പൊതുവേദിയില്‍ കാജലിനെ പരസ്യമായി ചുംബിച്ച് ഛായഗ്രാഹകന്‍; സംഭവം വിവാദത്തിലേക്ക്
കാജലിന്റെ ഏറ്റവും പുതിയ ചിത്രം കവചം എന്ന സിനിമയുടെ ടീസര്‍ പുറത്തിറക്കുന്ന ചടങ്ങില്‍ നാടകീയ സംഭവങ്ങള്‍. പൊതുവേദിയില്‍ ഛായഗ്രാഹകന്‍ ഛോട്ടാ കെ.നായിഡു അനുവാദമില്ലാതെ അപ്രതീക്ഷിതമായി കാജലിനെ ചുംബിക്കുകയായിരുന്നു. സിനിമയുടെ അണിയറ പ്രവര്‍ത്തകരും അഭിനേതാക്കളും മാധ്യമപ്രവര്‍ത്തകരും തിങ്ങിനിറഞ്ഞ സദസ്സില്‍ ഛോട്ടാ കെ.നായിഡുവിന്റെ പ്രവൃത്തി വന്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ ചൂട് മാറും മുന്‍പ് ഛോട്ടാ കെ.നായിഡു നല്കിയ വിശദീകരണം അതിലേറെ പുലിവാല് പിടിക്കുകയും ചെയ്തു.
ഛോട്ടോ കെ.നായിഡു ചുംബിച്ചപ്പോള്‍ പൊതുവേദിയില്‍ അനിഷ്ടം കാണിക്കാതിരുന്ന കാജല്‍ ഇതേപറ്റിയുളള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് രൂക്ഷമായി പ്രതികരിച്ചത് വിവാദങ്ങള്‍ക്ക് ആക്കം കൂട്ടി. ഛോട്ടോ കെ.നായിഡുവിന്റെ പ്രവൃത്തിയില്‍ കാജല്‍ അങ്ങേയറ്റം അസ്വസ്ഥയായിരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha