Widgets Magazine
08
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി...മകന്റെ ചോറൂണ് ദിവസം യുവാവ് തൂങ്ങി മരിച്ച നിലയിൽ...


തലസ്ഥാന ന​ഗരത്തിന്റെ മുഖച്ഛായ മാറുന്നു.... ​തി​രു​വ​ന​ന്ത​പു​രം​ ​​മെ​ട്രോ​ ​ റെയി​ൽ പ​ദ്ധ​തി​യു​ടെ​ ​ആ​ദ്യ​ഘ​ട്ട​ ​അ​ലൈ​ൻ​മെ​ന്റി​ന് ​സ​ർ​ക്കാ​ർ​ ​അം​ഗീ​കാ​രം...


സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് വഴയിലയിൽ കെഎസ്ആർടിസി ബസിന്‍റെ അടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം...


ശബരിമല സ്വർണക്കൊള്ളക്കേസിലെ ഏഴാം പ്രതിയായ മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ.... ഇതോടെ കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം നാലായി


ലക്ഷ്യം രാജ്യത്ത് കലാപം ഉണ്ടാക്കുകയാണെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട; വിദേശങ്ങളിൽ നടന്ന ഇത്തരം കലാപങ്ങൾക്കൊക്കെ ഇന്ധനം പകർന്നത് അമേരിക്കൻ ഡീപ് സ്റ്റേറ്റും ചൈനയും അടക്കമുള്ളവരാണെന്ന് പകൽ പോലെ വ്യക്തം: എന്നിട്ടും അത് സ്വന്തം രാജ്യത്തും നടത്തണമെന്ന് ആഗ്രഹിക്കുന്നത് രാജ്യദ്രോഹം- സന്ദീപ് വാചസ്പതി...

ദിലീപിന്റേയും കാവ്യയുടേയും പൊന്നോമനയെ കാണാന്‍ എത്തുമോ?  കുഞ്ഞിന്റെ നൂലുകെട്ടിനായി ദിലീപ് മഞ്ജു വാര്യരെ ക്ഷണിച്ചുവെന്ന് സോഷ്യല്‍ മീഡിയ

11 NOVEMBER 2018 06:08 PM IST
മലയാളി വാര്‍ത്ത

പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള താരമാണ് മഞ്ജുവാര്യറും ദിലീപും. ഇടയ്ക്ക് അവര്‍ വഴി പിരിഞ്ഞ് വേറെ ജീവിതം തെരഞ്ഞെടുത്തെങ്കിലും പുറമേ ഒരു വിഴുപ്പലക്കലിനും അവര്‍ നിന്നിട്ടില്ല. കാവ്യയെ ദിലീപ് മിന്നു കെട്ടി സസുഖം കഴിയുന്നു. അവര്‍ക്കൊരു പൊന്നോമനയും പിറന്നു. ആ കുഞ്ഞിന്റെ നൂലുകെട്ടാണ് ഇപ്പോള്‍ സംസാരവിഷയം . 

വ്യക്തി ജീവിതത്തിലെ പ്രതിസന്ധികളുമായി ബന്ധപ്പെട്ട് സിനിമയില്‍ നിന്നും മാറി നിന്നപ്പോഴും മഞ്ജുവിനൊപ്പമായിരുന്നു ആരാധകര്‍. വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ച് വന്നപ്പോഴും പ്രേക്ഷകര്‍ മഞ്ജുവിനെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞപ്പോഴും മകള്‍ അച്ഛനൊപ്പം പോയപ്പോഴും അമ്മയ്ക്കതിരെ പടയൊരുക്കവുമായി വനിതാ സംഘടന എത്തിയപ്പോഴുമൊക്കെ ഇവര്‍ മൗനത്തിലായിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ചങ്കൂറ്റത്തോടെ വിളിച്ച് പറഞ്ഞതും ഡബ്ലുസിസിയുടെ രൂപീകരണത്തില്‍ മുന്നില്‍ നിന്നതുമൊന്നും പ്രേക്ഷകര്‍ മറന്നിട്ടില്ല. ആ മൗനത്തിന് പിന്നിലെ കാരണമാണ് എല്ലാവരും തിരക്കുന്നത്.

ദിലീപുമായി മഞ്ജു സൗഹൃദത്തിലാണെന്നും കുടുംബത്തിലെ ചടങ്ങിലേക്ക് ദിലീപിനെ ക്ഷണിച്ചുവെന്നുമൊക്കെയുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. പല കാര്യങ്ങളുടെയും മുന്നില്‍ നിന്ന മഞ്ജു വാര്യര്‍ പിന്നീട് പിന്നണിയിലേക്ക് മറിഞ്ഞതിന് പിന്നിലെ കാരണങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയിട്ട് നാളുകളേറെയായി. സിനിമാലോകത്തെ തന്നെ ഒന്നടങ്കം നടുക്കുന്ന തരത്തിലുള്ള കാര്യങ്ങള്‍ അരങ്ങേറിയപ്പോള്‍ തന്റെ നിലപാട് കൃത്യമായി വ്യക്തമാക്കിയ താരത്തിന് പിന്നീടെന്ത് സംഭവിച്ചുവെന്ന ചോദ്യമാണ് പലരും ഉയര്‍ത്തുന്നത്.

മഞ്ജുവിന്റെ മൗനത്തെക്കുറിച്ച് സഹപ്രവര്‍ത്തകരും സംശയങ്ങളുയര്‍ത്തിയിരുന്നു. എല്ലാ കാര്യത്തെക്കുറിച്ചും അറിഞ്ഞിട്ടും അവര്‍ മൗനം പാലിക്കുകയാണ്. ഇപ്പോഴും ദുരൂഹമായി തുടരുകയാണ് ഇക്കാര്യം. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെയായാണ് സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന കാര്യം ഒന്നുകൂടെ വ്യക്തമായത്. ഇതുമായി ബന്ധപ്പെട്ടാണ് സ്ത്രീ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് അഭിനേത്രികള്‍ രംഗത്തെത്തിയത്. അതിനു ശേഷം വനിതകള്‍ക്കായി ഒരു സംഘടന എന്ന ആശയം ഉരുത്തിരിഞ്ഞ് വരികയും വിമന്‍ ഇന്‍ സിനിമ കലക്റ്റീവ് രൂപീകരിക്കുകയും ചെയ്തു.

അന്ന് എല്ലാത്തിനും മുന്നില്‍ നിന്നത് മഞ്ജു വാര്യരായിരുന്നു. പില്‍ക്കാലത്ത് താരത്തിനെന്ത് പറ്റിയെന്നും സംഘടനയുമായി സഹകരിക്കുന്നില്ലേയെന്നുമുള്ളത് ചോദ്യമായി അവശേഷിക്കുകയാണ്. ദിലീപുമായി മഞ്ജു വാര്യര്‍ ഇപ്പോഴും അടുത്ത സൗഹൃത്തിലാണെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. രാമലീല റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് വന്‍വിവാദം അരങ്ങേറിയപ്പോള്‍ വ്യക്തികളോടുള്ള വൈരാഗ്യം സിനിമയോട് തീര്‍ക്കരുതെന്നുള്ള മഞ്ജു വാര്യരുടെ പ്രതികരണത്തില്‍ പലരും ഞെട്ടിയിരുന്നു.

രാമലീലയുടെ അതേ ദിനത്തിലാണ് ഉദാഹരണം സുജാതയും റിലീസ് ചെയ്തത്. തന്റെ സിനിമയുടെ ഭാവിയെക്കുറിച്ചോര്‍ത്തായിരിക്കാം അത്തരമൊരു നിലപാട് സ്വീകരിച്ചതെന്നായിരുന്നു സോഷ്യല്‍ മീഡിയ പറഞ്ഞത്. അടുത്തിടെയായിരുന്നു ദിലീപിന്റെയും കാവ്യ മാധവന്റെയും ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയത്. മീനാക്ഷിക്ക് പിന്നാലെ വീണ്ടും പെണ്‍കുട്ടി ജനിച്ചുവെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും വ്യക്തമാക്കിയത് ദിലീപ് തന്നെയായിരുന്നു.

ഈ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. കുഞ്ഞതിഥിയുടെ വരവുമായി ബന്ധപ്പെട്ട് മഞ്ജു വാര്യര്‍ ദിലീപിനെ അഭിനന്ദിച്ചുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ യൂട്യൂബ് ചാനലുകളിലൂടെ പ്രചരിച്ചിരുന്നു. ദിലീപിന് പെണ്‍കുട്ടി ജനിച്ചതിന് പിന്നാലെയായാണ് താരത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി തെന്നിന്ത്യന്‍ സിനിമയിലെ അഭിനേത്രികളായ റായ് ലക്ഷ്മി, തപ്‌സി പന്നു, രാകുല്‍ പ്രീത്, തുടങ്ങിയവരെത്തിയത്. മാധ്യമപ്രവര്‍ത്തക താരത്തെ അഭിനന്ദിച്ച് പോസ്റ്റ് ഇട്ടതിന് പിന്നാലെയായാണ് രൂക്ഷവിമര്‍ശനവുമായി ഇവരെത്തിയത്.

നടിമാരുടെ വിമര്‍ശനം കടുത്തപ്പോഴും മഞ്ജു വാര്യര്‍ ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നില്ല. കുഞ്ഞിന്റെ നൂലുകെട്ടിനായി ദിലീപ് മഞ്ജു വാര്യരെ ക്ഷണിച്ചുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. യൂട്യൂബ് വീഡിയോയിലൂടെയായിരുന്നു ഇത് പ്രചരിച്ചത്. കാവ്യയും ദിലീപും നൂലുകെട്ടിനായി മഞ്ജു വാര്യരെ ക്ഷണിച്ചുവെന്നാണ് ഈ വീഡിയോയില്‍ പറയുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ വീഡിയോ വൈറലായിക്കഴിഞ്ഞിട്ടുണ്ട്. മഞ്ജു വാര്യരുമായി ഇപ്പോഴും സൗഹൃദത്തിലാണെന്നും ഇവരെ ചടങ്ങിലേക്ക് വിളിച്ചതായി ദിലീപ് അഭിമുഖത്തിനിടയില്‍ പറഞ്ഞുവെന്നാണ് വീഡിയോയില്‍ പറയുന്നത്.

എന്നാല്‍ അത്തരത്തിലൊരു അഭിമുഖവും ഇതുവരെ പുറത്തുവന്നിട്ടില്ല. സിനിമയുടെ കാര്യത്തിലായാലും വ്യക്തി ജീവിതത്തിലായാലും ജ്യോതിഷത്തിന് ഏറെ പ്രാധാന്യം നല്‍കുന്ന ദിലീപ് കുട്ടിയുടെ നൂലുകെട്ടിനുള്ള സമയവും നോക്കിയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്തായാലും മോഹന്‍ലാല്‍ വരുമോ ഇല്ലയോ എന്ന് മഞ്ജു ചോദിച്ച അതേ ചോദ്യം പ്രേക്ഷകര്‍ തിരിച്ച് ചോദിക്കുകയാണ് മഞ്ജു വരുമോ ഇല്ലയോ!

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം...  (1 minute ago)

വാഹനാപകടത്തിൽ രണ്ടു മരണം, രണ്ടു പേർക്ക് പരുക്ക്  (19 minutes ago)

സംസ്ഥാന ശാസ്ത്രോത്സവത്തിന്റെ ഉദ്ഘാടന വേദിയിൽ ഒന്നിച്ചെത്തി രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയും മന്ത്രിമാരായ വി. ശിവൻകുട്ടിയും എം.ബി. രാജേഷും; പാലക്കാട് നഗരസഭാ കൗൺസിലറായ മിനി കൃഷ്ണകുമാർ ചടങ്ങിൽനിന്ന് ഇറങ്ങ  (28 minutes ago)

മുഖ്യമന്ത്രി പിണറായി വിജയൻ അബുദാബിയിൽ  (39 minutes ago)

സ്‌​കൂ​ൾ വി​ട്ട് കു​ട്ടി​യെ വീ​ടി​ന​ടു​ത്ത് ഇ​റ​ക്കി​യ​ശേ​ഷം....  (49 minutes ago)

എം ആർ രഘുചന്ദ്രബാൽ അന്തരിച്ചു...  (1 hour ago)

ജയിംസ് വാട്സൺ അന്തരിച്ചു.  (1 hour ago)

ലോറി ചുരത്തിലെ ആറാം വളവിലാണ് കുടുങ്ങിയത്....  (1 hour ago)

മുഖ്യന്റെ കഴുത്തിന് വളഞ്ഞ് കോടതി.!പ്രശാന്തിനെ പടിയടച്ച് പിണ്ഡം വച്ചു..!സുധാകരന്റെ ഒറ്റമൂലി ദേവസ്വം ബോര്‍ഡിൽ ജയകുമാര്‍ IA  (1 hour ago)

രാവിലെ ഉണരാതിരുന്നതോടെ വിളിക്കാനായി മുത്തശ്ശിയെത്തി... നോക്കിയപ്പോൾ കണ്ടത് അനക്കമില്ലാതെ കിടക്കുന്ന....  (2 hours ago)

ഏഴ്‌ വേദികളിലായി നടക്കുന്ന മേളയിൽ 180 ഇനങ്ങളിലായി 8,500 വിദ്യാർഥികൾ പങ്കെടുക്കുന്നു  (2 hours ago)

കഴിഞ്ഞ ദിവസം പുതുക്കി പണിത കെട്ടിടത്തിൽ തീപിടുത്തം..  (2 hours ago)

മൻസൂരിയ അൽ അറബി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പ്രവാസി സംഗമം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി  (2 hours ago)

ഒരാൾ മരിച്ചു, മറ്റൊരാൾക്ക് പരിക്കേറ്റു  (2 hours ago)

വിനോദസഞ്ചാരികൾക്ക് ജാ​ഗ്രതാ നിർദ്ദേശം...സഞ്ചാരികൾ വനത്തിനുള്ളിലേക്ക് പ്രവേശിക്കരുത്  (3 hours ago)

Malayali Vartha Recommends