഐഡിയില്‍ നിന്നുള്ള ആളാണ് ഇന്‍സ്റ്റാഗ്രാമില്‍ അമലയെ കളിയാക്കി കമന്റിട്ടത്. ''അമല, നിങ്ങളുടെ പാന്റ്‌സ് എവിടെ? എന്താണ് നിങ്ങള്‍ ഇങ്ങനെ ഇരിക്കുന്നത്? '' കമന്റിന് അമല മറുപടി നല്‍കി, ''എന്റെ പാന്റ്‌സ് ജോഗിംഗിന് പോയിരിക്കുകയാണ്, ഒന്ന് കണ്ടുപിടിച്ചുതരാമോ, പ്ലീസ്?''
ഉരുളയ്ക്ക് ഉപ്പേരി പോലുള്ള അമലയുടെ കമന്റിന് നിരവധി ലൈക്കും കമന്റുമാണ് വന്നത്. ആദ്യം ചിത്രം കണ്ട് പരിഹസിച്ചവര്‍ പോലും ഇത് കണ്ട് അമലയെ അഭിനന്ദിച്ചു. നിങ്ങളുടെ ആരാധകനായിരിക്കുന്നതില്‍ അഭിമാനമുണ്ട്. എന്റെ കമന്റിന് മറുപടി നല്‍കിയല്ലോ, ഒരുപാട് സന്തോഷമുണ്ടെന്നും ആരാധകന്‍ തിരികെ കമന്റ് നല്‍കിയിരുന്നു.
എന്നാല്‍ ഇതിന് ശേഷവും അമലയുടെ വസ്ത്രധാരണത്തെ പറ്റി മോശം കമന്റുകള്‍ വന്നിരുന്നു. മുന്‍പും ഇത്തരത്തില്‍ ഫോട്ടോ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചതിന് കമന്റ് പൊങ്കാല ഏറ്റ് വാങ്ങിയ ആളാണ് അമല. എന്നാല്‍ അതിനോടോന്നും പ്രതികരിക്കാത്ത അമല പതിവ് തെറ്റിച്ചാണ് ആരാധകന് മറുപടി നല്‍കിയത്.
അതേസമയം മുൻപ് ടോയ്‌ലറ്റ് പേപ്പര്‍ ദേഹത്ത് ചുറ്റി രക്തക്കറയുമായി നില്‍ക്കുന്ന അമല പോളിനെ കണ്ടതോടെ ആരാധകരും ഞെട്ടിയിരുന്നു. തമിഴ് സിനിമയായ ആടൈയിലൂടെ താന്‍ ആരാധകരെ ഞെട്ടിക്കുമെന്ന് താരം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയായാണ് സിനിമയുടെ ഫസ്റ്റ് ലുക്കെത്തിയത്. അഭിനേതാവെന്ന നിലയില്‍ തന്റെ കരിയറിലെ മികച്ച സിനിമകളിലൊന്നായി ആടൈ മാറുമെന്നും താരം പറഞ്ഞിരുന്നു. സംവിധായകനിലുള്ള വിശ്വാസമാണ് തന്നെ ഈ ചിത്രത്തിലേക്ക് ആകര്‍ഷിച്ചതെന്നും അമല വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha