മലയാളത്തില്‍ എത്തുന്ന സണ്ണി ലിയോണിന് നായകന് അജു വര്‍ഗീസ്?
ബോളിവുഡ് താരം സണ്ണി ലിയോണ്‍ മലയാളത്തിലേക്ക് എത്തുകയാണെന്ന വാര്‍ത്ത ഇതിനോടകം വന്നുകഴിഞ്ഞു. രംഗീല എന്ന ചിത്രത്തിലൂടെയാണ് താരം നായികയായി എത്തുന്നത്. എന്നാല്‍ അതിനു മുന്‍പ് താരത്തിന്റെ മലയാള സിനിമ പ്രവേശനവുമായി ബന്ധപ്പെട്ട് പല വാര്‍ത്തകളും പുറത്തു വന്നിരുന്നു.
ഇതിനിടയില്‍ ചിത്രത്തില്‍ സണ്ണിലിയോണിന്റെ നായകനായി അജു വര്‍ഗീസ് എത്തുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഒടുവില്‍ വാര്‍ത്തയോട് പ്രതികരിച്ചിരിക്കുകയാണ് അജു വര്‍ഗീസ്. സംഭവം കേള്‍ക്കാന്‍ നല്ല രസമുണ്ടെന്നും, പക്ഷേ സത്യമല്ലെന്നും അജു പറഞ്ഞു.
ഫെയ്സ്ബുക്ക് പേജിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. വ്യാജ വാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ടും പോസ്റ്റ് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha